സോനം കപൂറിന് 29
കപൂര്‍ കുടുംബത്തിന്റെ പാരമ്പര്യവുമായി ബോളിവുഡിലെത്തിയ താരമാണ് സോനം കപൂര്‍. അനില്‍ കപൂറിന്റെ രണ്ടാമത്തെ മകളായ സോനം വളരെ പെട്ടെന്നുതന്നെ താരത്തിളക്കം സ്വന്തമാക്കി. ഫാഷന്റെ കാര്യത്തില്‍ ഏറ്റവും അപ്‌ഡേറ്റഡായ നടിയെന്ന പേര് സ്വന്തമാക്കിയ സോനത്തിന്റെ അണിയലുകള്‍ അന്താരാഷ്ട്ര ചലച്ചിത്രോത്സവവേദികളില്‍ വരെ ശ്രദ്ധിക്കപ്പെട്ടു.
വളരെ ചുരുങ്ങി കാലത്തിനിടയിലാണ് ലോറിയല്‍ പോലുള്ള വമ്പന്‍ ബ്രാന്റുകളുടെ പ്രിയമോഡലായി സോനം മാറിയത്. ജൂണ്‍ 9ന് സോനം കപൂറിന് 29വയസാവുകയാണ്. അഭിനയിച്ച ചിത്രങ്ങളൊന്നും ഇതുവരെ സോനത്തിന് വമ്പന്‍ വിജയങ്ങള്‍ സമ്മാനിച്ചിട്ടില്ല, പക്ഷേ പ്രശസ്തിയുടെ കാര്യത്തില്‍ സോനത്തിന് ഇതൊന്നും തടസമായിട്ടുമില്ല. ഇതാ സോനത്തെക്കുറിച്ചുള്ള ചില വിശേഷങ്ങള്‍.

സോനം കപൂറിന് 29
വോഗ്, എഫ്എച്ച്എം, മാക്‌സിം, എല്ലി, ഫെമിന തുടങ്ങിയ മുന്‍നിര ഫാഷന്‍, ലൈഫ്‌സ്റ്റൈല്‍ മാഗസിനുകളുടെയെല്ലാം പ്രിയതാരമാണ് സോനം. ഫോട്ടോഷൂട്ടില്‍ മോഡലാകാനുള്ള സോനത്തിന്റെ മിടുക്കും സൗന്ദര്യവും തന്നെയാണ് ഇതിന് കാരണം. ഈ മാഗസനുകളുടെയെല്ലാം കവര്‍ ഗേളായി സോനം പോസ് ചെയ്തിട്ടുണ്ട്.

സോനം കപൂറിന് 29
1985 ജൂണ്‍ 9ന് മുംബൈയിലെ ചെമ്പൂരിലാണ് സോനം ജനിച്ചത്.

സോനം കപൂറിന് 29
സോനത്തിന്റെ അരങ്ങേറ്റ ചിത്രത്തില്‍ സല്‍മാന്‍ ഖാന്‍ അതിഥി താരമായി എത്തിയിരുന്നു. ഇപ്പോഴിതാ രണ്ടാമതൊരു ചിത്രത്തില്‍ സല്‍മാന്‍ ഖാന്റെ നായികയായി എത്തുകയാണ് സോനം.

സോനം കപൂറിന് 29
അര്‍ബ്ബാസ് ഖാന്‍ നിര്‍മ്മിക്കുന്ന പുതിയ ചിത്രമായ ജോല്ലി കി ഡോലിയില്‍ നായികയായി എത്തുന്നത് സോനം കപൂറാണ്.പുതുമുഖമായ അഭിഷേക് ദോഗ്രയാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

സോനം കപൂറിന് 29
മകള്‍ സോനത്തിന്റെ കരിയറിലുണ്ടാകുന്ന വിജയങ്ങളില്‍ അമ്പത്തിയേഴുകാരനായ പിതാവ് അനില്‍ പലപ്പോഴും പ്രശംസകള്‍ ചൊരിയാറുണ്ട്.

സോനം കപൂറിന് 29
സോനത്തിനൊപ്പം ഒരു ചിത്രത്തിലെങ്കിലും ഒന്നിച്ചഭിനയിക്കണമെന്ന് തനിക്കാഗ്രഹമുണ്ടെന്ന് അനില്‍ പറയുന്നു. പക്ഷേ സിനിമയിലും അച്ഛനും മകളുമായി ബോറടിക്കാന്‍ തനിയ്ക്ക് ഉദ്ദേശമില്ലെന്നും അനില്‍ പറയുന്നു.

സോനം കപൂറിന് 29
ടെലിവിഷന്‍ റിയാലിറ്റിഷോകള്‍ ഒട്ടും ഇഷ്ടമില്ലാത്ത താരമാണ് സോനം. മോശം ഷോകള്‍ പോലും എത്ര നന്നായിട്ടാണ് നടന്നുപോകുന്നതെന്ന് സോനം പലപ്പോഴും അത്ഭുതപ്പെടാറുണ്ട്.

സോനം കപൂറിന് 29
സിനിമയില്‍ ചുവടുറപ്പിച്ചെങ്കിലും ജീവിതത്തില്‍ എന്നെങ്കിലും രാഷ്ട്രീയത്തിലും ഒരു കൈനോക്കണമെന്ന് തനിക്കാഗ്രഹമുണ്ടെന്ന് സോനം പറയുന്നു.

സോനം കപൂറിന് 29
2013ല്‍ സോനത്തിന് രണ്ട് മികച്ച ചിത്രങ്ങള്‍ ലഭിച്ചിരുന്നു. ധനുഷ് നായകനായ രാന്‍ജ്‌നായും ഭാഗ് മില്‍ഖ ഭാഗുമായിരുന്നു അവ.

സോനം കപൂറിന് 29
ജീവകാരുണ്യപ്രവര്‍ത്തനങ്ങളില്‍ ഏറെ താല്‍പര്യമുള്ള താരമാണ് സോനം. അഭിനയജീവിതത്തിനൊപ്പം ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ക്കും സോനം സമയം കണ്ടെത്താറുണ്ട്.

സോനം കപൂറിന് 29
സിംഗപ്പൂരിലെ ഒരു സ്ഥാപനത്തില്‍ രണ്ട് വര്‍ഷം തിയേറ്റര്‍ ആര്‍ട്‌സില്‍ പഠനം നടത്തിയിട്ടുണ്ട് സോനം. ഒപ്പം മികച്ച പരിശീലനം നേടിയ ക്ലാസിക്കല്‍ നര്‍ത്തകികൂടിയാണ് താരം.


Click it and Unblock the Notifications