»   » ആളുകളുടെ മുന്നില്‍ പൊട്ടിക്കരയുന്നില്ലന്നേയുള്ളൂ.. സഹിക്കാന്‍ കഴിയാത്ത വേദനകളോടെ കാവ്യ മാധവന്‍

ആളുകളുടെ മുന്നില്‍ പൊട്ടിക്കരയുന്നില്ലന്നേയുള്ളൂ.. സഹിക്കാന്‍ കഴിയാത്ത വേദനകളോടെ കാവ്യ മാധവന്‍

Posted By:
Subscribe to Filmibeat Malayalam
സഹിക്കാൻ കഴിയാത്ത വേദനകളോടെ കാവ്യ | filmibeat Malayalam

ഈ വര്‍ഷത്തെ മികച്ച സഹന ശക്തിയ്ക്കുള്ള പുരസ്‌കാരം നടി കാവ്യ മാധവന് തന്നെ കൊടുക്കേണ്ടി വരും. ലോകത്ത് ഏറ്റവും കൂടുതല്‍ ആളുകള്‍ തിരഞ്ഞത് തന്റെ പേരാണെങ്കില്‍, അതൊരിക്കലും ഒരു അംഗീകാരമായി കാണാന്‍ കഴിയില്ല എന്നാണ് കാവ്യ മാധവന്‍ പറയുന്നത്. അത് തന്റെ കണ്ണീരിന്റെ വിലയാണ്.

ലോകം തിരഞ്ഞ നായികമാരുടെ പട്ടികയില്‍ ഈ വര്‍ഷം ആദ്യ പത്തില്‍ ഇടം നേടിയിരിയ്ക്കുന്നത് കാവ്യ മാധവനാണ്. സണ്ണി ലിയോണ്‍, ഐശ്വര്യ റായി, കത്രീന കൈഫ് തുടങ്ങിയ ബോളിവുഡ് നടിമാര്‍ക്കിടയിലാണ് ഒമ്പതാം സ്ഥാനത്ത് കാവ്യ ഇടം നേടിയത്.

ഇജ്ജാതി ചവിട്ട് ചവിട്ടിയാ നായകനും തെറിച്ചു പോവുമല്ലോ മമ്മൂക്കാ... വീണത് വില്ലന്‍!!

കണ്ണീര്‍ കുടിച്ച വര്‍ഷം

2017 തനിക്ക് കണ്ണീര്‍ കുടിച്ച വര്‍ഷമാണെന്നാണ് കാവ്യ മാധവന്‍ പറയുന്നത്. ആളുകളുടെ മുന്നില്‍ വന്ന് പൊട്ടിക്കരയുന്നില്ലെന്നേയുള്ളൂ.. കണ്ണീരോടെ ഒരു വര്‍ഷം പിന്നിട്ട അപൂര്‍വ്വം സ്ത്രീകളിലൊരാളാണ് ഞാന്‍.

ഒരു തെറ്റും ചെയ്തിട്ടില്ല

അറിഞ്ഞുകൊണ്ട് ഒരു തെറ്റും ചെയ്തിട്ടില്ല. എന്നിട്ടും അപവാദങ്ങള്‍ പറഞ്ഞു, മനസ്സാ അറിയാത്ത കാര്യങ്ങള്‍ക്ക് പങ്കുണ്ടെന്ന് ആരോപിച്ചും എന്നെ നിരന്തരമായി വേദനിപ്പിച്ചു.

ആര്‍ക്കും വരരുത്

സഹിക്കാനാവാത്ത ദുഖവുമായിട്ടാണ് ഞാനിന്ന് ജീവിയ്ക്കുന്നത്. ലോകത്ത് ഒരു സ്ത്രീയ്ക്കും ഇത്തരമൊരു അനുഭവം ഉണ്ടാവരുത് എന്ന് കാവ്യ പറയുന്നു.

ഉയരത്തില്‍ നിന്നുള്ള വീഴ്ച

തീര്‍ച്ചയായും കാവ്യയുടെ വീഴ്ച സിനിമാ ലോകത്തുള്ള ചിലരെയെങ്കിലും സന്തോഷിപ്പിച്ചു കാണും. ആരും കൊതിയ്ക്കുന്ന താരപ്രഭയില്‍ നിന്ന് അത്ര പെട്ടന്നാണ് കാവ്യ നിലം പൊത്തിയത്. നായികാ നിരയില്‍ മുന്നിലായിരുന്ന കാവ്യ ഒരു വര്‍ഷം കൊണ്ട് അപവാദങ്ങള്‍ കേട്ട് കിടന്നുറങ്ങേണ്ടി വന്നു.

ബാലതാരമായയി തുടക്കം

അഞ്ചാം വയസ്സിലാണ് കാവ്യ മാധവന്‍ സിനിമാ ലോകത്ത് എത്തുന്നത്. നായികമാരുടെ കുട്ടിക്കാലം അവതരിപ്പിച്ചുകൊണ്ട് വന്ന കാവ്യ പിന്നീട് അനിയത്തിയായും എത്തി. ഉണ്ടക്കണ്ണും കുസൃതി നോട്ടവുമുള്ള കാവ്യ പെട്ടന്ന് ശ്രദ്ധിക്കപ്പെട്ടു. പൂക്കാലം വരവായി എന്ന ചിത്രത്തിലൂടെയാണ് തുടക്കം.

നായികയായി

ലാല്‍ ജോസ് സംവിധാനം ചെയ്ത ചന്ദ്രനുദിയ്ക്കുന്നദിക്കില്‍ എന്ന ചിത്രത്തിലൂടെ പതിനാലാം വയസ്സിലാണ് കാവ്യ നായികയായി അരങ്ങേറിയത്. ദിലീപാണ് ആദ്യ ചിത്രത്തിലെ നായിക.

മുന്‍നിരയിലേക്ക്

വളരെ പെട്ടന്ന് കാവ്യയ്ക്ക് മലയാള സിനിമയിലെ മുന്‍നിര നായികമാരില്‍ ഇടം ലഭിച്ചു. മോഹന്‍ലാല്‍, മമ്മൂട്ടി, ജഗതി, തിലകന്‍ തുടങ്ങി മലയാളത്തിലെ മുന്‍നിര താരങ്ങള്‍ക്കൊപ്പമൊക്കെ നല്ല ബന്ധം സൂക്ഷിച്ച കാവ്യ മലയാളത്തിന്റെ നായികാ സങ്കല്‍പമായി മാറിയത് വളരെ പെട്ടന്നാണ്.

നീ ആരാ കാവ്യ മാധവനോ

കാവ്യയുടെ ആരാധകരെ കുറിച്ചും പറയാതെ വയ്യ. ശരീരത്തിന്റെ തടി അല്‍പം കൂടുതലാണെങ്കിലും മലയാളത്തിന്റെ സ്ത്രീ സങ്കല്‍പമായി കാവ്യ. അക്കാലത്ത് കാവ്യയുടെ ഒരു ഫോട്ടോ ഇല്ലാത്ത വീടുകള്‍ ചുരുക്കമായിരിയ്ക്കും. നീയാരാ ഐശ്വര്യ റായിയോ എന്ന ചോദ്യം കഴിഞ്ഞാല്‍, മലയാളി പെണ്‍കുട്ടികള്‍ ഏറ്റവും കൂടുതല്‍ കേട്ടത് നീയാരാ കാവ്യയാ എന്ന ചോദ്യമായിരിയ്ക്കും

അന്യ ഭാഷയിലേക്കില്ല

അന്യഭാഷാ ചിത്രങ്ങള്‍ മോഹിച്ചു പോകാത്ത, മലയാളത്തിന്റെ മാത്രം നായികയാണ് കാവ്യ. രണ്ടേ രണ്ട് തമിഴ് ചിത്രങ്ങളൊഴിച്ചാല്‍, 25 വര്‍ഷത്തിനിടയില്‍ മറ്റൊരു ഭാഷയിലേക്കും കാവ്യ പോയിട്ടില്ല. ഭാഷ പ്രയാസമായതിനാലാണ് മറ്റ് ഭാഷകളിലേക്ക് പോകാതിരുന്നത് എന്ന് കാവ്യ പറഞ്ഞിരുന്നു.

മലയാളത്തില്‍ മാത്രം

അതേ സമയം മലയാളത്തില്‍ ചെയ്ത ചിത്രങ്ങളെല്ലാം ഹിറ്റാകുകയും ചെയ്തു. ദോസ്ത്, ഊമപ്പെണ്ണിന് ഉരിയാടാ പയ്യന്‍്, മീശമാധവന്‍, തിളക്കം, സധാനന്ദന്റെ സമയം, മിഴിരണ്ടിലും. പുലിവാല്‍ കല്യാണം, പെരുമഴക്കാലം, കൊച്ചിരാജാവ്, അനന്ദഭദ്രം, ക്ലാസ്‌മേറ്റ്‌സ്, മാടമ്പി, പാപ്പി അപ്പച്ച, ഗദ്ദാമ, ബാവൂട്ടിയുടെ നാമത്തില്‍.. അങ്ങനെ നീളുന്നു കാവ്യയുടെ ഹിറ്റ് ചിത്രങ്ങള്‍.

കാവ്യയുടെ നായകന്മാര്‍

ദിലീപിനൊപ്പം തുടങ്ങി ദിലീപിനൊപ്പം അഭിനയം അവസാനിപ്പിച്ച നടിയാണ് ഇപ്പോള്‍ കാവ്യ. ഇരുപതോളം ചിത്രങ്ങള്‍ ഒന്നിച്ചഭിനയച്ച് റെക്കോഡിട്ട താരജോഡികള്‍. ദിലീപിനൊപ്പം മാത്രമല്ല, പൃഥ്വിരാജ്, ജയസൂര്യ, കുഞ്ചാക്കോ ബോബന്‍, മോഹന്‍ലാല്‍, മമ്മൂട്ടി തുടങ്ങി മലയാളത്തിലെ ഒട്ടുമിക്ക പ്രമുഖര്‍ക്കൊപ്പവും കാവ്യ ജോഡിചേര്‍ന്നഭിനയിച്ചു.

പുരസ്‌കാരങ്ങള്‍

രണ്ട തവണ സംസ്ഥാന പുരസ്‌കാരങ്ങള്‍ നേടിയിട്ടുണ്ട് കാവ്യ. ഫിലിം ഫെയര്‍ പുരസ്‌കാരം, ഏഷ്യ വിഷന്‍ പുരസ്‌കാരം, കേരള ഫിലിം ക്രിട്ടിക്‌സ് പുരസ്‌കാരം, സൈമ അവാര്‍ഡ്, ഏഷ്യനെറ്റ്, വനിത, മാതൃഭൂമി, അമൃത.. പുരസ്‌കാര പട്ടികയും അങ്ങനെ നീളും

ആദ്യ വിവാഹം

മലയാളികള്‍ ആഘോഷമാക്കിയ വിവാഹമായിരുന്നു കാവ്യയുടെ ആദ്യ വിവാഹം. നിഷാല്‍ ചന്ദ്രയുമായുള്ള കാവ്യയുടെ വിവാഹം മലയാളികള്‍ നടത്തി കൊടുക്കുകയായിരുന്നു. നിഷാലിിനെ വിവാഹം ചെയ്ത് കാവ്യ വിദേശത്തേക്ക് പോയി.

വിവാഹ മോചനം

ഒരു വര്‍ഷം പോലും കാവ്യയുടെ ദാമ്പത്യം നീണ്ടു പോയില്ല. നിഷാലില്‍ നിന്നും വിവാഹ മോചനം നേടി കാവ്യ സിനിമാ ലോകത്തേക്ക് മടങ്ങിയെത്തി. നിഷാലിന്റെ പീഡനമാണെന്നും, കാവ്യയ്ക്ക് ദിലീപുമായുള്ള ബന്ധമാണെന്നും പലതും പറഞ്ഞു കേട്ടു.

മടങ്ങി വന്ന കാവ്യ

വിവാഹ മോചന ശേഷം കൂടുതല്‍ പക്വതയോടെയയാണ് കാവ്യ തിരിച്ചെത്തിയത്. ഗദ്ദാമ എന്ന ചിത്രം ചെയ്ത് പ്രശംസകള്‍ നേടിയത് മടങ്ങി വന്നപ്പോഴാണ്. സ്വന്തമായി പാട്ട് എഴുതി ആല്‍ബമിറക്കിയതും, പുസ്തകമെഴുതിയതുമൊക്കെ വിവാഹ മോചനത്തിന് ശേഷമാണ്. സിനിമയില്‍ കൂടുതല്‍ സെലക്ടീവായി.

ലക്ഷ്യ തുടങ്ങി

വിവാഹ ഗോസിപ്പുകളും സിനിമയുടെ പരാജയങ്ങളുമൊന്നും കാവ്യ കാര്യമാക്കി എടുത്തില്ല. തന്റേതായ തിരക്കുകളിലായിരുന്നു താരം. ഡിസ്റ്റന്‍സായി പഠനം പൂര്‍ത്തിയാക്കിയ കാവ്യ ലക്ഷ്യ എന്ന ഓണ്‍ലൈന്‍ വസ്ത്രവ്യാപാരം ആരംഭിച്ചു. അത് വന്‍ വിജയമാവുകയും ചെയ്തു.

അപവാദങ്ങള്‍ തുടങ്ങി

ദിലീപും - മഞ്ജു വാര്യരും ഔദ്യോഗികമായി ബന്ധം വേര്‍പെടുത്തിയപ്പോഴാണ് കാവ്യയ്ക്ക് നേരെയുള്ള ആക്രമണം ശക്തി പ്രാപിച്ചത്. ദിലീപ് ബന്ധം പിരിയാന്‍ കാരണം കാവ്യയുമായുള്ള അടുപ്പമാണെന്ന് ആരോപണങ്ങളുയര്‍ന്നു. പല തവണ ദിലീപിനെയും കാവ്യയെും മാധ്യമങ്ങള്‍ വിവാഹം കഴിപ്പിച്ചു.

ഞെട്ടിച്ച രണ്ടാം വിവാഹം

ദിലീപുമായുള്ള പ്രണയ - വിവാഹ ഗോസിപ്പുകളെല്ലാം അവഗണിച്ച കാവ്യ പെട്ടന്നാണ് വിവാഹിതയായിത്. വിവാഹത്തിന് മണിക്കൂറുകള്‍ക്ക് മുന്‍പ് ദിലീപ് മാധ്യമങ്ങളോട് കാര്യം പറയുകയായിരുന്നു. അങ്ങനെ ആ വിവാഹം കഴിഞ്ഞു.

സങ്കടം നിറഞ്ഞ ദാമ്പത്യം

എന്നാല്‍ ദിലീപുമായുള്ള വിവാഹാ ശേഷം സമാധാനം എന്താണെന്ന് കാവ്യ അറിഞ്ഞിട്ടില്ല. ദിലീപിനെയും കാവ്യയെയും ബന്ധിപ്പിച്ചുള്ള അപവാദങ്ങള്‍ കൂടുതല്‍ ശക്തിയോടെ വ്യാപിച്ചു. അതൊന്നും കണ്ടില്ലെന്ന് നടിക്കാന്‍ ശ്രമിച്ചെങ്കിലും അപവാദങ്ങള്‍ ശക്തി പ്രാപിക്കുകയായിരുന്നു.

2017 എന്ന വര്‍ഷം

സത്യത്തില്‍ കാവ്യ കണ്ണീര്‍ കുടിച്ച വര്‍ഷം തന്നെയാണ് 2017. നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപ് അറസ്റ്റിലായതോടെ, അതിന്റെ പഴി കാവ്യയിലേക്കും നീണ്ടു. കാവ്യയും സംശയത്തിന്റെ നിഴലിലായി. താരപദവിയില്‍ നിന്ന് കാവ്യ നിലം പൊത്തി.

English summary
How is 2017 for Kavya Madhavan

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam