ലാലിസം രഞ്ജിത്തിനെയും ബാധിച്ചു
സ്പിരിറ്റിനു ശേഷം മോഹന്‍ലാലിനെ വച്ച് രഞ്ജിത്ത് ഒരു ചിത്രം പ്ലാന്‍ ചെയ്തു. മഞ്ജുവാര്യരുടെ വരവ് അറിയിക്കുന്ന ചിത്രം. ആശിര്‍വാദ് ഫിലിംസ് നിര്‍മിച്ച് ലാലും മഞ്ജുവും ജോടികളാകുന്ന ചിത്രം. ഏറെ പ്രതീക്ഷയോടെയാണ് എല്ലാവരും ആ ചിത്രത്തെ കാത്തിരുന്നത്.പിന്നീട് പൃഥ്വിരാജും ഈ ചിത്രത്തില്‍ അഭിനയിക്കുന്നുണ്ടെന്നു പറഞ്ഞു. മഞ്ജുവാര്യര്‍-ദിലീപ് വിവാഹ ബന്ധം പ്രശ്‌നത്തിലേക്കു നീങ്ങുന്ന സമയമായിരുന്നു ഇത്. ഏതെല്ലാമോ ബാഹ്യ ഇടപെടല്‍ കാരണം രഞ്ജിത്ത് ആ ചിത്രം ഉപേക്ഷിച്ചു. ലാല്‍- രഞ്ജിത്ത് ചിത്രത്തിനുണ്ടായ ആ ചൊവ്വാദോഷം ഇപ്പോള്‍ വീണ്ടും വന്നിരിക്കുന്നു.
ലാലിനെ നായകനാക്കി രഞ്ജിത്ത് സംവിധാനം ചെയ്യാനിരുന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങ് ഈ ആഴ്ച ആരംഭിക്കേണ്ടിയിരുന്നതാണ്. അതിനിടെയാണ് ലാലിസം എന്ന സംഗീത പരിപാടി പ്രശ്‌നമായതും ലാല്‍ സംഘര്‍ഷത്തിലായതും. ഇതേതുടര്‍ന്ന് രഞ്ജിത്ത് ചിത്രത്തിന്റെ ചിത്രീകരണം മാര്‍ച്ചിലേക്കു മാറ്റുകയായിരുന്നു.

രഞ്ജിത്ത് കഥയും തിരക്കഥയും എഴുതുന്ന ചിത്രമായിരുന്നു ഇത്. കോഴിക്കോട് ചിത്രീകരണം തുടങ്ങേണ്ടിയിരുന്ന ചിത്രമാണിത്. ആന്‍ഡ്രിയ ആദ്യമായി ലാലിന്‍െ നായികയാകുന്ന ചിത്രമാണിത് ഫഹദിന്റെ നായികയായി അന്നയും റസൂലിലും അഭിനയിച്ച നടിയാണ് ആന്‍ഡ്രിയ. ആന്റണി പെരുമ്പാവൂര്‍ ആണ് ഈ ചിത്രം നിര്‍മിക്കുന്നത്.
ഏതായാലും ലാല്‍-മഞ്ജു ചിത്രത്തെപോലെയാകില്ല പുതിയ രഞ്ജിത്ത് ചിത്രമെന്നു പ്രതീക്ഷിക്കാം. മോഹന്‍ലാലിന്റെ ഓണചിത്രമായിരുന്നു ഇത്. വിഷുവിന് സത്യന്‍ അന്തിക്കാടിന്റെ എന്നും എപ്പോഴും ആണ് റിലീസ് ചെയ്യുക. ലാല്‍-മഞ്ജു കൂട്ടുകെട്ട് ആണ് ഇതിന്റെ പ്രധാന ആകര്‍ഷകം.


Click it and Unblock the Notifications











