ഞാന്‍ കാത്തിരിക്കുകയാണ്...
പഠനത്തിന് വേണ്ടി ചെറിയൊരു ഇടവേളയെടുത്ത ഹണി റോസ് വീണ്ടും സിനിമയില്‍ സജീവമാകുകയാണ്. പൊതുവെ മലയാളത്തിലെ ബോള്‍ഡായ നടിമാരുടെ പട്ടികയിലാണ് ഹണി റോസിന്റെ പേര്. ഹണി അത്രവലിയ ബോള്‍ഡ് ആയതുകൊണ്ടല്ല, ചെയ്ത കഥാപാത്രങ്ങള്‍ മിക്കതും അത്തരത്തിലുള്ളതാണ്.
ഈ വര്ഷത്തെ മികച്ച നടനും നടിയും ആര്, സിനിമ ഏത്??
ഇതുവരെ ചെയ്ത കഥാപാത്രങ്ങളിലൊക്കെ താന്‍ സംതൃപ്തയാണെന്ന് ഹണി റോസ് പറയുന്നു. എന്നാല്‍ ഇത് മാത്രമല്ല. വ്യത്യസ്തമായ കഥാപാത്രങ്ങള്‍ ചെയ്യാനാണ് താത്പര്യമുള്ളതെന്ന ഹണി പറഞ്ഞു. നല്ല കഥാപാത്രങ്ങള്‍ക്ക് വേണ്ടി ഞാന്‍ കാത്തിരിക്കുകയാണ്. എല്ലായിപ്പോഴും ബോള്‍ഡയാ കഥാപാത്രങ്ങള്‍ മാത്രം ചെയ്യാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല- ഹണി പറഞ്ഞു.

അങ്ങനെ ആഗ്രഹിച്ച് അല്പം വ്യത്യസ്തമായ മൂന്ന് വേഷങ്ങള്‍ ഇപ്പോള്‍ ലഭിച്ചിട്ടുണ്ട്. സുരേഷ് ഗോപി നായകനാകുന്ന 'മൈ ഗോഡ്' ആണ് അതിലൊന്ന്. ചിത്രത്തില്‍ ഡോക്ടറും സമൂഹ്യപ്രവര്‍ത്തകയുമായ യുവതിയുടെ വേഷത്തിലാണ് ഹണി എത്തുന്നത്.
ജയറാം നായകനാകുന്ന 'സര്‍ സിപി'യിലാണ് ഇപ്പോള്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നത്. ജയറാമിന്റെ ടൂട്ടോറിയത്തിലെ പി ആര്‍ ഒയുടെ വേഷമാണ് ചിത്രത്തില്‍ ഹണിയ്ക്ക്. ആസിഫ് അലിയെ നായകനാക്കി രൂപേഷ് പീതാംബരന്‍ സംവിധാനം ചെയ്യുന്ന 'യൂ ടൂ ബ്രൂട്ടസാ'ണ് മറ്റൊന്ന്.


Click it and Unblock the Notifications











