സിനിമ ഓഡിഷനെത്തിയ യുവതികളെ പീഡിപ്പിക്കാന്‍ ശ്രമം! സംഭവം പയ്യന്നൂരില്‍

By Prashant V R

പയ്യന്നൂരില്‍ സിനിമ ഓഡിഷനെത്തിയ യുവതികളെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ സ്വകാര്യ ഹോട്ടല്‍ ജീവനക്കാരന്‍ അറസ്റ്റില്‍. കോഴിക്കോട് പന്തീരാങ്കാവ് സ്വദേശിനിയായ യുവതിയുടെ പരാതിയിലാണ് കെവി രമേശന്‍ എന്നയാളെ പോലീസ് അറസ്റ്റ് ചെയ്തത്. ഹോട്ടലില്‍ എത്തിയ യുവതികളില്‍ ഒരാളെ സിനിമയുടെ ആര്‍ട്ട് ഡയറക്ടറാണെന്നും അവസരമൊരുക്കാമെന്നും പറഞ്ഞ് ലിഫ്റ്റിനു സമീപത്തുവെച്ച് ഇയാള്‍ കയറിപ്പിടിക്കുകയായിരുന്നു.

കണ്ണൂര്‍ ഇരിട്ടി സ്വദേശിയാണ് അറസ്റ്റിലായ രമേശന്‍. ശനിയാഴ്ച ഉച്ചയോടെയാണ് സംഭവം നടന്നത്. ബാര്‍ ഹോട്ടലില്‍ വെള്ളി മുതല്‍ മൂന്ന് ദിവസത്തേക്കാണ് ഓഡിഷനായി മുറികള്‍ ബുക്ക് ചെയ്തിരുന്നത്. അതേസമയം യുവതികള്‍ക്കായി ഓഡിഷന്‍ നടത്തുന്ന വിവരം ഇവര്‍ പോലീസില്‍ അറിയിച്ചിരുന്നില്ല.

rape attempt

തന്റെ ശരീര ഭാഗങ്ങളില്‍ കയറിപ്പിടിച്ചെന്ന യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് പോലീസ് രമേശനെ അറസ്റ്റ് ചെയ്തത്. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. ഹോട്ടലില്‍ പതിവായി ഓഡിഷന്‍ നടക്കാറുണ്ടെന്ന് ബാര്‍ ഹോട്ടലിന്റെ മാനേജരെ ചോദ്യം ചെയ്തപ്പോള്‍ സമ്മതിച്ചു. നിലവില്‍ രണ്ട് സിനിമകളുടെ ചിത്രീകരണവും നടപടികളും പയ്യന്നൂരില്‍ വെച്ച് നടക്കുന്നുണ്ട്.

കാക്ഷി എന്ന തമിഴ് സിനിമയ്ക്കുവേണ്ടിയാണ് ഓഡിഷന്‍ സംഘടിപ്പിച്ചതെന്ന് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ട്. വാട്‌സ് അപ്പ് പ്രചാരണം കണ്ട് മലപ്പുറത്തും പന്തീരാങ്കാവില്‍നിന്നുമുളള യുവതികളുള്‍പ്പെടെ ഇരുപത്തഞ്ചോളം പേരായിരുന്നു എത്തിയിരുന്നത്. വാട്‌സ്ആപ്പിലൂടെ ഓഡിഷന്‍ പരസ്യം കണ്ട് പോകുന്നവര്‍ക്കുള്ള ഒരു മുന്നറിയിപ്പ് കൂടിയായി മാറിയിരിക്കുകയാണ് ഈ സംഭവം.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X