അറസ്റ്റോ ജയില്‍ ജീവിതമോ ദിലീപേട്ടനെ ബാധിച്ചിട്ടില്ല, ഒരു മാറ്റവുമില്ലെന്ന് നമിത പ്രമോദ്

By Aswini

നടി ആക്രമിയ്ക്കപ്പെട്ട സംഭവവുമായി ബന്ധപ്പെട്ട് അറസ്റ്റിലായി, ജാമ്യത്തില്‍ പുറത്തിറങ്ങിയ ശേഷം ദിലീപ് മാധ്യമങ്ങളെ ഒന്ന് കാണാനോ സംസാരിക്കാനോ തയ്യാറാവുന്നില്ല. അതുകൊണ്ട് തന്നെ ദിലീപിനെ കുറിച്ച് കൂടുതലൊന്നും അറിയാനും മാധ്യമങ്ങള്‍ക്കും ആരാധകര്‍ക്കും കഴിയുന്നില്ല.

അറസ്റ്റോ, ജയില്‍ ജീവിതമോ ദിലീപിനെ മാറ്റിയിട്ടുണ്ടോ.. സെറ്റില്‍ ഫുള്‍ടൈം നിരാശയോടെ ഇരിപ്പാണോ.. കളിയുണ്ടോ... ചിരിയുണ്ടോ എന്നൊക്കെയാണ് ആരാധകര്‍ക്കും മാധ്യമപ്രവര്‍ത്തകര്‍ക്കും അറിയേണ്ടത്. അതിനുള്ള ഉത്തരം നമിത പ്രമോദ് തരും.

ഒരുമിച്ച് രണ്ട് ചിത്രങ്ങള്‍

ഒരുമിച്ച് രണ്ട് ചിത്രങ്ങള്‍

ദിലീപ് ഇപ്പോള്‍ അഭിനയിച്ചുകൊണ്ടിരിയ്ക്കുന്ന രണ്ട് ചിത്രങ്ങളിലെയും നായികയാണ് നമിത പ്രമോദ്. കമ്മാരസംഭവം എന്ന ചിത്രത്തിലും പ്രൊഫസര്‍ ഡിങ്കന്‍ എന്ന ചിത്രത്തിലും നമിതയാണ് ദിലീപിന്റെ നായിക.

കമ്മാരസംഭവം

കമ്മാരസംഭവം

നടി ആക്രമിയ്ക്ക്‌പ്പെട്ട സംഭവവുമായി ബന്ധപ്പെട്ട് ദിലീപ് അറസ്റ്റിലാവുന്നതിന് മുന്‍പേ കമ്മാരസംഭവത്തിന്റെ ഷൂട്ടിങ് തുടങ്ങിയിരുന്നു. ജാമ്യത്തില്‍ പുറത്തിറങ്ങിയ ശേഷം വീണ്ടും ഷൂട്ടിങ് തുടങ്ങുകയായിരുന്നു എന്ന് നമിത പറയുന്നു.

മാറ്റമില്ല

മാറ്റമില്ല

ജയിലിലേക്ക് പോകുന്നതിന് മുന്‍പും ജയിലില്‍ പോയി വന്ന ശേഷവും ഞാന്‍ ദിലീപേട്ടനൊപ്പം അഭിനയിക്കുന്നു. സെറ്റില്‍ ദിലീപേട്ടന്‍ യാതൊരു തരത്തിലുള്ള നിരുത്സാഹവും കാണിക്കുന്നില്ല എന്നും സാധാരണ പോലെ തന്നെയാണ് എന്നും നമിത പറയുന്നു.

അഞ്ച് സിനിമകള്‍

അഞ്ച് സിനിമകള്‍

ദിലീപിനൊപ്പം നമിത അഭിനയിക്കുന്ന അഞ്ചാമത്തെ സിനിമയാണിത്. സൗണ്ട് തോമ, വില്ലാളി വീരന്‍, ചന്ദ്രേട്ടന്‍ എവിടെയാ ഇന്നിവയാണ് മറ്റ് ചിത്രങ്ങള്‍. പ്രൊഫസര്‍. ഡിങ്കന്റെ ഷൂട്ടിങും പുരോഗമിച്ചുകൊണ്ടിരിയ്ക്കുകയാണ്.

നമിതയ്ക്കും ആരോപണം

നമിതയ്ക്കും ആരോപണം

നടി ആക്രമിയ്ക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട് ദിലീപ് അറസ്റ്റിലായതോടെ, ദിലീപുമായി അടുത്ത ബന്ധമുള്ളവര്‍ക്കെതിരെയും ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. അക്കൂട്ടത്തില്‍ ഒരാളാണ് നമിതയും. എന്നാല്‍ അപ്പോള്‍ തന്നെ വാര്‍ത്ത നിഷേധിച്ച് നമിതയും അച്ഛനും രംഗത്ത് എത്തിയിരുന്നു.

തിരക്കിലാണ് നമിത

തിരക്കിലാണ് നമിത

നിലവില്‍ കൈ നിറയെ ചിത്രങ്ങളും പഠനവുമൊക്കെയായി തിരക്കിലാണ് നമിത പ്രമോദ്. തെലുങ്ക് സിനിമയിലും അരങ്ങേറിക്കഴിഞ്ഞ നമിത, നിമിര്‍ എന്ന പുതിയ തമിഴ് ചിത്രത്തിന്റെ റിലീസിനായി കാത്തിരിയ്ക്കുകയാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X