»   » കലാലയങ്ങളില്‍ പോകാന്‍ പേടിയാണ്, ഹണി റോസ്

കലാലയങ്ങളില്‍ പോകാന്‍ പേടിയാണ്, ഹണി റോസ്

Posted By:
Subscribe to Filmibeat Malayalam

കലാലയങ്ങളില്‍ പോകാന്‍ പേടിയാണെന്ന് ഹണി റോസ്. എങ്ങനെ പ്രതികരിക്കുമെന്ന് ആശങ്കയാലാണ് പേടി തോന്നുന്നത്. കേരള ഫിഷറീസ് സമുദ്രപഠന സര്‍വ്വകലശാല(കുഫോസ്) യുടെ യൂണിയന്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കവെയാണ് നടി ഇക്കാര്യം പറയുന്നത്.

എന്നാല്‍ കലാലയങ്ങളെയും വിദ്യാര്‍ത്ഥികളെയും കാണുമ്പോള്‍ ഒരുപാട് സന്തോഷം തോന്നുന്നുണ്ടെന്നും നടി വ്യക്തമാക്കി. കൂടാതെ നടി തന്റെ പുതിയ ചിത്രത്തെ കുറിച്ചും ചടങ്ങില്‍ സംസാരിച്ചു.

honey-rose

ഫിലിപ്പസ് ആന്റ് ദി മങ്കി പെന്നിലൂടെ ശ്രദ്ധേയനായ ഷാനില്‍ മുഹമ്മദ് സംവിധാനം ചെയ്യുന്ന അവരുടെ രാവുകളാണ് ഹണി റോസിന്റെ പുതിയ ചിത്രം. ഉണ്ണി മുകുന്ദനും ആസിഫ് അലിയുമാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍.

ഒരു സൂപ്പീരിയര്‍ ഓഫീസറുടെ വേഷത്തിലാണ് ഹണി റോസ് ചിത്രത്തില്‍ എത്തുന്നത്. മൈ ബോസില്‍ മംമ്ത മോഹന്‍ദാസ് ചെയ്ത കഥാപാത്രവുമായി സാമ്യമുണ്ടെന്നും കേള്‍ക്കുന്നുണ്ട്.

English summary
Honey Rose inaguarated Kufos student union.
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam