ജയറാമിന്‍റെ കൊളെജില്‍ പിആര്‍ഒ ഹണിറോസ്
നടി ഹണി റോസ് പബ്ളിക്ക് റിലേഷന്‍സ് ഓഫീസര്‍ (പിആര്‍ഒ) ആകുന്നു. അതും ജയറാമിന്റെ കൊളെജില്‍. പക്ഷേ ഇതൊന്നും യഥാര്‍ത്ഥ ജീവിതത്തില്‍ അല്ല കേട്ടോ സിനിമയില്‍, ജയറാം നായകനാകുന്ന സര്‍ സിപി എന്ന ചിത്രത്തിലാണ് പിആര്‍ഒയുടെ വേഷത്തില്‍ ഹണി റോസ് എത്തുന്നത് .
പത്താം കഌസ് തോറ്റയാളാണ് ചിത്രത്തിലെ ജയറാമിന്റെ കഥാപാത്രം . എന്നാല്‍ ഇയാള്‍ക്ക് സ്വന്തമായി ഒരു ഹൈടെക് കൊളെജുണ്ട്, മാത്രമല്ല അതിന്റെ പ്രിന്‍സിപ്പാള്‍ കൂടിയാണ്. നന്നായി ഇംഗ്ളീഷ് പറയുന്ന ഹണിയുടെ കഥാപാത്രത്തോട് ജയറാമിന് കടുത്ത ആരാധനയാണ്. പിന്നീട് ആരാധന പ്രണയത്തിലേയ്ക്ക് വഴിമാറുന്നതുമൊക്കെയാണ് ചിത്രത്തിന്റെ പ്രമേയമെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു.

മുന്‍കാല നടിമാരായ സീമ, രോഹിണി എന്നിവരാണ് ചിത്രത്തില്‍ ജയറാമിന്റെ സഹോദരിമാരുടെ വേഷത്തില്‍ എത്തുന്നത് . ചിത്രം ഒരു മുഴുനീള എന്റടൈന്‍മെന്റ് ആണെന്ന് അറിയുന്നു . ഷാജൂണ്‍ കാര്യാലാണ് ജയറാമിനെ നായകനാക്കി സര്‍ സിപി അണിയിച്ചൊരുക്കുന്നത് . പതിവ് ജയറാം ചിത്രങ്ങള്‍ പോലെയാകുമോ സര്‍ സിപിയെന്ന് കാത്തിരുന്ന് കാണാം .


Click it and Unblock the Notifications











