നടിയുടെ വേഷത്തില്‍ വീണ്ടും ഹണി റോസ്

By Lakshmi

ട്രിവാന്‍ഡ്രം ലോഡ്ജ് എന്ന ചിത്രത്തിലൂടെ വലിയ മേക്കോവര്‍ നടത്തിയ താരമാണ് ഹണി റോസ്. അതുവരെകണ്ട് ഹണിയേയേ അല്ല ട്രിവാന്‍ഡ്രം ലോഡ്ജിലൂടെ നമ്മള്‍ കണ്ടത്. ഇതിന് പിന്നാലെ വന്ന പല ചിത്രങ്ങളിലും അഭിനയപ്രാധാന്യമുള്ള വേഷത്തിലാണ് ഹണി റോസ് വന്നത്. ഒരിടക്ക് ഗ്ലാമര്‍ റോളുകളിലേയ്ക്ക് മാറിപ്പോവുകയും അങ്ങനെ വിസ്മൃതിയിലാക്കുകയും ചെയ്യുമായിരുന്ന ഹണിയെ അക്ഷരാര്‍ത്ഥത്തില്‍ തിരിച്ചുകൊണ്ടുവരുകയായിരുന്നു ട്രിവാന്‍ഡ്രം ലോഡ്ജ്.

ഇപ്പോഴിതാ മറ്റൊരു മികച്ച കഥാപാത്രം ഹണിയുടെ കയ്യിലെത്തിയിരിക്കുകയാണ്. റാഫി സംവിധാനം ചെയ്യുന്ന റിങ് മാസ്റ്ററില്‍ ഒരു പ്രധാന വേഷത്തിലാണ് ഹണിയെത്തുന്നത്. ദിലീപാണ് ചിത്രത്തില്‍ നായകനാകുന്നത്. സര്‍ക്കസ് കൂടാരത്തിലെ നായ പരിശീലകന്റെ വേഷത്തിലാണ് ദിലീപ് ഈ ചിത്രത്തില്‍ അഭിനയിക്കുന്നത്.

റിങ് മാസ്റ്ററിലെ വേഷം ഏറെ അഭിനയപ്രാധാന്യമുള്ളതാണെന്നും ഇത്തരമൊരു വേഷം ലഭിച്ചതില്‍ താന്‍ ഏറെ സന്തുഷ്ടയാണെന്നും ധ്വനി പറയുന്നു.

സിനിമയ്ക്കുള്ളിലെ നടി

നടിയുടെ വേഷത്തില്‍ വീണ്ടും ഹണി റോസ്

റിങ് മാസ്റ്ററില്‍ ഡയാന എന്ന ചലച്ചിത്രതാരത്തെയാണ് ഹണി അവതരിപ്പിക്കുന്നത്. ട്രിവാന്‍ഡ്രം ലോഡ്ജില്‍ അവതരിപ്പിച്ച ധ്വനിയെന്ന കഥാപാത്രവുമായി ഡയാനയ്ക്ക് ചില സാമ്യതകളുണ്ടെന്ന് ഗണി പറയുന്നു.

 നെഗറ്റീവ് ടച്ചുള്ള കഥാപാത്രം

നടിയുടെ വേഷത്തില്‍ വീണ്ടും ഹണി റോസ്

ഡയാന അല്‍പം നെഗറ്റീവ് ടച്ചുള്ള കഥാപാത്രമാണ്. ട്രിവാന്‍ഡ്രം ലോഡ്ജിലെ ധ്വനിയും ഇത്തരത്തിലൊരു കഥാപാത്രമായിരുന്നു. ഏതൊരു വ്യക്തിക്കും ഒരു മോശം വശമുണ്ടാകുമെന്നതുകൊണ്ടുതന്നെ ഈ കഥാപാത്രം സ്വീകരിക്കാന്‍ എനിയ്ക്ക് മടിയുണ്ടായിരുന്നില്ല- ഹണി പറയുന്നു.

തലവരമാറ്റിയ ധ്വനി

നടിയുടെ വേഷത്തില്‍ വീണ്ടും ഹണി റോസ്

ട്രിവാന്‍ഡ്രം ലോഡ്ജിലെ ധ്വനിയെന്ന കഥാപാത്രം ലഭിച്ചിരുന്നില്ലെങ്കില്‍ ഒരുപക്ഷേ ഹണി റോസിന് ഒരു തിരിച്ചുവരവ് സാധ്യമാകുമായിരുന്നില്ല. വളരെ ലളിതമായ ഒരു കഥാപാത്രമായിരുന്നു ധ്വനി.

കീര്‍ത്തിയും ഹണിയും

നടിയുടെ വേഷത്തില്‍ വീണ്ടും ഹണി റോസ്

റിങ് മാസ്റ്ററില്‍ ഹണി റോസിനൊപ്പം ഗീതാഞ്ജലിയിലെ നായിക കീര്‍ത്തി മേനകയും അഭിനയിക്കുന്നുണ്ട്.

വണ്‍ ബൈ ടു

നടിയുടെ വേഷത്തില്‍ വീണ്ടും ഹണി റോസ്

അരുണ്‍ കുമാര്‍ അരവിന്ദിന്റെ വണ്‍ ബൈ ടുവാണ് ഹണിയുടേതായി പുറത്തുവരാനിരിക്കുന്ന പുതിയ ചിത്രങ്ങളില്‍ ഒന്ന്. ഇതിലും വളരെ പ്രധാനപ്പെട്ട കഥാപാത്രമായിട്ടാണ് ഹണി എത്തുന്നത്. മുരളിഗോപിയുടെ ജോഡിയായിട്ടാണ് ഹണി ഈ ചിത്രത്തില്‍ അഭിനയിക്കുന്നത്.

വണ്‍ ബൈ ടുവില്‍ ഡോക്ടര്‍ പ്രേമ

നടിയുടെ വേഷത്തില്‍ വീണ്ടും ഹണി റോസ്

വണ്‍ ബൈ ടുവിലെ ഡോക്ടര്‍ പ്രേമയെന്ന കഥാപാത്രത്തെ അവതരിപ്പിക്കാന്‍ താന്‍ അല്‍പം ബുദ്ധിമുട്ടിയെന്ന് ഹണി പറയുന്നു. പക്ഷേ സംവിധായകന്റെ പൂര്‍ണ പിന്തുണയുള്ളതുകൊണ്ട് എല്ലാം ഭംഗിയായി എന്നും താരം പറയുന്നു.

വിനയന്‍ കൊണ്ടുവന്ന നായിക

നടിയുടെ വേഷത്തില്‍ വീണ്ടും ഹണി റോസ്

മലയാളത്തിന് ഒട്ടേറെ പുത്തന്‍ നായികമാരെ സമ്മാനിച്ചിട്ടുള്ള സംവിധായകനാണ് വിനയന്‍. വിനയന്റെ ബോയ് ഫ്രണ്ട് എന്ന ചിത്രത്തിലൂടെയാണ് ഹണി സിനിമയിലെത്തിയത്.

തമിഴിലും തെലുങ്കിലും

നടിയുടെ വേഷത്തില്‍ വീണ്ടും ഹണി റോസ്

മലയാളത്തില്‍ ആദ്യമായി അഭിനയിച്ചതിന്റെ തൊട്ടടുത്ത വര്‍ഷങ്ങളിലായി തെലുങ്കിലും തമിഴിലും ഹണി അരങ്ങേറ്റം നടത്തി.

മികച്ച ചിത്രങ്ങള്‍

നടിയുടെ വേഷത്തില്‍ വീണ്ടും ഹണി റോസ്

ട്രിവാന്‍ഡ്രം ലോഡ്ജിന് ശേഷം ഹണി അഭിനയിച്ച ഹോട്ടല്‍ കാലിഫോര്‍ണിയ. താങ്ക് യു, 5 സുന്ദരികള്‍ തുടങ്ങിയ ചിത്രങ്ങളിലെല്ലാം മികച്ച കഥാപാത്രമാണ് താരത്തിന് ലഭിച്ചത്.

മമ്മൂട്ടിയ്‌ക്കൊപ്പം

നടിയുടെ വേഷത്തില്‍ വീണ്ടും ഹണി റോസ്

ദൈവത്തിന്റെ സ്വന്തം ക്ലീറ്റസ് എന്ന ചിത്രത്തില്‍ മമ്മൂട്ടിയുടെ നായികയായി ഹണി അഭിനയിച്ചു. ലക്ഷ്മിയെന്നായിരുന്നു ചിത്രത്തില്‍ ഹണിയുടെ കഥാപാത്രത്തിന്റെ പേര്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X