»   » തന്നില്‍ നിന്ന് അഹങ്കാരി എന്ന വിളിപ്പേര് മാറിയതെങ്ങനെ എന്ന് പൃഥ്വിരാജ് പറയുന്നു

തന്നില്‍ നിന്ന് അഹങ്കാരി എന്ന വിളിപ്പേര് മാറിയതെങ്ങനെ എന്ന് പൃഥ്വിരാജ് പറയുന്നു

Posted By: Rohini
Subscribe to Filmibeat Malayalam

മലയാള സിനിമയില്‍ ഏറ്റവും കൂടുതല്‍ വിമര്‍ശനങ്ങള്‍ നേരിട്ട നടന്മാരില്‍ ഒരാളാണ് പൃഥ്വിരാജ്. ഒരു അഭിമുഖത്തില്‍ ഭാര്യ സുപ്രിയ തന്റെ ഭര്‍ത്താവിന് ഇംഗ്ലീഷ് ഭാഷ നന്നായി അറിയാം എന്ന് പറഞ്ഞതിന്, ഇനിയൊരു തെറി കേള്‍ക്കാന്‍ ബാക്കിയില്ല നടന്‍.

രായപ്പെന്‍ എന്നും അഹങ്കാരി എന്നുമൊക്കെ പൃഥ്വിരാജിനെ വിളിച്ചവര്‍ ഇപ്പോള്‍ സ്‌നേഹത്തോടെ രാജുവേട്ടാ എന്ന് വിളിക്കുന്നു. ഈ പേര് തന്നില്‍ നിന്ന് എങ്ങിനെ മാറി എന്നതിനെ കുറിച്ച് പൃഥ്വിരാജ് തന്നെ സംസാരിക്കുന്നു.

അഹങ്കാരി.. ജാഡ..

ഒരുകാലത്ത് തന്റെ അഭിപ്രായങ്ങളുടെയും നിലപാടുകളുടെയും പേരില്‍ ഒരുപാട് ക്രൂശിക്കപ്പെട്ടിട്ടുള്ള നടന്‍ ആയിരുന്നു പൃഥ്വിരാജ്. അഹങ്കാരി, ജാഡ എന്നിങ്ങനെയുള്ള വിശേഷണങ്ങള്‍ എല്ലാം മാറി ഇന്ന് മലയാളത്തിന്റെ പ്രിയനടന്മാരില്‍ ഒരാളാണ് പൃഥ്വി.

വിമര്‍ശനങ്ങളെ നേരിട്ടത്

ആദ്യമൊക്കെ ആളുകള്‍ കളിയാക്കുകയും വിമര്‍ശിക്കുകയും ചെയ്തപ്പോള്‍ പൃഥ്വിരാജും പൊട്ടിത്തെറിയ്ക്കുമായിരുന്നു. എന്നാല്‍ പിന്നെപ്പിന്നെ പൃഥ്വിയും പക്വത കാണിക്കാന്‍ തുടങ്ങി. വിമര്‍ശിച്ചവര്‍ക്ക് തന്റെ സിനിമകളുടെ വിജയത്തിലൂടെ മറുപടി നല്‍കി. അതോടെ പാതി ചീത്തപ്പേര് മാറി.

ബാക്കി പാതി മാറിയത് ?

മലയാള സിനിമയുടെ വളര്‍ച്ചയ്ക്ക് വേണ്ടി അന്ന് ഞാന്‍ പറഞ്ഞ ചില കാര്യങ്ങള്‍ ഒക്കെ ഇപ്പോള്‍ സത്യമാണ് എന്ന് ഒരു വിഭാഗം പ്രേക്ഷകര്‍ക്ക് ബോധ്യപ്പെട്ടു എന്നതാണ് ആ വിളിപ്പേരുകള്‍ മാറാന്‍ ഏറ്റവും പ്രധാനം കാരണം എന്നാണ് പൃഥ്വിരാജ് പറയുന്നത്.

മാറ്റം കൊണ്ടുവരുന്ന സിനിമകള്‍

വലിയ പ്രോജക്ടുകള്‍ വഴി മലയാള സിനിമയെ മറ്റൊരു തലത്തില്‍ ഉയര്‍ത്താന്‍ തയ്യാറെടുക്കുകയാണ് പൃഥ്വിരാജ്. തന്റെ പുതിയ ചിത്രങ്ങളായ ആട് ജീവിതം, ആദം ജോവന്‍, ഡെട്രോയിഡ് ക്രോസിംഗ്, കര്‍ണ്ണന്‍ തുടങ്ങിയ ചിത്രങ്ങള്‍ക്ക് ഈ വളര്‍ച്ചയ്ക്ക് വഴി തെളിക്കും എന്ന് പൃഥ്വി വിശ്വസിയ്ക്കുന്നു.

സംവിധായകനായും

അഭിനയത്തിന്‍ പുറമെ സംവിധായകനായും അരങ്ങേറാന്‍ ഒരുങ്ങുകയാണ് പൃഥ്വിരാജ്. മോഹന്‍ലാലിനെ നായകനാക്കി, മുരളി ഗോപിയുടെ തിരക്കഥയില്‍ ഒരുങ്ങുന്ന ലൂസിഫര്‍ അടുത്ത വര്‍ഷമാണ് റിലീസ് ആകുന്നത്. ഈ സിനിമയും മലയാള സിനിമയില്‍ ഒരു മാറ്റം കൊണ്ടുവരും എന്ന കാര്യത്തില്‍ സംശയമില്ല.

English summary
How did Prithviraj changed his image?

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam