Don't Miss!
- News പാലക്കാട് ചുട്ടുപൊള്ളുന്നു; 'മനുഷ്യശരീരത്തിന് താങ്ങാവുന്നതിലും അധികം ചൂട്',കളക്ടറുടെ മുന്നറിയിപ്പ്
- Automobiles ഥാറിന്റെ 'അപ്പൻ തമ്പുരാൻ'; മുഖംമിനുക്കി ജീപ്പ് റാങ്ലറിന്റെ എഴുന്നള്ളത്ത്; വില കേട്ടാൽ ഞെട്ടും
- Lifestyle ചാണക്യനീതി: ദൈവം സൃഷ്ടിച്ചത് വെറുതേയല്ല; പക്ഷികളില്‍ നിന്ന് മനുഷ്യന് പഠിക്കേണ്ട 3 ഗുണങ്ങള്‍
- Sports IPL 2024: മുംബൈ ശക്തരായ ടീം, പക്ഷെ ഇത് പേപ്പറില്‍ മാത്രമാണ്! പരിഹസിച്ച് എബിഡി
- Technology ഏത് വിലയിലും കിടിലൻ സ്മാർട്ട്ഫോൺ റെഡി! 11 വിലകളിൽ ഫോണുമായി ഐക്യൂ Z9 സീരീസ് ലോഞ്ച് ചെയ്തു
- Finance 260 ശതമാനം ലാഭം, നിക്ഷേപകരുടെ ഹൃദയം കവർന്ന കെമിക്കൽ ഓഹരി, നിങ്ങളുടെ കയ്യിലുണ്ടോ..?
- Travel മഞ്ഞുപെയ്യും മുന്നേ കാശ്മീരിലേക്ക് ട്രെയിൻ യാത്ര, 12 ദിവസ പാക്കേജ്, ഇതാണ് പറ്റിയ സമയം
റിങ് മാസ്റ്ററിന്റെ വിജയത്തില്‍ സന്തോഷിച്ച് ഹണി
പുതുതലമുറ നായികനടിമാരുടെ കൂട്ടത്തില്‍ തീര്‍ത്തും പ്രൊഫഷനലായ ഒരാളെന്ന് വിശേഷിപ്പിക്കാവുന്ന താരമാണ് ഹണി റോസ്. ആദ്യകാലത്ത് സിനിമ ഹണിയെ തുണച്ചില്ലെങ്കിലും രണ്ടാം വരവില്‍ ഹണി തകര്‍ത്തുവാരുകയായിരുന്നു.
ഓരോ ചിത്രത്തിലും വ്യത്യസ്തവേഷങ്ങളാണ് ഹണിയ്ക്ക് രണ്ടാം വരവില്‍ ലഭിച്ചത്. വളരെ പ്രൊഫഷണലായിട്ടാണ് ഹണി ഓരോ കഥാപാത്രത്തെയും സ്വീകരിച്ചത്. നെഗറ്റീവ് റോള്‍ ചെയ്യില്ല, ചുംബനരംഗം ചെയ്യില്ല തുടങ്ങിയ പതിവ് നിബന്ധനകളൊന്നും ഹണി മുന്നോട്ടുവെയ്ക്കുന്നേയില്ല. കഥ ആവശ്യപ്പെടുകയാണെങ്കില് താന്‍ എന്തും ചെയ്യാമെന്ന നിലപാടിലാണ് ഹണി.
താരം വീണ്ടും നെഗറ്റീവ് ടച്ചുള്ള വേഷം ചെയ്തിരിക്കുന്ന ചിത്രമാണ് ദിലീപ് നായകനായ റിങ് മാസ്റ്റര്‍. വിഷുച്ചിത്രങ്ങളില്‍ മികച്ച റിപ്പോര്‍ട്ടുകളില്‍ വന്നുകൊണ്ടിരിക്കുന്നത് റിങ് മാസ്റ്ററിനെക്കുറിച്ചാണ്. മികച്ച എന്റര്ടെയ്നര് എന്ന് പേരുനേടിക്കഴിഞ്ഞ ചിത്രത്തിന്റെ വിജയത്തില്‍ ഹണി റോസും ഏറെ സന്തുഷ്ടയാണ്.
റിങ് മാസ്റ്റര്‍ തിയേറ്ററിലെത്തി കാണാനും ഹണി സമയം കണ്ടെത്തിയിട്ടുണ്ട്. എറണാകുളത്തെ പത്മ തിയേറ്ററില്‍ച്ചെന്ന് റിങ് മാസ്റ്റര്‍ കണ്ട കാര്യം ഹണി ഫേസ്ബുക്കിലൂടെയാണ് ആരാധകരെ അറിയിച്ചിരിക്കുന്നത്.
ഞാന്‍ ചെല്ലുമ്പോല്‍ തിയേറ്റര്‍ ഹൗസ്ഫുള് ആയിരുന്നു. കാണികളെല്ലാം റിങ് മാസ്റ്റര്‍ നന്നായി ആസ്വദിച്ചിട്ടുണ്ട്. ചിത്രത്തില്‍ എന്റെ വേഷം അല്പം നെഗറ്റീവ് ആയതുകൊണ്ടുതന്നെ അല്പം ടെന്‍ഷന്‍ ഉണ്ടായിരുന്നു. പക്ഷേ പടം കണ്ടുകഴിഞ്ഞപ്പോള്‍ ഞാന്‍ സന്തോഷത്തിലായി. ഒരു ആര്‍ടിസ്റ്റ് എന്ന നിലയില്‍ എന്റെ വേഷം ഒരു മാറ്റമാണ്. കാണികള്‍ ആ വേഷം സ്വീകരിച്ചിട്ടുണ്ട്. എല്ലാവരുടെയും പിന്തുണയ്ക്ക് നന്ദി- ഇങ്ങനെയാണ് ഹണിയുടെ ഫേസ്ബുക്ക് പോസ്റ്റ്.
-
കേട്ടതെല്ലാം സത്യമായിരുന്നു; അവർ ഒരുമിച്ചാണ്; ഈ സ്ഥാനത്ത് സമാന്ത ആയിരുന്നെങ്കിലോ; ചർച്ചയാക്കി ആരാധകർ
-
സിബിന് ഏറ്റവും കൂടുതല്‍ ഭയക്കുന്നത് ഇയാളെ; ജിന്റോയോ ജാസ്മിനോ ഒന്നുമല്ല; പൂട്ടാന്‍ നോക്കി, പാളിപ്പോയി
-
ബിഗ് ബോസ് മെറ്റീരിയലാവാന് മുഴുവന്‍ സമയവും വായിട്ടടിക്കണം എന്നില്ല! സായി മൈന്‍ഡ് ഗെയിമറെന്ന് പ്രേക്ഷകര്‍