»   »  ബാഹുബലിയ്ക്ക് വേണ്ടി പ്രഭാസ് വേണ്ടെന്ന് വെച്ചത് കോടികള്‍

ബാഹുബലിയ്ക്ക് വേണ്ടി പ്രഭാസ് വേണ്ടെന്ന് വെച്ചത് കോടികള്‍

By: ഭദ്ര
Subscribe to Filmibeat Malayalam

ബാഹുബലി എന്ന ചിത്രത്തിലൂടെ പ്രക്ഷകരുടെ ആരാധനാ കഥാപാത്രമായ പ്രഭാസ് ചിത്രത്തിന് വേണ്ടി സഹിച്ച ത്യാഗങ്ങള്‍ കുറച്ചൊന്നുമല്ല. കഥാപാത്രത്തിന് ഇണങ്ങുന്ന ശരീരഭാഷയ്ക്ക് വേണ്ടി രണ്ടര വര്‍ഷം മാറ്റി വെച്ച നടനാണ് പ്രഭാസ്.

ബാഹുബലി രണ്ടാം ഭാഗത്തില്‍ പ്രഭാസിന്റെ ഭാരം 180 കിലോയോ!!

കഠിനപ്രയത്‌നത്തില്‍ മാത്രമായി ഒതുക്കാന്‍ കഴിയില്ല പ്രഭാസിന്റെ ആത്മാര്‍ത്ഥ. ശരീരസൗന്ദര്യത്തില്‍ വന്ന മാറ്റം ഫിറ്റ്‌നസ് ബ്രാന്‍ഡ് അംബാസിഡര്‍ ആകാനുള്ള ഓഫറാണ് പ്രഭാസിന് നല്‍കിയത്. 5.5 കോടിയാണ് പ്രഭാസിന് ഓഫര്‍ ചെയ്തു തുക.

prabhas

കോടികളുടെ ഓഫര്‍ വന്നിട്ടും സിനിമയ്ക്ക് വേണ്ടി എല്ലാം വേണ്ടെന്ന് വെയ്ക്കുകയായിരുന്നു. 2017 ഏപ്രില്‍ മാസത്തില്‍ റിലീസ് ചെയ്യുന്ന ചിത്രത്തിന് വീണ്ടും 160 കിലോയില്‍ നിന്നും 180 കിലോ ഭാരമാക്കിയിരിക്കുകയാണ്.

ബാഹുബലി 2 വാങ്ങാന്‍ ആളില്ല? ഇത്തവണ ബാഹുബലി നിരാശപ്പെടുത്തുമോ?

ദിവസത്തില്‍ 16 മണിക്കാര്‍ വര്‍ക്ക് ഔട്ട് ചെയ്യുക, 50 മുട്ട, അര കിലോ ചിക്കന്‍, ഫ്രൂട്ട്‌സ്, റോക്ക് ക്ലൈബിങ് എന്നിവയാണ് ഇപ്പോഴത്തെ പ്രധാന പരിപാടികള്‍. സിനിമയ്ക്ക് വേണ്ടി ഇത്രമാത്രം കഷ്ടപ്പെടുന്ന താരത്തെ കണ്ടിട്ടില്ലെന്ന് ഇന്‍ഡസ്ട്രി ഒന്നടങ്കം പറയുന്നു.

English summary
You Won’t Believe How Big Endorsement Deal ‘Baahubali’ Star Prabhas Refused, for His Film
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam