കലാഭവൻ മണിയുമായി ഹണിയ്ക്ക് എന്ത് ബന്ധം!! റിമി ടോമിയുടെ ചോദ്യത്തിന് നടിയുടെ മറുപടി...
കലാഭവൻ മണി മരണപ്പെട്ട് വർഷങ്ങൾ കഴിഞ്ഞിട്ടും ഇന്നും പ്രേക്ഷകരുടെ മനസ്സിൽ ആ ചാലക്കുടിക്കാരൻ ചങ്ങാതി ജീവിച്ചിരിക്കുന്നുണ്ട്.
പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന ഒരു ചിത്രമാണ് കലാഭവൻ മണിയുടെ ജീവിത കഥ പറയുന്ന വിനയൻ ചിത്രം ചാലക്കുടിക്കാരൻ ചങ്ങാതി. ചിത്രത്തിൽ കലാഭവൻ മണിയായി എത്തുന്നത് രാജമണിയാണ്. ഹണി റോസും ചിത്രത്തിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. മലയാളത്തിലെ പ്രമുഖ താരങ്ങൾ ചാലക്കുടിക്കാരൻ ചങ്ങാതിയിൽ എത്തുന്നണ്ട്.
കലാഭവൻ മണി മരണപ്പെട്ട് വർഷങ്ങൾ കഴിഞ്ഞിട്ടും ഇന്നും പ്രേക്ഷകരുടെ മനസ്സിൽ ആ ചാലക്കുടിക്കാരൻ ചങ്ങാതി ജീവിച്ചിരിക്കുന്നുണ്ട്. ഇന്നും അദ്ദേഹത്തിനെ കുറിച്ചും പറയുമ്പോൾ സഹപ്രവർത്തകർക്കും നാട്ടുകാർക്കും സുഹൃത്തുക്കൾ ആരാധകർക്കും നൂറ് നാവാണ്. മണിയുമായി ബന്ധപ്പെട്ടുള്ള നിരവധി കഥകളാണ് ഇവർക്ക് പറയാനുള്ളത്. എല്ലാവരും നല്ലതു മാത്രം പറയുന്ന നന്മയുള്ള നടനായിരുന്നു മണി. മണിയുടെ ഈ സിനിമ പല ചോദ്യങ്ങൾക്കുമുള്ള ഉത്തരമായിരിക്കും.

കലാഭവൻ മണിയുടെ ജീവിതകഥ
കലാഭവൻ മണിയുടെ ജീവിതകഥ പറയുന്ന ചിത്രമാണ് ചാലക്കുടിക്കാരൻ ചങ്ങാതി. മണി സിനിമയിൽ എത്തുന്നതിനു മുൻപുള്ളതും അതിനു ശേഷം മരണം സംഭവിക്കുന്നതുവരെയുള്ള കാര്യങ്ങളാകും ചിത്രത്തിൽ പറയുന്നത്. തെങ്ങുകയറ്റത്തൊഴിലാളിയായിരുന്ന മണി സൂപ്പർസ്റ്റാർ പദവിയിൽ എത്തുന്നതും പിന്നീടുണ്ടാകുന്ന സംഭവ വികാസങ്ങളുമായണ് ചിത്രത്തിൽ. സലിംകുമാര്‍, ജനാര്‍ദനന്‍, ശിവജി ഗുരുവായൂര്‍, കോട്ടയം നസീര്‍, ധര്‍മ്മജന്‍, വിഷ്ണു, ജോജു ജോര്‍ജ്ജ്, ടിനിടോം, കൊച്ചുപ്രേമന്‍, ശ്രീകുമാര്‍, കലാഭവന്‍ സിനോജ്, ജയന്‍, രാജാസാഹിബ്, ചാലി പാലാ, സാജു കൊടിയന്‍, കെ.എസ്. പ്രസാദ്, കലാഭവന്‍ റഹ്മാന്‍, ആദിനാട് ശശി, പൊന്നമ്മബാബു എന്നിവരും പ്രധാന താരങ്ങളാണ്.

മികച്ച പ്രേക്ഷക സ്വീകാര്യത
ചിത്രത്തിന്റെ ട്രെയിലർ കഴിഞ്ഞ ദിവസം പുറത്തിറങ്ങിയിരുന്നു. മികച്ച സ്വീകാര്യതയാണ് ഇതിനു ലഭിച്ചിരിക്കുന്നത്. കൂടാതെ പ്രേക്ഷകരുടെ മനസ്സിൽ സംശയം ജനിപ്പിക്കുന്ന നിരവധി ചോദ്യങ്ങളാണ് ട്രെയിലർ സൃഷ്ടിച്ചിരിക്കുന്നത്. ഞാൻ ചാവണമെങ്കിൽ എന്നെ കൊല്ലണം എന്ന സംഭാഷണം സോഷ്യൽ മീഡിയയിൽ ചർച്ച വിഷയമായിരിക്കുകയാണ്. ഇപ്പോഴും കലാഭവൻ മണിയുടെ മരണവുമായി ബന്ധപ്പെട്ട സത്യാവസ്ഥ പുറത്തു വന്നിട്ടില്ല. ഈ പശ്ചാത്തലിൽ ഇത്തരത്തിലുളള സംഭാഷണം നിരവധി ചോദ്യങ്ങൾ ഉയർത്തുന്നുണ്ട്.

ഹണി റോസുമായി ബന്ധം
ചാലക്കുടിക്കാരൻ ചങ്ങാതിയിൽ പ്രധാന കഥാപാത്രത്തെയാണ് ങമി റോസ് അവതരിപ്പിക്കുന്നത്. ഒരു പ്രമുഖ സിനിമ നടിയായിട്ടാണ് താരത്തിന്റെ കഥാപാത്രം. റിമി ടോമി അവതരിപ്പിക്കുന്ന ഒന്നും ഒന്നും മൂന്ന് എന്ന ഷോയിൽ എത്തിയപ്പോഴാണ് തന്റെ കഥാപാത്രവുമായിട്ടുള്ള മണിയുടെ ബന്ധത്തിനെ റിമി ചോദിച്ചത്. എന്നാൽ സസ്പെൻസ് പൊളിയ്ക്കാൻ ഹണി തയ്യാറായിരുന്നില്ല. അത് സസ്പെൻസാണെന്നും നടിയുടെ റോൾ തന്നെയാണെന്നും ഹണി പറഞ്ഞു.

ഇനി സിനിമയില്ലെങ്കിലും ജീവിക്കും
ചാലക്കുടുക്കാരൻ ചങ്ങാതിയിൽ മണിയായി എത്തുന്നത് രാജമണിയാണ്. മിനിസ്ക്രീനിൽ കോമഡി താരമായി തിളങ്ങിയ രാജമണിയ്ക്ക് സിനിമയിൽ ലഭിക്കുന്ന ഒരു കരുത്തുള്ള കഥാപാത്രമാണ് ഇത്. ഛിത്രത്തിനായി പലതരത്തിലുള്ള പല തരത്തിലുള്ള കരുതലുകളും താരം എടുത്തിരുന്നു. കഥാപാത്രത്തിനു വേണ്ടി ചെയ്യാൻ അറിയാത്ത പല പണികളളും പഠിച്ചുവെന്നും രാജമണി ഒന്നും ഒന്നും മൂന്നിൽ കൂടി പറഞ്ഞു. മണിച്ചേട്ടൻ സകലകല വല്ലഭനാണ്. അദ്ദേഹത്തിന് ചെയ്യാൻ അറിയാൻ പാടില്ലാത്തതായി ഒന്നും തന്നെയില്ല. ഈ സിനിമയ്ക്ക് വേണ്ടി തെങ്ങിൽ കയറാൻ വരെ പഠിച്ചെന്നും താരം പറഞ്ഞു. ഇനി സിനിമയില്ലെങ്കിലും തെങ്ങിൽ കയറി വേണമെങ്കിലും ജീവിക്കാം-രാജമണി കൂട്ടിച്ചേർത്തു.

ഹണി റോസുമായി കലഭാവൻ മണിയ്ക്ക് ബന്ധം
ചാലക്കുടിക്കാരൻ ചങ്ങാതിയെ കുറിച്ച് റിമി ടോമി പറഞ്ഞത് ഇങ്ങനെയാണ്.മണിച്ചേട്ടന്റെ ജീവിതകഥ ആസ്പദമാക്കി വിനയൻ സർ സംവിധാനം ചെയ്യുന്ന ചിത്രമാണ് ചാലക്കുടിക്കാരൻ ചങ്ങാതി. ചാലക്കുടിക്കാരൻ ചങ്ങാതിയിൽ മണിച്ചേട്ടനുമായി ഹണി റോസിനു എന്താണു ബന്ധം എന്നു ചോദിച്ചാൽ എന്തായിരിക്കും റുപടി. തീർച്ചയായും ഈ സിനിമ കാണാൻ കാത്തിരിക്കുകയാണ്.


Click it and Unblock the Notifications











