ഹണി റോസിന്റെ ആഗ്രഹം പൂവണിയുന്നു, മോഹന്‍ലാലിന്റെ ഭാര്യയാകുന്നു
ദൈവത്തിന്റെ സ്വന്തം ക്ലീറ്റസ് എന്ന ചിത്രത്തില്‍ മമ്മൂട്ടിയുടെ നായികയായി അഭിനയിച്ചതിന് ശേഷം ഹണി റോസിന്റെ വലിയ ആഗ്രഹമായിരുന്നു മോഹന്‍ലാലിനൊപ്പം അഭിനയിക്കാന്‍. പിന്നീടുള്ള പല അഭിമുഖത്തിലും ഹണി തന്റെ ആഗ്രഹം പങ്കുവച്ചു.
ഒടുവില്‍ ഹണി റോസിന്റെ നീണ്ട നാളത്തെ ആഗ്രഹം പൂവണിയുന്നു. മോഹന്‍ലാലിനൊപ്പം ആദ്യമായി ഒരു ചിത്രത്തില്‍ അഭിനയിക്കാന്‍ അവസരം ലഭിച്ചു. അതും ലാലിന്റെ നായികയായി തന്നെ.

ശിക്കാര്‍ എന്ന ചിത്രത്തിന് ശേഷം സംവിധായകന്‍ എം പത്മകുമാറും തിരക്കഥാകൃത്ത് എസ് സുരേഷ് ബാബുവും മോഹന്‍ലാലും ഒന്നിക്കുന്ന കനല്‍ എന്ന ചിത്രത്തിലാണ് ഹണി റോസ് നായികയാകുന്നത്. ദുബായിലെ ഒരു ഇന്റര്‍നാഷണല്‍ സ്‌കൂളിലെ അദ്ധ്യാപികയും മോഹന്‍ലാലിന്റെ ഭാര്യയുമായിട്ടാണ് ഹണി എത്തുന്നത്.
മോഹന്‍ലാലിനൊപ്പം തുല്യ പ്രാധാന്യമുള്ള വേഷത്തില്‍ അനൂപ് മേനോനും എത്തുന്ന ചിത്രത്തില്‍ ഷീലു എബ്രഹാമാണ് മറ്റൊരു നായിക. ഷി ടാക്‌സി എന്ന ചിത്രത്തിലൂടെ വെള്ളിത്തിരയില്‍ അരങ്ങേറ്റം കുറിച്ച നടിയാണ് ഷീലു.
ജോണ്‍ ഡേവിഡ് എന്നാണ് ചിത്രത്തിലെ മോഹന്‍ലാലിന്റെ കഥാപാത്രത്തിന്റെ പേര്. അനൂപ് രാമന്‍ എന്ന മാധ്യമപ്രവര്‍ത്തകനായാണ് അനൂപ് മേനോന്‍ ചിത്രത്തിലെത്തുന്നത്. ബോളിവുഡ് നടന്‍ അതുല്‍ കുല്‍ക്കര്‍ണി ഗള്‍ഫില്‍ നിന്നുള്ള ഒരു ബിസ്‌നസുകാരനായി എത്തും. ഈ മാസം 18 ന് ചിത്രത്തിന്റെ ഷൂട്ടിങ് കൊച്ചിയില്‍ തുടങ്ങും. എറണാകുളം, മൈസൂര്‍, മുന്നാര്‍, ദുബായി എന്നിവിടങ്ങളിലായിട്ടാണ് ചിത്രീകരണം പൂര്‍ത്തിയാക്കുക.


Click it and Unblock the Notifications











