»   » അളിയാ റെഡി എന്ന് പറയുമ്പോള്‍ വന്ന് അഭിനയിക്കുന്നത് തന്നെയാ എളുപ്പം, അജു പഠിച്ച പാഠം

അളിയാ റെഡി എന്ന് പറയുമ്പോള്‍ വന്ന് അഭിനയിക്കുന്നത് തന്നെയാ എളുപ്പം, അജു പഠിച്ച പാഠം

Written By:
Subscribe to Filmibeat Malayalam

മലര്‍വാടി ആര്‍ട്‌സ് ക്ലബ്ബ് എന്ന ചിത്രം വിനീത് ശ്രീനിവാസന്‍ പ്ലാന്‍ ചെയ്യുമ്പോള്‍ അതില്‍ അസിസ്റ്റന്റ് ഡയറക്ടറായി തന്നെയും കൂടെ കൂട്ടണമെന്ന് പറയാന്‍ കരുതിയതായിരുന്നു അജു വര്‍ഗ്ഗീസ്. എന്നാല്‍ വിനീത് അജു വര്‍ഗീസിനെ വിളിച്ചത് ചിത്രത്തിലെ കുട്ടു എന്ന കഥാപാത്രത്തെ അവതരിപ്പിയ്ക്കാനാണ്. കുട്ടുവില്‍ നിന്ന് വളര്‍ന്ന് പിന്നീട് അജു മലയാള സിനിമയില്‍ ഒഴിച്ചുകൂടാനാകാത്ത ഹാസ്യ നടനായി മാറിയത് ചരിത്രം.

നടനായി അഭിനിയക്കുമ്പോഴും സംവിധാന മോഹം അജുവിലുണ്ടായിരുന്നു. വിനീത് സംവിധാനത്തിനൊപ്പം തിരക്കഥയും പാട്ടും അഭിനയവുമൊക്കെ തുടര്‍ന്നു. ഇപ്പോള്‍ വീണ്ടും ജേക്കബിന്റെ സ്വര്‍ഗ്ഗ രാജ്യം എന്ന ചിത്രം ആരംഭിച്ചപ്പോഴാണ് വിനീത് അജുവിന്റെ പഴയ ആവശ്യത്തെ കുറിച്ചോര്‍ത്തത്. അങ്ങനെ ചിത്രത്തിലെ അസിസ്റ്റന്റ് ഡയറക്ടറായി അജുവിനെ കൂടെ കൂട്ടി.


aju

ദുബായിലായിരുന്നു ചിത്രത്തിന്റെ ഷൂട്ടിങ്. രാവിലെ മുതല്‍ രാത്രിവരെ തിരക്കോട് തിരക്കാണ് അജുവിന്. രാത്രി റൂമിലെത്തിയാല്‍ എഡിറ്റര്‍ക്ക് നല്‍കാനുള്ള കുറിപ്പ് തയ്യാറാക്കണം. ഷാര്‍ജയില്‍ പലയിടത്തായി നടന്ന ഷൂട്ടിങില്‍ ആള്‍ക്കൂട്ടത്തെ നിയന്ത്രിയ്ക്കാനുള്ള ചുമതലയും അജുവിനായിരുന്നു. അജു സഹസംവിധായകനാണെന്ന് ആള്‍ക്കാര്‍ക്കറിയില്ലല്ലോ. തിരക്കു നിയന്ത്രിയ്ക്കാന്‍ അജു ചെല്ലുമ്പോള്‍ അവര്‍ സെല്‍ഫി എടുക്കാന്‍ വരും.


എന്തായാലും ഷൂട്ടിങ് തീര്‍ന്നപ്പോള്‍ അജു ഒരു കാര്യം പഠിച്ചു. അത് വിനീതിനോട് പറയുകയും ചെയ്തു. 'റെഡി എന്ന് പറയുമ്പോള്‍ പോയി അഭിനയിക്കുന്നതിലും എത്രയോ കഠിനമാണ് ടെക്‌നീഷ്യന്മാരുടെ ജോലി. നമിച്ചിരിയ്ക്കുന്നു. എനിക്ക് നിന്നോടുള്ള ബഹുമാനം ഇരട്ടിയായി'. പഴയ സംവിധായകരുടെ കൂട്ടായ്മ സംവിധാനത്തിലും അഭിനയത്തിലും മാത്രമല്ല, നിര്‍മാണത്തിലുമുണ്ട്. വിനീതിന്റെ കോളേജിലെ സഹപാഠി നോബിളാണ് ചിത്രം നിര്‍മിയ്ക്കുന്നത്.

English summary
How is assistant director experience of Aju Varghese?

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam