»   » സൂപ്പര്‍ സെക്‌സിയായി അമല പോള്‍

സൂപ്പര്‍ സെക്‌സിയായി അമല പോള്‍

Posted By:
Subscribe to Filmibeat Malayalam
കൊച്ചിക്കാരിയാണെങ്കിലും അമല പോളെന്ന സുന്ദരിയുടെ മൊഞ്ച് തിരിച്ചറിയാന്‍ മോളിവുഡിന് കാലമേറെ വന്നു. മലയാളത്തിലാണ് ആദ്യം മുഖം കാണിച്ചതെങ്കിലും തമിഴര്‍ ഏറ്റെടുത്ത ശേഷമാണ് അമലയെന്ന താരത്തിന്റെ സാധ്യത നമ്മുടെ സിനിമാക്കാര്‍ തിരിച്ചറിഞ്ഞത്.

ലേശം വൈകിയാണെങ്കിലും മോഹന്‍ലാല്‍ നായകനായ റണ്‍ ബേബി റണ്ണിലൂടെ മല്ലൂസിന്റെ മനം കവരാനും ഈ സുന്ദരിയ്ക്ക് കഴിഞ്ഞു. തെന്നിന്ത്യയിലെ പുത്തന്‍ താരറാണിയായി ഉദിച്ചുയരുന്ന അമലയ്ക്ക് മോളിവുഡ് അത്ര അനിവാര്യമൊന്നുമല്ലെന്നത് വേറെ കാര്യം.

ഗ്ലാമറിന്റ പിന്‍ബലത്തില്‍ തന്റെ എതിരാളികളെ പിന്നിലാക്കാന്‍ തന്നെയാണ് അമലയുടെ ഇപ്പോഴത്തെ നീക്കം. അമല പോളിന്റെ പുതിയ തെലുങ്ക് ചിത്രം പ്രേക്ഷകരുടെ ഞരമ്പുകളില്‍ തീ പടര്‍ത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ടോളിവുഡ് സൂപ്പര്‍താരമായ രവി തേജയുടെ നായികയായണ് അമല ചിത്രത്തില്‍ പ്രത്യക്ഷപ്പെടുന്നത്. ഈ ചിത്രത്തില്‍ അമലയും രവിതേജയും ഒത്തുചേര്‍ന്നുള്ള മഴപ്പാട്ട് ചൂടുള്ള ചര്‍ച്ചാവിഷയമായി മാറിക്കഴിഞ്ഞു.

ഗ്ലാമറസായി പ്രത്യക്ഷപ്പെടുന്നതിന് നാല്‍പത് ലക്ഷം രൂപയാണ് അമല ചോദിച്ചുവാങ്ങിയതെന്നും വാര്‍ത്തകളുണ്ട്. നേരത്തെ ആര്യ-മാധവന്‍ ചിത്രമായ വേട്ടൈയിലും അമല ഹോട്ടായി പ്രത്യക്ഷപ്പെട്ടിരുന്നു.

റണ്‍ ബേബി റണ്‍ വമ്പന്‍ ഹിറ്റായി മാറിയെങ്കിലും അടുത്തൊന്നും ഈ സുന്ദരിയെ മലയാളത്തില്‍ കാണുമെന്ന പ്രതീക്ഷയേ വേണ്ട. അമലയും നിര്‍മാതാക്കളും തമ്മിലുള്ള വടംവലിയാണ് ഇതിന് കാരണമായി പറയുന്നത്. മാനേജര്‍മാരെ വേണ്ടെന്ന തീരുമാനം അംഗീകരിയ്ക്കാനാവില്ലെന്ന നടിയുടെ നിലപാടാണ് നിര്‍മാതാക്കളെ ശുണ്ഠി പിടിപ്പിച്ചിരിയ്ക്കുന്നത്. എന്തായാലും വാളയാറിനപ്പുറം സിനിമയുള്ളതു കൊണ്ട് അമല തത്കാലത്തേക്ക് ഇവിടേക്ക് വരില്ലെന്ന് തന്നെ കരുതാം.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam