കബാലി കാരണം പണി കിട്ടിയ മലയാള സിനിമകള്‍
മറ്റൊരു തമിഴ് ചിത്രത്തിനും ഇതുവരെ ലഭിയ്ക്കാത്ത സ്വീകരണമാണ് രജനികാന്തിന്റെ കബാലിയ്ക്ക് കേരളത്തില്‍ ലഭിച്ചത്. ആന്റണി പെരുമ്പാവൂരും മോഹന്‍ലാലും ചേര്‍ന്ന് വിതരണത്തിനെടുത്ത കബാലി എന്ന ചിത്രം 306 തിയേറ്ററുകളിലാണ് കേരളത്തില്‍ പ്രദര്‍ശനത്തിനെത്തിയത്.
കബാലിയുടെ ഈ ഗംഭീര കുത്തൊഴുക്ക് മലയാളത്തിലെ ചില ചിത്രങ്ങളെ കാര്യമായി ബാധിച്ചിട്ടുണ്ട്. രണ്ടാഴ്ച മുമ്പ് റിലീസ് ചെയ്ത മലയാളത്തിലെ ചില ചിത്രങ്ങള്‍ സാമാന്യം നല്ല രീതിയില്‍ തിയേറ്ററുകളില്‍ പ്രദര്‍ശനം തുടരുമ്പോഴാണ് കബാലി എത്തിയിരിയ്ക്കുന്നത്. നോക്കാം, കബാലി കാരണം പണികിട്ടിയത് ആര്‍ക്കൊക്കെയാണെന്ന്

കബാലി കാരണം പണി കിട്ടിയ മലയാള സിനിമകള്‍
കബാലിയുടെ വരവ് ഏറ്റവും ബാധിച്ചിരിയ്ക്കുന്നത് മമ്മൂട്ടി നായകനായി എത്തിയ കസബയ്ക്കാണ്. മികച്ച കളക്ഷനോടെ ബോക്‌സോഫീസില്‍ തുടക്കം കുറിച്ച കസബയ്ക്ക് ഇനി മുന്നോട്ട് പോവുക പ്രയാസമാണ്. പ്രധാന സിറ്റികളിലെ മിക്ക തിയേറ്ററുകളും കബാലി കൈയ്യടക്കി കഴിഞ്ഞു. എറണാകുളം മള്‍ട്ടിപ്ലക്‌സില്‍ ദിവസം മൂന്ന് ഷോകള്‍ വെട്ടികുറയ്‌ക്കേണ്ടി വന്നു

കബാലി കാരണം പണി കിട്ടിയ മലയാള സിനിമകള്‍
മികച്ച നിരൂപണങ്ങള്‍ നേടി പതിയെ ഉയര്‍ന്നു വരികയായിരുന്നു ദീപു കരുണാകരന്‍ സംവിധാനം ചെയ്ത കരിങ്കുന്നം സിക്‌സസ് എന്ന ചിത്രം. കബാലിയുടെ വരവോടെ കരിങ്കുന്നം സിക്‌സസ് ടീമിന് പിന്നോട്ട് പോകേണ്ടിവന്നു. എറണാകുളം മള്‍ട്ടിപ്ലക്‌സിലെ കരിങ്കുന്നം സിക്‌സസിന്റെ നാല് ഷോകളാണ് വെട്ടിക്കുറച്ചത്

കബാലി കാരണം പണി കിട്ടിയ മലയാള സിനിമകള്‍
കുറച്ചെങ്കിലും പിടിച്ചു നില്‍ക്കാന്‍ കഴിയുന്നത് ഇപ്പോള്‍ അനുരാഗ കരിക്കിന്‍ വെള്ളത്തിന് മാത്രമാണ്. ബിജു മേനോനും ആസിഫ് അലിയുമൊക്കെ കേന്ദ്ര കഥാപാത്രങ്ങളായി എത്തിയ ചിത്രം മികച്ച പ്രതികരണങ്ങളോട് മുന്നേറുന്നു. എന്നിരുന്നാലും ചിത്രത്തിന്റെ കലക്ഷനെ കബാലി ബാധിയ്ക്കുമോ എന്ന ഭയമുണ്ട്

കബാലി കാരണം പണി കിട്ടിയ മലയാള സിനിമകള്‍
കബാലിയുടെ റിലീസ് വകവൈക്കാതെ ഇന്ന് (ജൂലൈ 22) പ്രദര്‍ശനത്തിനെത്തിയ ചിത്രമാണ് പാ.വ. അനൂപ് മേനോനും മുരളി ഗോപിയുമൊക്കെ കേന്ദ്ര കഥാപാത്രങ്ങളായി എത്തിയ ചിത്രത്തിന് പ്രതീക്ഷിച്ചത്ര തിയേറ്ററുകള്‍ ലഭിച്ചില്ല എന്നാണ് അറിയുന്നത്.


Click it and Unblock the Notifications











