»   » പ്രേമം ഉപയോഗിച്ച് ബാഹുബലിയെ തകര്‍ക്കുന്നു

പ്രേമം ഉപയോഗിച്ച് ബാഹുബലിയെ തകര്‍ക്കുന്നു

Posted By:
Subscribe to Filmibeat Malayalam

പ്രേമം എന്ന സിനിമയുടെ വ്യാജന്‍ ഇറങ്ങിയതോടെയുള്ള വിവാദം ഇനിയും അവസാനിക്കുന്നില്ല. ഏറ്റവുമൊടുവില്‍ ആ വിവാദം ചെന്നുനില്‍ക്കുന്നത് തെലുങ്കിലെ ബ്രഹ്മാണ്ഡ ചിത്രമായ ബാഹുബലിയിലാണ്. ബാഹുബലിയുടെ വൈഡ് റിലീസ് തകര്‍ക്കാന്‍ ചിലര്‍ പ്രേമത്തെ ഉപയോഗപ്പെടുത്തുകയാണ്. അതെങ്ങനെയെന്നല്ലേ.

ബാഹുബലി കേരളത്തില്‍ മാത്രം നൂറിലേറെ തിയറ്ററുകളിലാണ് റിലീസ് ചെയ്യാന്‍ തീരുമാനിച്ചിരിക്കുന്നത്. അതായത് വൈഡ് റിലീസിലൂടെ കൂടുതല്‍ നേട്ടമുണ്ടാക്കുക. അപ്പോള്‍ കേരളത്തിലെ എ ക്ലാസ് മാത്രമല്ല, ബി, സി ക്ലാസിലും ചിത്രം റിലീസ് ചെയ്യും. അതു നഷ്ടമുണ്ടാക്കുക എ ക്ലാസ് തിയറ്ററുകാര്‍ക്കും.


bahubali-premam

അപ്പോള്‍ വൈഡ് റിലീസ് തടയുക മാത്രമാണ് അതിനുള്ള പോം വഴി. അതിന് എ ക്ലാസ് തിയറ്റര്‍ ഉടമകളുടെ അസോസിയേഷന്‍ കണ്ടെത്തിയത് സമരമാണ്. പ്രേമത്തിന്റെ വ്യാജന്റെ പേരില്‍ തിയറ്ററുകള്‍ അടച്ചിടുക. വ്യാജനെ പിടിക്കാന്‍ പൊലീസ് താല്‍പര്യം കാണിക്കുന്നില്ല എന്നു പറഞ്ഞാണ് സമരം ആരംഭിക്കാന്‍പോകുന്നത്. എന്നാല്‍ ഈ സമരത്തിന്റെ പിന്നില്‍ പ്രേമത്തോടുള്ള പ്രേമമല്ല, ബാഹുബലിയുടെ വൈഡ് റിലീസ് തടയുകയാണ്.


അടുത്ത ആഴ്ചയാണ് ബാഹുബലി എത്തുന്നത്. സമരം തുടങ്ങിയാല്‍ വൈഡ് റിലീസ് നടക്കില്ല. സമരം തീരുമ്പോഴേക്കും പുതിയ മലയാളം ചിത്രങ്ങള്‍ റിലീസ് ചെയ്യും. അപ്പോള്‍ പ്രേമം പോലെയുള്ള ചിത്രങ്ങള്‍ ബി ക്ലാസിലേക്കു മാറും. പ്രേമം ബി ക്ലാസിലേക്കു കിട്ടിയാല്‍ ബാഹുബലിക്ക് ബി ക്ലാസില്‍ ആളുണ്ടാകില്ല. അങ്ങനെ വൈഡ് റിലീസിനെ പരാജയപ്പെടുത്താനുള്ള നീക്കമാണ് നടക്കുന്നത്.

English summary
How come Premam effects Bahubali?

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam