ഹണിറോസിന്റെ ഏതു ചിത്രം ആദ്യം കാണും
വിഷുവിന് തിയറ്ററില്‍ ഹണിറോസ് ഏറ്റുമുട്ടുന്നത് ഹണിറോസിനോടുതന്നെ. രണ്ട് സൂപ്പര്‍താരങ്ങളുടെ കൂടെ ഹണിറോസ് അഭിനയിക്കുന്ന ചിത്രങ്ങള്‍ വിഷുവിന് തിയറ്ററില്‍ ഏറ്റുമുട്ടാന്‍ എത്തുകയാണ്. ദിലീപിന്റെ റിങ് മാസ്റ്ററും ഫഹദിന്റെ വണ്‍ ബൈ ടുവും. രണ്ടിലും കിടിലന്‍ വേഷങ്ങളാണ് ഹണിക്കുള്ളത്.
ഡയാന എന്നാണ് റിങ്മാസ്റ്ററിലെ കഥാപാത്രത്തിന്റെ പേര്. വളരെ നെഗറ്റീവ് ടെച്ചുള്ള കഥാപാത്രമാണ്. ഹണിറോസ് ഇതുവരെ ചെയ്തതില്‍ നിന്നെല്ലാം വ്യത്യസ്തമായൊരു വേഷം. സിനിമാനടിയായിട്ടു തന്നെയാണ് ഇതില്‍ അഭിനയിക്കുന്നത്.ആദ്യമായിട്ടാണ് ദിലീപ് ചിത്രത്തില്‍അഭിനയിക്കുന്നത്. റാഫിയാണ് റിങ്മാസ്റ്ററിന്റെ സംവിധായകന്‍. കീര്‍ത്തിയാണ് ചിത്രത്തിലെ മറ്റൊരു നായിക.

ഫഹദിന്റെ വണ്‍ ബൈ ടുവും ഉടന്‍ തന്നെ തിയറ്ററിലെത്തും. അരുണ്‍ കുമാര്‍ അരവിന്ദ് സംവിധാനം ചെയ്യുന്ന ചിത്രം തിയറ്ററിലെത്താന്‍ കാത്തിരിക്കുകയാണ് ഹണിയുടെ ആരാധകര്‍. ഇതില്‍ മുരളി ഗോപിയൊത്തുള്ള ലിപ് ലോക്ക് ഉണ്ട്. ഈ ചൂടന്‍ ചുംബനത്തെ ക്കുറിച്ചാണ് സോഷ്യല്‍മീഡിയകളിലൊക്കെ ഇപ്പോള്‍ ചര്‍ച്ചാവിഷയം. ഇത്തരം രംഗങ്ങളില്‍ അഭിനയിക്കാന്‍ ഒരുമടിയുമില്ലെന്നാണ് ഹണി റോസ് പറയുന്നത്. രണ്ടു ചിത്രങ്ങളും ഒന്നിച്ചു തിയറ്ററിലെത്തുമ്പോള്‍ ഏതു കാണണമെന്നായിരിക്കും ആരാധകരുടെ ആശയക്കുഴപ്പം.
കഴിഞ്ഞവര്‍ഷവും ഹണിക്ക് നല്ല തിരക്കായിരുന്നു. ഹോട്ടല്‍കാലിഫോര്‍ണിയ, താങ്ക് യു, ബഡ്ഡി, അഞ്ചു സുന്ദരികള്‍, ദൈവത്തിന്റെ സ്വന്തം ക്ലീറ്റസ് എന്നിവയാണ് കഴിഞ്ഞവര്‍ഷം റിലീസ് ചെയ്തത്. അനൂപ് മേനോന്‍ ചിത്രങ്ങളിലൂടെയാണ് ഹണിറോസ് ശ്രദ്ധേയയാത്. ട്രിവാന്‍ഡ്രം ലോഡ്ജിലെ ബോള്‍ഡായ വേഷമാണ് മലയാളത്തിലെ ന്യൂജനറേഷന്‍ ചിത്രങ്ങളിലെ സ്ഥിരം സാന്നിധ്യമാക്കി മാറ്റിയത്. ന്യൂജനറേഷന്‍ ചിത്രങ്ങളുടെ വസന്തകാലം കഴിഞ്ഞെങ്കിലും ഏതു ചിത്രത്തിലും അഭിനയിക്കാന്‍ തയാറായ ഹണിക്ക് നല്ലകാലമാണിപ്പോള്‍.


Click it and Unblock the Notifications











