ഹണി റോസ് മോഹന്‍ലാലിനായി കാത്തിരിക്കുകയാണ്!
മോഹന്‍ലാലിനും മമ്മൂട്ടിയ്ക്കുമൊപ്പം ഒരു സിനിമയില്‍ അഭിനയിക്കാന്‍ ആഗ്രഹമില്ലാത്ത നടിമാരുണ്ടാവുമോ മലയാളത്തില്‍. ഹണി റോസിനുമുണ്ട് ഒരു അഭിനേത്രി എന്ന നിലയില്‍ ആ കുഞ്ഞു ആഗ്രഹം.
കൈ നിറയെ ചിത്രങ്ങളുമായി രണ്ടാം വരവ് നടത്തിയ ഹണി റോസിന് ദൈവത്തിന്റെ സ്വന്തം ക്ലീറ്റസ് എന്ന ചിത്രത്തിലൂടെ മമ്മൂട്ടിയുടെ നായികയായി അഭിനയിക്കാന്‍ സാധിച്ചു. ഇനി മോഹന്‍ലാലിനായി കാത്തിരിക്കുകയാണെന്നാണ് താരം പറയുന്നത്.

സൂപ്പര്‍സ്റ്റാറുകളായ മോഹന്‍ലാലിനും മമ്മൂട്ടിയ്ക്കും ഒപ്പം അഭിനയിക്കാന്‍ ഏത് നടിയും ആഗ്രഹിയിക്കുമെന്ന് ഹണി റോസ് പറയുന്നു. ചെറുപ്പം മുതല്‍ക്കേ ലാലേട്ടന്റെ സിനിമകള്‍ കാണുന്നയാളാണ് ഞാന്‍. ലാലേട്ടന്റെ നായികയാകണമെന്ന് അധിയായ ആഗ്രഹമുണ്ട്. അത്തരമൊരു അവസരത്തിനായി ഞാന്‍ കാത്തിരിയ്ക്കുകയാണ്- ഹണി റോസ് പറഞ്ഞു.
ജയറാമിനൊപ്പം അഭിനയിച്ച സര്‍ സിപിയാണ് ഹണിയുടെ അടുത്ത റിലീസിങ് ചിത്രം. അതു കഴിഞ്ഞാല്‍ സുരേഷ് ഗോപിയ്‌ക്കൊപ്പം മൈ ഗോഡ് എന്ന ചിത്രം ചെയ്യും. ആസിഫ് അലിയ്‌ക്കൊപ്പമുള്ള യു ടൂ ബ്രൂട്ടസും ജയസൂര്യയ്‌ക്കൊപ്പമുള്ള കുംബസാരവുമാണ് മറ്റ് രണ്ട് ചിത്രങ്ങള്‍.


Click it and Unblock the Notifications











