മിയ ജോര്‍ജും ഹണി റോസും പിന്നെ ദിലീപും
കാലത്തിനനുസരിച്ച് സിനിമയില്‍ ചില മാറ്റങ്ങള്‍ വന്നപ്പോള്‍ അതിനെ ചിലര്‍ ന്യൂ ജനറേഷന്‍ എന്ന് പേരിട്ടു വിളിച്ചു. എന്ത് അശ്ലീലവും പറയാവുന്ന ലൈസന്‍സായി ചിലര്‍ അതിനെ ഉപയോഗിച്ചു. എങ്കിലും ജീവിതത്തിന്റെ പച്ചയായചിത്രീകരണം എന്ന് വാദമുള്ളവര്‍ അത്തരം ചിത്രങ്ങളെ അംഗീകരിച്ചു. എന്നാല്‍ ഇത്തരം മാറ്റങ്ങള്‍ക്കൊന്നും കീഴ്‌പ്പെടാതെ ദിലിപ് എന്ന നായകന്‍ മാത്രം കുടുംബ പ്രേക്ഷകരുടെ പ്രിയപ്പെട്ടവനായി.
എന്നാല്‍ അടുത്തിടെ ഇറങ്ങിയ മാറ്റമില്ലാത്ത ചിത്രങ്ങള്‍ ദിലീപിനും തിരിച്ചടിയായി. ശൃംഗാര വേലനും നാടോടിമന്നനുമൊന്നും തിയേറ്ററുകളില്‍ അധികനാള്‍ ഓടിയില്ല. അപ്പോള്‍ ദിലീപും ഒന്ന് മാറ്റിച്ചവിട്ടാന്‍ തീരുമാനിച്ചു. ആഷിഖ് അബു സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ദിലീപ് അഭിനയിക്കുന്നുണ്ട്. കൂടാതെ ഫഹദ് ഫാസിലിനൊപ്പവും മറ്റൊരു ചിത്രത്തിന് കരാറൊപ്പിട്ടിട്ടുണ്ട്.

ഒടുവില്‍ കേള്‍ക്കുന്നത് ന്യൂ ജനറേഷന്‍ നായികമാര്‍ക്കൊപ്പം അഭിനയിക്കാനും ദിലീപ് തയ്യാറായി എന്നാണ്. ഹണി റോസും മിയാ ജോര്‍ജും നായികമാരാകുന്ന ചിത്രത്തില്‍ നായകനായെത്തുന്നത് ദിലീപാണ്. മെക്കാര്‍ട്ടിനുമായി വേര്‍പിരിഞ്ഞതിന് ശേഷം റാഫി ആദ്യമായി ചെയ്യുനന്ന ചിത്രത്തിലാണ് ദിലീപിന് രണ്ട് ന്യൂ ജനറേഷന്‍ നായികമാരെത്തുന്നത്. റിങ് മാസ്റ്റര്‍ എന്നാണ് ചിത്രത്തിന്റെ പേര്.
അന്ധയായ ഒരു മോഡേര്‍ണ്‍ പെണ്‍കുട്ടിയുടെ വേഷത്തിലാണ് മിയ ജോര്‍ജ് എത്തുന്നത്. രണ്ട് നായികമാര്‍ക്കും ചിത്രത്തില്‍ തുല്യപ്രാധാന്യമാണെന്ന് സംവിധായകന്‍ പറഞ്ഞു. ഒരു നായപരിശീലകനായി ദിലീപ് എത്തുമ്പോള്‍ പ്രേക്ഷകര്‍ച്ച് ചിരിക്കാനും നല്ല വകയുണ്ട്. പോരാത്തതിന് സുരാജ് വെഞ്ഞാറുമൂട്, കലാഭവന്‍ ഷാജോണ്‍, ഗിന്നസ് പക്രു എന്നിവര്‍ കൂടെയാകുമ്പോള്‍ പറയാനുണ്ടോ.
വൈശാഖ് സിനിമാസിന്റെ ബാനറില്‍ വൈശാഖ് രാജനാണ് ചിത്രം നിര്‍മിക്കുന്നത്. ഡിസംബറോടുകൂടി ചിത്രീകരണം ആരംഭിക്കും. ഊട്ടി, കോഴിമല, ഉദുമല്‍പേട്ട, കൊച്ചി എന്നിവിടങ്ങളാണ് ഷൂട്ടിംഗ് ലൊക്കേഷനുകള്‍.


Click it and Unblock the Notifications