ദുല്‍ഖറിനെ തേച്ചിട്ട് പോയ 21 കാരി മമ്മൂട്ടി ചിത്രത്തിലെ നായികയായതെങ്ങനെ?
ദുല്‍ഖറും മമ്മൂട്ടിയും ഒന്നിക്കുന്ന ചിത്രം പ്രേക്ഷകരുടെ പ്രതീക്ഷയാണ്. എന്നാല്‍ ദുല്‍ഖറിന്റെ നായിക 64 കാരനായ മമ്മൂട്ടിയുടെ നായികയായാല്‍ അത് കൗതുകമാണ്. അങ്കിള്‍ എന്ന ചിത്രത്തില്‍ ഈ കൗതുകം കാണാം.
എന്നാല്‍ അങ്കിളില്‍ മമ്മൂട്ടിയും 21 കാരിയായ കാര്‍ത്തിക മുരളീധരനും തമ്മിലുള്ള മരംചുറ്റി പ്രണയമല്ല. ഒരു പതിനേഴ് കാരിയും അവളുടെ അച്ഛന്റെ ഉറ്റസുഹൃത്തും തമ്മിലുള്ള ബന്ധത്തെ കുറിച്ചാണ് ഗിരീഷ് ദാമോദരന്‍ സംവിധാനം ചെയ്യുന്ന അങ്കിള്‍ എന്ന ചിത്രം. കാര്‍ത്തിക എങ്ങിനെ അങ്കിളിലെ നായികയായി എന്ന് സംവിധായകന്‍ പറയുന്നു.

ട്രോളുകള്‍
അങ്കിള്‍ എന്ന ചിത്രത്തിന്റെ ട്രെയിലര്‍ റിലീസ് ചെയ്ത് മുതല്‍ മമ്മൂട്ടിയ്ക്കുനേരെ ട്രോളുകളുടെ പെരുമഴയാണ്. മകനെ തേച്ചിട്ട് പോയവള്‍ അപ്പന്റെ കൂടെ കറങ്ങുന്നു എന്ന തരത്തിലായിരുന്നു ട്രോളുകള്‍.

യാശ്ചികം
എന്നാല്‍ ഈ ചിത്രത്തിലേക്ക് കാര്‍ത്തിക എത്തിയത് തികച്ചും യാദൃശ്ചികമാണെന്ന് സംവിധായകന്‍ പറയുന്നു. ചിത്രത്തിലേക്ക് ഒരു പുതുമുഖത്തെയായിരുന്നു ആദ്യം തിരഞ്ഞത്. അതിന് വേണ്ടി ഓഡിഷനും നടത്തിയിരുന്നു.

കാര്‍ത്തിക എത്തി
പിന്നീട് യാദൃശ്ചികമായിട്ടാണ് കാര്‍ത്തികയില്‍ ശ്രദ്ധ തട്ടിയത്. കോംമ്രേഡ് ഇന്‍ അമേരിക്ക എന്ന ചിത്രത്തില്‍ ദുല്‍ഖര്‍ സല്‍മാനൊപ്പം അഭിനയിച്ച നായിക എന്ന നിലയിലല്ല കാര്‍ത്തികയെ കണ്ടത്. കഥാപാത്രത്തിന് യോജിച്ച മുഖമാണ്- സംവിധായകന്‍ പറഞ്ഞു.

മമ്മൂട്ടിയുടെ ലുക്ക്
രണ്ട് ലുക്കിലാണ് മമ്മൂട്ടി ചിത്രത്തിലെത്തുന്നത്. ഒന്ന് സാള്‍ട്ട് ആന്റ് പെപ്പറാണ്. മമ്മൂട്ടി അവതരിപ്പിയ്ക്കുന്ന കഥാപാത്രം നെഗറ്റീവാണോ പോസിറ്റീവാണോ എന്നൊക്കെയുള്ളത് സിനിമ റിലീസ് ചെയ്യുമ്പോള്‍ അറിയാം എന്നും മാതൃഭൂമിയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ ഗിരീഷ് ദാമോദരന്‍ പറഞ്ഞു.
ഇതാണ് ട്രെയിലര്‍
ഇതാണ് അങ്കിളിന്റെ ട്രെയിലര്‍.. കാണാത്തവര്‍ക്കായി. ഏപ്രില്‍ 27 ന് ചിത്രം തിയേറ്ററുകളിലെത്തും.


Click it and Unblock the Notifications











