twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ആ ലിപ് ലോക്ക് സീന്‍ സിനിമയുടെ പ്രചാരണത്തിന് ഉപയോഗിച്ചത് വേദനിപ്പിച്ചു: തുറന്നു പറഞ്ഞ് നടി ഹണിറോസ്

    By Midhun
    |

    നിരവധി ശ്രദ്ധേയ ചിത്രങ്ങളിലൂടെ മലയാളി പ്രേക്ഷകര്‍ക്ക് സുപരിചിതയായ നടിയാണ് ഹണിറോസ്. വിനയന്‍ സംവിധാനം ചെയ്ത ബോയ് ഫ്രണ്ട് എന്ന ചിത്രത്തിലൂടെ സിനിമയിലെത്തിയ നടി തമിഴ്,തെലുങ്ക് തുടങ്ങിയ ഭാഷകളിലും അഭിനയിച്ചിരുന്നു. വികെ പ്രകാശ് സംവിധാനം ചെയ്ത ട്രിവാന്‍ഡ്രം ലോഡ്ജ് എന്ന ചിത്രമായിരുന്നു ഹണിയുടെതായി കൂടുതല്‍ ശ്രദ്ധിക്കപ്പെട്ടിരുന്നത്.

    അബ്രഹാമിന്റെ സന്തതികളുടെ വിജയാഘോഷം നടത്തി അണിയറപ്രവര്‍ത്തകര്‍! വീഡിയോ പുറത്ത്! കാണൂഅബ്രഹാമിന്റെ സന്തതികളുടെ വിജയാഘോഷം നടത്തി അണിയറപ്രവര്‍ത്തകര്‍! വീഡിയോ പുറത്ത്! കാണൂ

    ചിത്രത്തില്‍ ധ്വനി നമ്പ്യാര്‍ എന്ന എഴുത്തുകാരിയുടെ വേഷത്തിലായിരുന്നു ഹണി എത്തിയിരുന്നത്. ചിത്രത്തില്‍ ബോള്‍ഡായൊരു കഥാപാത്രത്തെ അവതരിപ്പിച്ച ഹണിയുടെ പ്രകടനത്തിന് മികച്ച പ്രേക്ഷക പ്രശംസകളായിരുന്നു ലഭിച്ചിരുന്നത്. ട്രിവാന്‍ഡ്രം ലോഡ്ജ് പോലെ തന്നെ ഹണിയുടെതായി ശ്രദ്ധിക്കപ്പെട്ട ചിത്രമായിരുന്നു വണ്‍ ബൈ ടു.

    honey rose

    അരുണ്‍കുമാര്‍ അരവിന്ദ് സംവിധാനം ചെയ്ത ഈ ചിത്രത്തില്‍ മുരളി ഗോപി,ഫഹദ് ഫാസില്‍ തുടങ്ങിയവരായിരുന്നു ഹണിക്കൊപ്പം പ്രധാന വേഷങ്ങളിലെത്തിയിരുന്നത്. ചിത്രത്തില്‍ ഡോ പ്രേമ എന്നൊരു കഥാപാത്രത്തെയായിരുന്നു ഹണി അവതരിപ്പിച്ചിരുന്നത്. ഈ ചിത്രത്തിലും ഒരു വളരെ ബോള്‍ഡായൊരു കഥാപാത്രമായിട്ടായിരുന്നു ഹണി എത്തിയിരുന്നത്.

    honey rose

    അടുത്തിടെ നടന്ന ഒരഭിമുഖത്തില്‍ ചിത്രത്തിലെ ഒരു സീന്‍ സിനിമയുടെ പ്രചാരണത്തിനായി ഉപയോഗിച്ചത് തന്നെ വേദനിപ്പിച്ചിരുന്നുവെന്ന് ഹണി തുറന്നു പറഞ്ഞിരുന്നു. വണ്‍ ബൈ ടുവില്‍ മുരളി ഗോപിയുമൊത്തുളള ഒരു ലിപ് ലോക്ക് സീനായിരുന്നു അണിയറപ്രവര്‍ത്തകര്‍ പ്രചാരണത്തിനായി ഉപയോഗിച്ചിരുന്നതെന്നാണ് ഹണി പറഞ്ഞത്.

    honey rose

    "വണ്‍ബൈ ടുവിന്റെ ചിത്രീകരണത്തിനു മുന്‍പ് സംവിധായകന്‍ ഈ സീനിനെക്കുറിച്ച് എന്നോട് പറഞ്ഞിരുന്നില്ല. ഷൂട്ടിംഗ് സമയത്താണ് അദ്ദേഹം ഇക്കാര്യം തന്നോട് പറഞ്ഞിരുന്നത്. കഥാപാത്രത്തിന്റെ പൂര്‍ണതയ്ക്കു വേണ്ടിയായിരുന്നു അത്. ആ സീന്‍ ചെയ്തതിന് അന്നും ഇന്നും എനിക്ക് ഒരു വിഷമവും തോന്നിയിട്ടില്ല. പക്ഷേ വിഷമിപ്പിച്ചത് സിനിമയുടെ പബ്ലിസിറ്റിക്കായി ആ രംഗം ഉപയോഗിച്ചതാണ്. മാര്‍ക്കറ്റിങ്ങ് തന്ത്രമാണെങ്കില്‍ പോലും ഇക്കാര്യത്തില്‍ തനിക്ക് വിയോജിപ്പുണ്ടായിരുന്നു,ഹണി പറഞ്ഞു.

    {document1}

    അബ്രഹാമിനു പിന്നാലെ അടുത്ത ചിത്രവുമായി ഹനീഫ് അദേനി! നായകനായി ഈ സൂപ്പര്‍ താരം!!അബ്രഹാമിനു പിന്നാലെ അടുത്ത ചിത്രവുമായി ഹനീഫ് അദേനി! നായകനായി ഈ സൂപ്പര്‍ താരം!!

    കാസ്റ്റിംഗ് കൗച്ച് മലയാളത്തിലുമുണ്ട്! തുറന്നുപറച്ചിലുമായി നടി ഹണിറോസ്!!കാസ്റ്റിംഗ് കൗച്ച് മലയാളത്തിലുമുണ്ട്! തുറന്നുപറച്ചിലുമായി നടി ഹണിറോസ്!!

    English summary
    honey rose says about one bye two movie
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X