»   » പ്രേക്ഷകര്‍ക്ക് മുന്നിലുള്ള ഇമേജല്ല ഫഹദിന് ശരിക്കുമുള്ളത്; ദിലീഷ് പോത്തന്‍

പ്രേക്ഷകര്‍ക്ക് മുന്നിലുള്ള ഇമേജല്ല ഫഹദിന് ശരിക്കുമുള്ളത്; ദിലീഷ് പോത്തന്‍

Written By:
Subscribe to Filmibeat Malayalam

ഒട്ടും അസാധാരണത്വമില്ലാതെ, തീര്‍ത്തും റിയലിസ്റ്റിക്കായ ചിത്രം എന്നതാണ് മഹേഷിന്റെ പ്രതികാരത്തിന്റെ ഏറ്റവും വലിയ വിജയം. പൊന്മുട്ടയിടുന്ന താറാവ്, പെരുവണ്ണാപുരത്തെ വിശേഷങ്ങള്‍ അങ്ങനെ തൊണ്ണൂറുകളുടെ അവസാനത്തില്‍ മലയാളികള്‍ കണ്ടാസ്വദിച്ച ചില ചിത്രങ്ങളുടെ നിറം മഹേഷിന്റെ പ്രതികാരത്തിനുണ്ടായിരുന്നു.

അതിന് അനുശ്രീ, സൗഭിന്‍, ഫഹദ് ഫാസില്‍ തുടങ്ങിയവരുടെ തന്മയത്വത്തോടു കൂടിയ അഭിനയം ഏറെ സഹായിച്ചു. അമേരിക്കയില്‍ പഠിച്ചു വളര്‍ന്ന ഫഹദ് ഫാസിലിന് എങ്ങിനെ നാട്ടിന്‍ പുറത്തുകാരനായ മഹേഷിന്റെ പള്‍സറിഞ്ഞ് അഭിനയിക്കാന്‍ കഴിഞ്ഞു എന്ന് പലരും ചോദിച്ചിരുന്നു. അല്ലെങ്കില്‍ എന്ത് വിശ്വസിച്ചാണ് സംവിധായകന്‍ ആ റോള്‍ ഫഹദിനെ ഏല്‍പിയ്ക്കുന്നത്.


fahadh-faasil

ഫഹദിന് അത്ര പരിചിതമല്ലാത്ത മഹേഷ് എന്ന കഥാപാത്രമാക്കി നടനെ മാറ്റിയതിനെ കുറിച്ച് അടുത്തിടെ ഒരു അഭിമുഖത്തില്‍ സംസാരിക്കവെ ദിലീഷ് പോത്തന്‍ പറഞ്ഞു. 'പഠിച്ചത് അമേരിക്കയിലാണെങ്കിലും ഫഹദ് ജനിച്ചതും വളര്‍ന്നതുമെല്ലാം ആലപ്പുഴയിലാണ്. എനിക്കറിയാവുന്ന ഫഹദ് വളരെ സാധാരണക്കാരനാണ്. പുറത്ത് പ്രേക്ഷകര്‍ക്ക് മുന്നിലുള്ള ഇമേജല്ല ഫഹദിന് ശരിക്കുമുള്ളത്. ഏത് ഉള്‍നാട്ടുകാരനോടും പെട്ടന്ന് സൗഹൃദം സ്ഥാപിയ്ക്കാനറിയാവുന്ന ആളാണ് ഫഹദ്'- ദിലീഷ് പറഞ്ഞു

English summary
How come Fahad Fazil easily played the role of Mahesh in the Movie Maheshinte Prathikaram

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam