»   » കൊച്ചിയെ വര്‍ണിച്ചുകൊണ്ടുള്ള ഗാനവുമായി ഹണിബീ ടീം!!! 'നുമ്മടെ കൊച്ചി' വീഡിയോ കാണാം!!!

കൊച്ചിയെ വര്‍ണിച്ചുകൊണ്ടുള്ള ഗാനവുമായി ഹണിബീ ടീം!!! 'നുമ്മടെ കൊച്ചി' വീഡിയോ കാണാം!!!

Posted By: Karthi
Subscribe to Filmibeat Malayalam

കൊച്ചിയുടെ പശ്ചാത്തലത്തിലുള്ള പ്രണയകഥയുമായി എത്തിയ തിയറ്ററില്‍ വിജയമായി മാറിയ ചിത്രമാണ് ഹണീബി. നടനും നിര്‍മാതാവും സംവിധായകനുമായ ലാലിന്റെ മകന്‍ ജീന്‍പോള്‍ ലാല്‍ സംവിധാനം ചെയ്ത ചിത്രമായിരുന്നു ഹണീബി. നാല് വര്‍ഷം മുമ്പിറങ്ങിയ ചിത്രത്തിന്റെ രണ്ടാം ഭാഗവുമായി വരികയാണ് അതേ സംഘം.

കൊച്ചി പശ്ചാത്തലമായ കഥയില്‍ കൊച്ചിയെ വര്‍ണിച്ചുകൊണ്ടുള്ള ഒരു ഗാനമാണ് ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ പുറത്ത് വിട്ടിരിക്കുന്നത്. ആസിഫ് അലി, ഭാവന, ലാല്‍, ബാബുരാജ്, ശ്രീനാഥ് ഭാസി, ബാലു വര്‍ഗീസ് എന്നിവരാണ് ഗാന രംഗത്ത് അണിനിരക്കുന്നത്. ഗാനം സോഷ്യല്‍ മീഡിയയില്‍ ഒരു ട്രെന്‍ഡായി മാറിയിരിക്കുകയാണ്.

ലാല്‍ ക്രിയേഷന്‍സ് എന്ന നിര്‍മാണ കമ്പിനി നിറുത്തിയ ശേഷമായിരുന്നു ജീന്‍പോള്‍ ലാല്‍ സംവിധാന രംഗത്തേക്ക് കടന്നു വന്നത്. ആദ്യ ചിത്രം ഹിറ്റായി. ഇപ്പോള്‍ ആ ഹിറ്റ് ചിത്രത്തിന്റെ രണ്ടാം ഭാഗവുമായി വീണ്ടും മകനെത്തുമ്പോള്‍ നിര്‍മാതാവിന്റെ റോളില്‍ എത്തുന്നത് ലാല്‍ തന്നെയാണ്. നാല് വര്‍ഷത്തിന് ശേഷമാണ് ലാല്‍ നിര്‍മാതാവാകുന്നത്.

ഹണീ ബി എന്ന ഹിറ്റ് ചിത്രവുമായി മലയാള സിനിമയില്‍ സംവിധായകനായി അരങ്ങേറിയ ജീന്‍പോളിന്റെ മൂന്നാമത്തെ സിനിമയാണ് ഹണീബി 2. ഹായ് അയാം ടോണിയായിരുന്നു രണ്ടാമത്തെ ചിത്രം. മൂന്ന് ചിത്രങ്ങളിലും ആസിഫ് അലിയായിരുന്നു നായകന്‍.

ഒന്നാം ഭാഗത്തിന്റെ തുടച്ചയുള്ള സിനിമയില്‍ നായികാ നായകന്മാരാകുന്നത് ആസിഫ് അലിയും ഭാവനയുമാണ്. ഈ വര്‍ഷം ആസിഫ് അലി ഭാവന കൂട്ടുകെട്ടില്‍ അഡ്വഞ്ചേഴ്‌സ് ഓഫ് ഓമനക്കുട്ടന്‍ എന്ന ചിത്രം മാര്‍ച്ച് പത്തിന് തിയറ്ററിലെത്തും. ഭാവനയ്ക്ക് മലയാളത്തില്‍ അടുത്തതായി റിലീസിനൊരുങ്ങുന്ന ചിത്രമാണ് ഹണീബി 2. രണ്ട് ചിത്രങ്ങളിലും നായകനാകുന്നത് ആസിഫും.

ചിത്രത്തിലെ അഭിനേതാക്കള്‍ക്ക് ലൊക്കേഷന് പുറത്തുവച്ച് അപകടം നേരിട്ട് മാധ്യമങ്ങളില്‍ വലിയ വാര്‍ത്തയായിരുന്നു. മൂന്നാറിലെ തന്റെ റിസോര്‍ട്ട പരിസരത്ത് വച്ച് അയല്‍വാസിയുടെ വെട്ടേറ്റ് ബാബുരാജ് ആശുപത്രിയിലായിരുന്നു. തൊട്ടുപിന്നെ ചിത്രത്തിലെ പ്രൊഡക്ഷന്‍ വാഹനത്തില്‍ സഞ്ചരിക്കുകയായിരുന്ന നടി ആക്രമിക്കപ്പെട്ടു. രണ്ട് സമയത്ത് നടന്ന വ്യത്യസ്ത സാഹചര്യങ്ങളിലുള്ള അപകടങ്ങളെ പരസ്പരം ചേര്‍ത്ത് വായിക്കുകയായിരുന്നു

ഗാനത്തിന്റെ വീഡിയോ കാണാം...

English summary
Honee Bee 2 Nummade Kochi song released. Asif Ali, Lal, Bhavana, Baburaj, Sreenadh Bhasi, Balu Varghese are apearing ith song.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam