ഹണിയുടെ ആഗ്രഹം പൂവണിയുന്നു, മോഹന്‍ലാലിനെ കിട്ടി !
ദിവസങ്ങള്‍ക്ക് മുമ്പാണ് ഹണി റോസ് താന്‍ മോഹന്‍ലാലിനെ കാത്തിരിക്കുകയാണെന്നും അദ്ദേഹത്തോടൊപ്പം ഒരു സിനിമ ചെയ്യാന്‍ ആഗ്രഹമുണ്ടെന്നും പറഞ്ഞത്. അത് വെറുതെയായില്ല. ഒടുവില്‍ ഹണി റോസിന് ഇതാ മോഹന്‍ലാലിനെ കിട്ടിയിരിക്കുന്നു.
മോഹന്‍ലാലിനെ നായകനാക്കി മേജര്‍ രവി ഒരു കുടുംബ ചിത്രം സംവിധാനം ചെയ്യാന്‍ ഒരുങ്ങുന്നു എന്ന് നേരത്തെ വാര്‍ത്തകള്‍ വന്നതാണ്. ഈ ചിത്രത്തില്‍ ലാലിന്റെ നായികയാകുന്നത് ഹണി റോസാണെന്നാണ് പുതിയ വാര്‍ത്ത.

സത്യന്‍ അന്തിക്കാടിന്റെ ചിത്രം കഴിഞ്ഞാല്‍, ലാല്‍ വൈശാഖ് സംവിധാനം ചെയ്യുന്ന പുലിമുരുകനില്‍ അഭിനയിക്കും എന്നാണ് നേരത്തെ വാര്‍ത്തകള്‍ വന്നിരുന്നത്. എന്നാല്‍ ഈ ചിത്രത്തിന്റെ ഷൂട്ടിങ് നീളുന്നത് കാരണം മോഹന്‍ലാല്‍ മേജര്‍ രവി ചിത്രത്തിലേക്ക് കടന്നേക്കുമെന്നാണ് സൂചന.
ദൈവത്തിന്റെ സ്വന്തം ക്ലീറ്റസ് എന്ന ചിത്രത്തിലൂടെ മമ്മൂട്ടിയുടെ നായികയായി വേഷമിട്ട ഹണി റോസ് ഇതിനോടകം തന്നെ മലയാളത്തിലെ പ്രമുഖ താരങ്ങള്‍ക്കൊപ്പം അഭിനയിച്ചു കഴിഞ്ഞു. ഇനി മോഹന്‍ലാല്‍ മാത്രമേ ബാക്കിയുണ്ടായിരുന്നുള്ളൂ.
ജയറാമിനൊപ്പമുള്ള സര്‍ സിപിയുടെ ചിത്രീകരണ പൂര്‍ത്തിയാക്കി ഹണി ഇപ്പോള്‍ സുരേഷ് ഗോപിയ്‌ക്കൊപ്പമുള്ള മൈ ഗോഡിലാണ് അഭിനയിച്ചുകൊണ്ടിരിയ്ക്കുന്നത്. അതു കഴിഞ്ഞാല്‍ ജയസൂര്യയ്‌ക്കൊപ്പമുള്ള കുബസാരത്തില്‍ അഭിനയിക്കും.


Click it and Unblock the Notifications