ഹണി റോസിന്റെ നായകന്‍ വിജയ്?

By Soorya Chandran

ഹണി റോസ് വിജയിന്റെ നായികയാകുന്നോ... ഞെട്ടണ്ട. സംഭവം സത്യമാണ്. ഇളയ ദളപതി വിജയ് അല്ല എന്ന് മാത്രം. മലയാളത്തിന്റെ പ്രിയ നടനും നിര്‍മാതാവും ആയ വിജയ് ബാബുവിന്റെ നായികയായാണ് ഹണി റോസ് പുതിയ ചിത്രത്തില്‍ എത്തുന്നത്.

പുതുമുഖ സംവിധായകനായ ഫസ്ലി കബീറിന്റെ സിനിമയിലാണ് ഹണി റോസും വിജയ് ബാബുവും ഒന്നിക്കുന്നത്. സിനിമക്ക് ഇതുവരെ പേരിട്ടിട്ടില്ല. എന്തായാലും ഹണി റോസും വിജയ് ബാബുവും ഈ സിനിമയില്‍ തികച്ചും വ്യത്യസ്തമായ വേഷങ്ങളായിരിക്കും ചെയ്യുക എന്നാണ് സംവിധായകന്റെ അവകാശ വാദം.

Honey Rose

ഹണി റോസും വിജയ് ബാബുവും ചേര്‍ന്ന് പറയുന്നത് ഒരു പ്രണയ കഥയായിരിക്കും എന്ന് സംവിധായകന്‍ ഉറപ്പ് പറയുന്നുണ്ട്. പിക്കറ്റ് 43 എന്ന ബിഗ് ബജറ്റ് സിനിമയുടെ നിര്‍മ്മാതാവായ ഒജി സുനില്‍ ആണ് ഫസ്ലി കബീറിന്റെ സിനിമയും നിര്‍മിക്കുന്നത്.

നിര്‍മാതാവ് എന്ന രീതിയിലും നടന്‍ എന്ന രീതിയിലും മലയാളത്തില്‍ വ്യക്തിമുദ്ര പതിപ്പിച്ച നടനാണ് വിജയ് ബാബു. മോഹന്‍ലാലിനൊപ്പമുള്ള പെരുച്ചാഴിയാണ് ഇനി വിജയ് ബാബുവിന്റേതായി പുറത്തുവരാനിരിക്കുന്ന ചിത്രം. വിജയ് ബാബുവും സാന്ദ്ര തോമസും ചേര്‍ന്നാണ് പെരുച്ചാഴി നിര്‍മിച്ചിരിക്കുന്നത്.

പിക്കറ്റ് 43 തീയേറ്ററില്‍ എത്തിയതിന് ശേഷമായിരിക്കും വിജയ് ബാബു-ഹണി റോസ് ചിത്രത്തിന്റെ ഷൂട്ടിങ് തുടങ്ങുക.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X