അമ്മയില്‍ നടിമാര്‍ക്ക് ഇരിപ്പിടമില്ലേ? വേദിയില്‍ നടിമാര്‍ നിന്നതിന് കാരണം വ്യക്തമാക്കി ഹണി റോസ്

താരസംഘടന അമ്മയുടെ ആസ്ഥാന മന്ദിരം ഉദ്ഘാടനം ചെയ്തതുമായി ബന്ധപ്പെട്ട് ചില വിമര്‍ശനങ്ങള്‍ ഉയര്‍ന്ന് വരികയാണ്. സംഘടനയുടെ എക്‌സിക്യൂട്ടീവ് അംഗങ്ങളായ നടന്മാര്‍ വേദിയിലിരുന്നപ്പോള്‍ നടിമാര്‍ സമീപത്ത് നില്‍ക്കുകയായിരുന്നു. ഹണി റോസ്, രചന നാരായണന്‍ക്കുട്ടി തുടങ്ങിയ നടിമാര്‍ വേദിയ്ക്ക് അരികില്‍ നില്‍ക്കുന്ന ഫോട്ടോസ് സോഷ്യല്‍ മീഡിയയിലൂടെ വൈറലായിരുന്നു. വിഷയത്തില്‍ പ്രതികരണവുമായി എത്തിയിരിക്കുകയാണ് നടി ഹണി റോസ്.

'ഈ പറയുന്ന വിവാദ കുറിപ്പ് ഞാന്‍ കണ്ടിട്ടില്ല.ഇങ്ങനൊരു വിവാദത്തെ പറ്റി അറിഞ്ഞിട്ടുമില്ല. അതുകൊണ്ട് അഭിപ്രായം പറയാന്‍ പറ്റില്ലല്ലോ. അമ്മയുടെ പുതിയ ആസ്ഥാന മന്ദിരം ഉദ്ഘാടനം ചെയ്യുന്ന ചടങ്ങായിരുന്നു നടന്നത്. എന്നെയോ മറ്റൊരു മെമ്പറെയോ അവിടെ ആരും മാറ്റി നിര്‍ത്തിയിട്ടില്ല. ഇവിടെ വന്ന് ഇരിക്കൂ എന്ന് മറ്റ് കമ്മിറ്റി മെമ്പേര്‍സ് പറഞ്ഞതാണ്.

honey-rose

എന്നാല്‍ എക്‌സിക്യൂട്ടീവ് മെമ്പര്‍ എന്ന നിലയ്ക്ക് ഞങ്ങള്‍ക്ക് ചെയ്യാന്‍ അവിടെ പല ജോലികളും ഉണ്ടായിരുന്നു, ജില്ല കമ്മിറ്റി മെമ്പേഴ്‌സിനും അവരുടേതായ ജോലികള്‍ ഉണ്ട്. ഇത്രയും വലിയ ചടങ്ങ് നടക്കുമ്പോള്‍ ഇരിക്കാന്‍ കഴിഞ്ഞെന്ന് വരില്ല. ചില കാര്യങ്ങള്‍ ചെയ്തിട്ട് ഓടി വന്ന് നില്‍ക്കുമ്പോവഴാണെന്ന് തോന്നുന്നു ഈ പറയുന്ന ചിത്രം എടുത്തത്. ഞാനും രചനയും മാത്രമല്ല പുരുഷന്മാരും സ്ത്രീകളും ഉള്‍പ്പെടെ മറ്റ് കമ്മിറ്റി മെമ്പേഴ്‌സും അവിടെ നില്‍ക്കുന്നുണ്ടായിരുന്നു.

honey-rose

ഇങ്ങനൊരു വിഷയം ഇത് കഴിഞ്ഞ് ഉണ്ടാകും എന്ന് കരുതിയില്ലല്ലോ ഞങ്ങള്‍ അവിടെ നിന്നത്. സ്ത്രീകള്‍ അവിടെ നിന്നു എന്നത് മാത്രം ഫോക്കസ് ചെയ്യുന്നത് കൊണ്ടാണ് ഈ പ്രശ്‌നം. സ്ത്രീകള്‍ എന്ന നിലയില്‍ ഒരു വിവേചനവും അമ്മയില്‍ ഇല്ല. എല്ലാ അംഗങ്ങളെയും അമ്മ ഒരുപോലെയാണ് കാണുന്നതെന്നും മനോരമ ഓണ്‍ലൈന് നല്‍കിയ പ്രതികരണത്തില്‍ ഹണി റോസ് വ്യക്തമാക്കി.

വിസ്മയ മോഹൻലാലിൻ്റെ അപൂർവ്വ മേക്കോവർ, അവിശ്വസീയമായ മാറ്റമാണ്, താരപുത്രിയുടെ പഴയ ചിത്രങ്ങളും പുതിയതും വൈറലാവുന്നു

Recommended Video

താരപ്രഭക്കിടയിലും ലുക്കിൽ തിളങ്ങിയത് ഇക്ക തന്നെ | FilmiBeat Malayalam

നടിമാര്‍ക്ക് ഇരിപ്പിടം നല്‍കാത്തതിനെ കുറിച്ച് നടി പാര്‍വതി തിരുവോത്തും പ്രതികരിച്ചിരുന്നു. 'ആണുങ്ങള്‍ മാത്രമിരിക്കുന്ന വേദികളാണ് ഇപ്പോഴും കണ്ടു കൊണ്ടിരിക്കുന്നത്. സൈഡില്‍ സ്ത്രീകള്‍ നില്‍ക്കുന്നു, ആണുങ്ങള്‍ ഇരിക്കുന്നു. ഇങ്ങനെയുള്ള വേദികള്‍ ഇപ്പോളും ഉണ്ടാകുന്നു. ഒരു നാണവുമില്ലാതെ അത് ഇപ്പോഴും തുടരുകയാണെന്നുമാണ് ഒരു അഭിമുഖത്തില്‍ പാര്‍വതി പറഞ്ഞത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X