ഹണി റോസിന് ഇഷ്ടമുള്ള നടന്മാര്‍

By Aswathi

ട്രിവാന്‍ഡ്രം ലോഡ്ജ് എന്ന ചിത്രത്തിലെ അഭിനയത്തിലൂടെ മലയാളത്തില്‍ ഒരു സ്ഥിരവാസ സ്ഥലം കണ്ടെത്തിയ ഹണി റോസ് ഇപ്പോള്‍ മലയാളത്തിലെ മുന്‍നിര നായികമാരില്‍ ഒരാളായി ഉയര്‍ന്നിരിക്കുകയാണ്. ബോയ് ഫ്രണ്ട് എന്ന ചിത്രത്തില്‍ക്കണ്ട പെണ്‍കുട്ടിയില്‍ നിന്ന് ഹണി റോസ് എന്ന നായികയിലേക്കുള്ള ദൂരവും ഇപ്പോള്‍ ഏറെ.

അനൂപിന്റെയും ജയസൂര്യയുടെയും ഒപ്പമുള്ള അഭിനയത്തിന് ശേഷം ഒടുവില്‍ ദൈവത്തിന്റെ സ്വന്തം ക്ലീറ്റസ് എന്ന ചിത്രത്തിലൂടെ മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ വരെ നായികയായി അഭിനയിക്കാന്‍ ഹണി റോസിന് കഴിഞ്ഞു.

ദിലീപ് നായകനാകുന്ന റിങ് മാസ്റ്ററാണ് ഹണി റോസിന്റെ അടുത്ത ചിത്രം. എന്നാല്‍ മലയാളത്തില്‍ മാത്രമല്ല തമിഴിലും ഹോളിവുഡിലുമെല്ലാമായി ഹണി റോസ് ഇഷ്ടപ്പെടുന്ന ചില നടന്മാരുണ്ട്. അവരാരൊക്കെയാണെന്ന് കാണാം.

വിജയ്

ഹണി റോസിന് ഇഷ്ടമുള്ള നടന്മാര്‍

ഇളയ ദളപതി വിജയ് ആണ് ഹണി റോസിന് ഇഷ്ടമുള്ള ഒരു നായകന്‍. വിജയ് യുടെ ഒരു സിനിമപോലും കാണാതെ വിടില്ലെന്നും അദ്ദേഹത്തെ നേരില്‍ കാണുന്നതുമാണ് തന്റെ ഏറ്റവും വലിയ ആഗ്രഹമെന്നും ഹണി പറയുന്നു.

വില്‍ സ്മിത്ത്

ഹണി റോസിന് ഇഷ്ടമുള്ള നടന്മാര്‍

അമേരിക്കന്‍ കോമഡി, ഡ്രാമറ്റിക് നായകനാണ് വില്‍ സ്മിത്ത്. ഹണിക്ക് ഇഷ്ടമുള്ള നടന്മാരില്‍ ഒരാള്‍. അദ്ദേഹത്തിന്റെ അയാം ലെജന്റ്, മെന്‍ ഇന്‍ ബ്ലാക്ക്, ഇന്റിപെന്റന്‍സ് ഡേ, ബാഡ് ബോയ് എന്നീ ചിത്രങ്ങള്‍ തനിക്ക് പ്രിയപ്പെട്ടതാണ്.

റോബേര്‍ട്ട് പാറ്റിന്‍സണ്‍

ഹണി റോസിന് ഇഷ്ടമുള്ള നടന്മാര്‍

റോബേര്‍ട്ട് പാറ്റിന്‍സണ്‍ എന്ന ഇംഗ്ലീഷ് നടനാണ് ഹണിയുടെ മറ്റൊരു ഹീറോ. ട്വിലൈറ്റ് സീരീസിലൂടെ അദ്ദേഹത്തെ വളരെ ഇഷ്ടപ്പെട്ടു.

 മോഹന്‍ ലാല്‍

ഹണി റോസിന് ഇഷ്ടമുള്ള നടന്മാര്‍

മലയാളത്തിലും ഇഷ്ടമുള്ള താരങ്ങളുണ്ട്. അതിലെപ്പോഴും മോഹന്‍ലാലും. ചിത്രം, ദേവാസുരം, ആറാം തമ്പുരാന്‍, സ്പടികം തുടങ്ങിയ ചിത്രങ്ങളിലെ അഭിനയം എത്രകണ്ടാലും മടുക്കില്ല.

മമ്മൂട്ടി

ഹണി റോസിന് ഇഷ്ടമുള്ള നടന്മാര്‍

മമ്മൂട്ടി എന്ന് പറയുമ്പോല്‍ സൂര്യമാനസം എന്ന ചിത്രമാണ് മനസ്സില്‍ ആദ്യം ഓടിയെത്തുന്നതെന്ന് ഹണി പറയുന്നു. മമ്മൂട്ടിക്കൊപ്പം അഭിനയിച്ചപ്പോഴുള്ള സന്തോഷവും താരം പങ്കുവച്ചു.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X