ബോളിവുഡിലെ ഹോട്ട് ഗായികമാര്‍

By Lakshmi

മുമ്പൊന്നും സിനിമയുടെ മറ്റു മേഖലകളില്‍ പ്രവര്‍ത്തിക്കുന്നവരെ നടന്മാരെയും നടിമാരെയും പോലെ അത്രയധികം പുറത്തുകാണാനുള്ള അവസരങ്ങള്‍ ഉണ്ടായിരുന്നില്ല. സിനിമാ മാസികകളിലും ദൂരദര്‍ശനിലും പത്രങ്ങളിലുമെല്ലാം വല്ലപ്പോഴും മാത്രമേ താരങ്ങളല്ലാത്ത ചലച്ചിത്രപ്രവര്‍ത്തകരെക്കുറിച്ചുള്ള വാര്‍ത്തകളും മറ്റും വന്നിരുന്നുള്ളു. എന്നാല്‍ ഇന്ന് ചാനലുകളും സോഷ്യല്‍ നെറ്റ് വര്‍ക്കുകളും സജീവമായിത്തുടങ്ങിയതോടെ സിനിമയിലെ എല്ലാ മേഖലകളിലുള്ളവര്‍ക്കും വമ്പന്‍ പോപ്പുലാരിറ്റിയാണ് ലഭിച്ചുകൊണ്ടിരിക്കന്നത്. തിരക്കഥാത്തുക്കള്‍, ഗായകര്‍, ഗാനരചയിതാക്കള്‍, സംഗീതസംവിധായകര്‍ ഇവരെല്ലാം ഇന്ന് താരങ്ങള്‍ തന്നെ.

അടിയ്ക്കടി നടക്കുന്ന താരനിശകളും അവാര്‍ഡ്ദാനച്ചടങ്ങുകളും ഗായകര്‍ക്കും മറ്റും ജനങ്ങള്‍ക്ക് മുമ്പില്‍ നേരിട്ടെത്താനുള്ള അവസരം കൂടി നല്‍കുന്നു. പലഗായകര്‍ക്കും ഇന്ന് നടന്മാര്‍ക്കും നടിമാര്‍ക്കുമുള്ളത്രയും തന്നെ താരപ്പൊലിമയുണ്ട്, പ്രത്യേകിച്ച് ബോളിവുഡ് പോലുള്ള ഇന്‍ഡസ്ട്രികളില്‍. ഫാഷനും സ്റ്റൈലും എല്ലാം നടിമാര്‍ക്കും നടന്മാര്‍ക്കും മാത്രമുള്ളതല്ല അത് ഗായകര്‍ക്കുംകൂടിയുള്ളതാണ്. ഇതാ ബോളിവുഡിലെ ഹോട്ട് ഗായകരില്‍ ചിലര്‍.

സോനു കക്കര്‍

ബോളിവുഡിലെ ഹോട്ട് ഗായികമാര്‍

പത്തുവര്‍ഷത്തിലേറെയായി ബോളിവുഡിലുള്ള ഗായികയാണ് സോനു. ബാബുജി സരാ ധീരേ ചലോ, യേ കസൂര്‍ തുടങ്ങിയ ജിസം 2ലെ ഗാനങ്ങളിലൂടെയാണ് സോനു പ്രശസ്തിയിലെത്തിയത്. ബോളിവുഡിലെ ഹോട്ട് ഗായികമാരില്‍ ഒരാളാണ് സോനു കക്കര്‍.

സുനിധി ചൗഹാന്‍

ബോളിവുഡിലെ ഹോട്ട് ഗായികമാര്‍

വളരെ ചെറുപ്പത്തില്‍ത്തന്നെ ബോളിവുഡിലെ സെന്‍സേഷനായി മാറിയ ഗായികയാണ് സുനിധി. ബോളിവുഡ് ചിത്രങ്ങളില്‍ പാടുന്നതിന് പുറമേ ഇന്ത്യയിലെ മറ്റു പല ഭാഷാചിത്രങ്ങളിലും സുനിധി സാന്നിധ്യമറിയിച്ചിട്ടുണ്ട്. മുപ്പതുകാരിയായ സുനിധിയും സുന്ദരിയായ ഗായികതന്നെ.

അനുഷ്‌ക മന്‍ചന്ദ

ബോളിവുഡിലെ ഹോട്ട് ഗായികമാര്‍

ബോളിവുഡില്‍ പലചിത്രങ്ങളിലും ഒട്ടേറെ ഗാനങ്ങള്‍ പാടിയിട്ടുണ്ട് അനുഷ്‌ക. വേറിട്ട ശബ്ദമാണ് അനുഷ്‌കയെ ശ്രദ്ധേയയാക്കുന്നത്. മാത്രമല്ല പലപ്പോഴും ശ്രദ്ധിക്കപ്പെടുന്ന സ്റ്റൈലാണ് വസ്ത്രധാരണത്തിലും മറ്റും അനുഷ്‌ക സ്വീകരിക്കാറുള്ളത്.

അലിഷ ചിനായ്

ബോളിവുഡിലെ ഹോട്ട് ഗായികമാര്‍

തൊണ്ണൂറുകളിലായിരുന്നു അലിഷയെന്ന ഗായികയുടെ ഉദയം. മേഡ് ഇന്‍ ഇന്ത്യ എന്ന ആല്‍ബവുമായി എത്തിയ അലിഷ ഇന്ത്യ മുഴുവന്‍ പ്രശസ്തയായി. പിന്നീട് സിനിമകളിലും സജീവമായി. അലിഷയും ഹോട്ട് തന്നെ.

നേഹ ബാസിന്‍

ബോളിവുഡിലെ ഹോട്ട് ഗായികമാര്‍

വിവ മത്സരവിജയിയായിട്ടാണ് നേഹ ലൈംലൈറ്റിലേയ്ക്ക് വരുന്നത്. അഭിനയത്തിലും അരക്കൈ നോക്കിയിട്ടുണ്ടെങ്കിലും അവിടെ നേഹയെ ഭാഗ്യം തുണച്ചില്ല. പക്ഷേ ഗായികയെന്ന നിലയിക്ക് നേഹ പ്രശസ്തിനേടിയിട്ടുണ്ട്. നടിമാരെപ്പോലെതന്നെ താരത്തിളക്കമുള്ള ഗായികയാണ് നേഹ.

ശ്രേയ ഘോഷാല്‍

ബോളിവുഡിലെ ഹോട്ട് ഗായികമാര്‍

സുന്ദരിയും ബുദ്ധിമതിയുമായ ഗായികയെന്നാണ് ശ്രേയയെ വിശേഷിപ്പിക്കാറുള്ളത്. ഏത് ഭാഷയില്‍പ്പാടിയാലും അന്യഭാഷക്കാരിയാണെന്ന് തോന്നിപ്പിക്കാതെ പാടാനുള്ള ശ്രേയയുടെ കഴിവ് അപാരമാണ്. മലയാളത്തിലും മറ്റ് തെന്നിന്ത്യന്‍ ഭാഷകളിലും താരഗായികയായ ശ്രേയ ബംഗാളിയാണ്. ബോളിവുഡിലും ശ്രേയ തിരക്കേറിയ ഗായികതന്നെ. ഇപ്പോള്‍ പരസ്യചിത്രങ്ങളിലും ശ്രേയയുടെ സാന്നിധ്യമുണ്ട്.


More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X