»   » എന്റെ തളര്‍ച്ച ഒപ്പമുള്ളവരെ തളര്‍ത്തും.. ഇല്ല ഞാന്‍ തളരില്ല; വിവാഹ മോചനത്തെ കുറിച്ച് ദിവ്യ ഉണ്ണി

എന്റെ തളര്‍ച്ച ഒപ്പമുള്ളവരെ തളര്‍ത്തും.. ഇല്ല ഞാന്‍ തളരില്ല; വിവാഹ മോചനത്തെ കുറിച്ച് ദിവ്യ ഉണ്ണി

By: Rohini
Subscribe to Filmibeat Malayalam

വനിതയില്‍ വന്ന അഭിമുഖത്തിലൂടെയാണ് ദിവ്യ ഉണ്ണി വിവാഹ മോചിതയായ കാര്യം ആരാധകര്‍ അറിഞ്ഞത്. അപ്പോഴും വിവാഹ മോചനത്തിന്റെ കാരണമൊന്നും നടി വെളിപ്പെടുത്തിയില്ല. മക്കള്‍ക്ക് വേണ്ടിയാണ് താനിനി ജീവിയ്ക്കുന്നത് എന്ന് ദിവ്യ ഉണ്ണി പറഞ്ഞു.

എന്റെ പല അവസരങ്ങളും ദിവ്യ ഉണ്ണി തട്ടിയെടുത്തു: കാവേരി

ജീവിതത്തിലെ ഏറ്റവും വലിയ വേര്‍പിരിയലില്‍ നിന്ന് കരകയറാന്‍ ഏറെ പ്രയാസപ്പെട്ടു എന്ന് നടി പറയുന്നു. ജീവിതത്തില്‍ ഞാനൊരു തൊട്ടാവാടിയായിരുന്നു. ചെറിയ കാര്യങ്ങള്‍ മതി എന്റെ കണ്ണി നിറയ്ക്കാന്‍. ദിവ്യ ഉണ്ണിയുടെ വാക്കുകളിലൂടെ തുടര്‍ന്ന് വായിക്കാം

കൂട്ടുകാര്‍ പിരിയുമ്പോള്‍ പോലും

കൂട്ടുകാരോട് യാത്ര പറഞ്ഞ് വേര്‍പിരിയുമ്പോള്‍ പോലും കരച്ചില്‍ വരുമായിരുന്നു എനിക്ക്. അങ്ങനെയുള്ള ഞാന്‍ ജീവിതത്തിലെ ഏറ്റവും വലിയ വേര്‍പിരിയലിനെ നേരിട്ടു. ജീവിതാവസാനം വരെ ഒപ്പമുണ്ടാകും എന്ന് കരുതിയ ആളുമായി വേര്‍പിരിഞ്ഞു.

ഞാന്‍ തളരില്ല

ആരും തളര്‍ന്ന് പോകുന്ന അവസ്ഥയാണിത്. പക്ഷെ എന്റെ തളര്‍ച്ച ഒപ്പമുള്ളവരെ ഒരുപാടും തളര്‍ത്തും എന്ന് ചിന്തിയ്ക്കുമ്പോള്‍ പിടിച്ചു നില്‍ക്കാനുള്ള കരുത്ത് കിട്ടുന്നു. ഇല്ല ഞാന്‍ തളരില്ല. ദിവ്യ ഉണ്ണി തികഞ്ഞ ആത്മവിശ്വാസത്തോടെ പറഞ്ഞു

മറക്കാനാഗ്രഹിക്കുന്നു

മറക്കാനാഗ്രഹിക്കുന്ന കാര്യങ്ങള്‍ എത്രയോ ഓരോര്‍ത്തര്‍ക്കും ഉണ്ടാവുന്നു. അവ മറന്നു കളയുന്നതല്ലേ നല്ലത്. ഇനി കുട്ടികളെ കുറിച്ചും നൃത്തത്തെ കുറിച്ചുമൊക്കെ മാത്രമേ ഞാന്‍ ചിന്തിക്കുന്നുള്ളൂ.

തുടര്‍ന്ന് പഠിക്കുന്നു

ഞാന്‍ വീണ്ടും പഠിക്കാന്‍ തുടങ്ങുകയാണ്. എറണാകുളം സെന്റ് തെരേസയില്‍ ഭരതനാട്യം പോസ്റ്റ് ഗ്രാജ്വേഷന്‍ കോഴ്‌സിന് ചേര്‍ന്നു. അമ്മയാണ്, നൃത്താധ്യാപികയാണ്.. ഇനി വിദ്യാര്‍ത്ഥിയും. ജീവിതത്തിന്റെ തിരക്കുകളിലേക്ക് മാറുകയാണ് ദിവ്യ ഉണ്ണി.

ദിവ്യ ഉണ്ണിയുടെ ഫോട്ടോസിനായി ക്ലിക്ക് ചെയ്യൂ...

English summary
How Divya Unni overcome her past life
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam