»   » വണ്‍ ബൈ ടുവില്‍ ഹണി റോസ് ഡോക്ടര്‍

വണ്‍ ബൈ ടുവില്‍ ഹണി റോസ് ഡോക്ടര്‍

Posted By:
Subscribe to Filmibeat Malayalam

ട്രിവാന്‍ഡ്രം ലോഡ്ജ് എന്ന ചിത്രത്തിലൂടെ മേക്ക് ഓവര്‍ നടത്തിയെത്തിയ നടി ഹണി റോസ് ഇപ്പോള്‍ വളരെ സൂക്ഷിച്ചാണ് ഓരോ ചിത്രങ്ങളും തിരഞ്ഞെടുക്കുന്നത്. ട്രിവാന്‍ഡ്രം ലോഡ്ജിന് മുമ്പ് തിരിച്ചറിയപ്പെടാത്ത പല ചിത്രങ്ങളിലും ഹണി തലവെച്ചുകൊടുത്തിരുന്നു. എന്നാല്‍ ഇനി കരിയറില്‍ അത്തരം തെറ്റുകള്‍ ആവര്‍ത്തിക്കില്ലെന്ന ഉറച്ച തീരുമാനത്തിലാണ് ഈ താരം.

ഹണി പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന അടുത്ത ചിത്രം അരുണ്‍ കുമാര്‍ അരവിന്ദിന്റെ വണ്‍ ബൈ ടു ആണ്. സൈക്കോളജിക്കല്‍ ത്രില്ലറായ ഈ ചിത്രത്തില്‍ ഒരു ഡോക്ടറുടെ വേഷത്തിലാണ് ഹണിയെത്തുന്നത്. ചിത്രത്തില്‍ മുരളി ഗോപിയാണ് ഹണിയുടെ നായകനായി എത്തുന്നത്. ഇപ്പോള്‍ ഞാന്‍ നല്ല തിരക്കഥകള്‍ മാത്രമേ ഏറ്റെടുക്കുന്നുള്ളു. എന്റെ കഴിവുതെളിയിക്കാനുള്ള അവസരം അതില്‍ ഉണ്ടാകണം. വണ്‍ ബൈ ടുവില്‍ എനിയ്ക്ക് നല്ല വിശ്വാസമുണ്ട്. ഈ ടീമിനൊപ്പം ജോലിചെയ്യാന്‍ കഴിയുന്നതില്‍ ഞാന്‍ ഏറെ സന്തോഷത്തിലാണ്- ഹണി പറയുന്നു.

ചിത്രത്തില്‍ പ്രമുഖ സംവിധായകന്‍ ശ്യാമപ്രസാദും ഒരു കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ഫഹദ് ഫാസില്‍, ശ്രുതി രാമകൃഷ്ണന്‍, അശ്വിന്‍ മാത്യു, അഴകര്‍ പെരുമാള്‍ തുടങ്ങിയവരെല്ലാം ഈ ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്.

ഹണിയുടെ പുറത്തിറങ്ങാനിരിക്കുന്ന ചിത്രങ്ങളില്‍ ഒന്ന് മമ്മൂട്ടി നായകനാകുന്ന ദൈവത്തിന്റെ സ്വന്തം ക്ലീറ്റസാണ്.

മുഴുനീള കഥാപാത്രങ്ങള്‍ മാത്രമേ താന്‍ സ്വീകരിക്കൂ എന്നില്ലെന്നും പ്രധാന്യമുള്ള റോളുകളാണെങ്കില്‍ ചെറുതാണെങ്കില്‍പ്പോലും താന്‍ ചെയ്യാന്‍ റെഡിയാണെന്നും ഹണി പറയുന്നു. ബഡ്ഡി, അഞ്ചു സുന്ദരികള്‍ എന്നീ ചിത്രങ്ങളില്‍ ചെയ്ത അതിഥി വേഷങ്ങള്‍ താന്‍ സ്വീകരിച്ചത് ഇക്കാരണത്താലാണെന്നാണ് ഹണി പറയുന്നത്.

English summary
Honey Rose will be seen in a prominent role in Arun Kumar Aravind's next film, 1 by Two.
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam