»   » വിവരമുള്ളവര്‍ ആരെങ്കിലും ദിലീപിനെ ആ ഡയസില്‍ കയറ്റി ഇരുത്തുമോ എന്ന് വിനയന്‍

വിവരമുള്ളവര്‍ ആരെങ്കിലും ദിലീപിനെ ആ ഡയസില്‍ കയറ്റി ഇരുത്തുമോ എന്ന് വിനയന്‍

Posted By: Rohini
Subscribe to Filmibeat Malayalam

താരസംഘടനയായ അമ്മയുടെ ഇരുപത്തിമൂന്നാം വാര്‍ഷിക യോഗത്തിന് ശേഷം നടന്ന പത്രസമ്മേളനത്തിലെ നാടകീയത ഏറെ വിമര്‍ശിക്കപ്പെട്ടിരുന്നു. ദിലീപിനെതിരെയുള്ള ചോദ്യങ്ങള്‍ക്ക് അഭിനേതാക്കള്‍ എന്നതിനപ്പുറം, ജനപ്രതിനിധികള്‍ കൂടെയായ മുകേഷും ഗണേഷ് കുമാറും പൊട്ടിത്തെറിച്ചതായിരുന്നു വിവാദങ്ങള്‍ക്ക് കാരണം.

തിലകനെ വിലക്കിയതും തെറ്റാണെന്ന് മമ്മൂട്ടി പറഞ്ഞു, മമ്മൂട്ടിയോട് ബഹുമാനം എന്ന് വിനയന്‍

നാടകീയമായ സംഭവത്തെ വിമര്‍ശിച്ചുകൊണ്ട് സംവിധായകന്‍ വിനയന്‍. തനിക്കെതിരെയുള്ള വില്ല നീക്കിയതിനെ കുറിച്ച് സംസാരിക്കവെയാണ് ഏഷ്യനെറ്റിലെ ന്യൂസ് അവറില്‍ താരങ്ങളുടെ പരിസരം മറന്നുള്ള പ്രതികരണത്തെ കുറിച്ച് വിനയന്‍ പരമാര്‍ശിച്ചത്.

dileep-vinayan

ജനപ്രതിനിധികളായ ഇന്നസെന്റ് ചേട്ടനും മുകേഷും അവിടെ അങ്ങനെ ഒരിക്കലും പെരുമാറരുതായിരുന്നു എന്ന് വിനയന്‍ പറഞ്ഞു. ഇവര്‍ക്കൊക്കെ ദിലീപിനോട് സ്‌നേഹമുണ്ടായിരുന്നെങ്കില്‍ ആ ഡയസില്‍ ദിലീപിനെ ഇരുത്തരുതായിരുന്നു. വിവരമുളളവര്‍ ആരേലും അങ്ങനെ ചെയ്യുമോ? എന്നാണ് വിനയന്റെ ചോദ്യം.

തനിക്കെതിരെയുള്ള വിലക്ക് മാറ്റാന്‍ സംസാരിച്ച മമ്മൂട്ടിയുടെ നിലപാടിനോട് ബഹുമാനം ഉണ്ടെന്നും വിനയന്‍ പറഞ്ഞു. മുമ്പൊരു ദേഷ്യത്തിന്റെയോ സംഘടനാപരമായ വിദ്വേഷത്തിന്റെയോ പേരില്‍ ഉണ്ടായതെല്ലാം മറക്കാനും പൊറുക്കാനും താന്‍ തയ്യാറാണ് എന്നും വിനയന്‍ പറയുന്നു.

English summary
How come Dileep can sit on the dais asking Vinayan

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam