ഹണി റോസ് ജയസൂര്യയോട് കുന്പസരിയ്ക്കുന്നു!
ജയസൂര്യ നായകനാവുന്ന കുമ്പസാരം എന്ന ചിത്രത്തില്‍ നായികയായി എത്തുന്നത് ഹണി റോസ്. ആദ്യ ചിത്രമായ സക്കറിയയുടെ ഗര്‍ഭിണികളിലൂടെ മലയാളത്തില്‍ തന്റേതായ ഇരിപ്പിടം കണ്ടെത്തിയ അനീഷ് അന്‍വറിന്റെ രണ്ടാമത്തെ ചിത്രമാണ് കുമ്പാസാരം. ജയസൂര്യയുടെ ഭാര്യയുടെ വേഷത്തിലാണ് ഹണി റോസ് അഭിനയിക്കുന്നത്. 'ഫിലിപ്സ് ആന്റ് ദി മങ്കി പെന്‍' എന്ന ചിത്രത്തിലൂടെ പ്രേക്ഷകര്‍ക്ക് പ്രിയങ്കരനായി മാറിയ സനൂപും ചിത്രത്തില്‍ അഭിനിയക്കുന്നുണ്ട്.
കുമ്പസാരം ഒരു കുടുംബ ചിത്രമാണെന്നാണ് അണിയറക്കാര്‍ പറയുന്നത്. മാത്രമല്ല ജയസൂര്യ-ഹണി റോസ് ജോഡികള്‍ മൂന്നാം തവണയും ഒന്നിയ്ക്കുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. മുന്‍പ് ട്രിവാന്‍ട്രം ലോഡ്ജ്. താങ്ക്യു എന്നീ ചിത്രത്തങ്ങളിലാണ് ഇരുവരും ഒന്നിച്ചത്. മലയാളത്തിലേയ്ക്ക് തിരിച്ച് വരവ് നടത്തിയ ഹണി റോസിന് കൈ നിറയെ ചിത്രങ്ങളാണുള്ളത്.

സക്കറിയയുടെ ഗര്‍ഭിണികളില്‍ സ്ത്രീകഥാപാത്രങ്ങളാണ് കൂടുതലെങ്കില്‍ കുമ്പസാരത്തില്‍ പുരുഷ കഥാപാത്രങ്ങളും ശ്രദ്ധേയമായ വേഷങ്ങള്‍ കൈകാര്യം ചെയ്യുന്നു. ജയസൂര്യ ഹണി റോസ് എന്നിവരെ കൂടാതെ വിനീത്, അജുവര്‍ഗീസ്, ടിനി ടോം, പ്രിയങ്ക നായര്‍, ഷാനവാസ് എന്നിവരും ചിത്രത്തില്‍ അങിനയിക്കുന്നുണ്ട്. മികച്ച ഒരു കുടുംബചിത്രമാകും കുമ്പസാരം എന്നാണ് പ്രതീക്ഷിയ്ക്കപ്പെടുന്നത്.


Click it and Unblock the Notifications











