twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    മോഹന്‍ലാലിന്റെ പ്രിയപ്പെട്ട അമ്മ കവിയൂര്‍ പൊന്നമ്മ! കാരണം വെളിപ്പെടുത്തി താരം

    |

    മലയാളി പ്രേക്ഷകരുടെ ഇടയിൽ അന്നും ഇന്നും ചർച്ചയാകുന്ന ചിത്രമാണ് കിരീടം. മോഹൻലാൽ- സിബി മലയിൽ കൂട്ട്കെട്ടിൽ പിറന്ന ചിത്രം ഇന്നും സിനിമ ഗ്രൂപ്പുകളിലും സോഷ്യൽ മീഡിയ പേജിലും ചർച്ചയാകാറുണ്ട്. പോലീസ് ഉദ്യോഗസ്ഥനാകാൻ കൊതിച്ച സേതുമാധവന്റേയും കീരിക്കാടാൻ ജോസിന്റേയും പ്രേക്ഷകർ അറിയാത്തതും കാണാത്തതുമായ ഒരുപാട് കഥകളുണ്ട്. ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിനിടയിലാണ് കരീടത്തെ കുറിച്ചും അവസാന നിമിഷം വില്ലനായി മോഹൻരാജ് എത്തിയതിനെ കുറിച്ചും ചിത്രത്തിന്റെ നിർമ്മാതാക്കളിൽ ഒരാളായ ദിനേശ് പണിക്കർ പറ‍ഞ്ഞത്.

    പ്രിയക്കൊപ്പമുളള നിമിഷം പങ്കുവെച്ച് നകുൽ തമ്പി! കമന്റിൽ പ്രത്യക്ഷപ്പെട്ട് റോഷൻ പ്രിയക്കൊപ്പമുളള നിമിഷം പങ്കുവെച്ച് നകുൽ തമ്പി! കമന്റിൽ പ്രത്യക്ഷപ്പെട്ട് റോഷൻ

    കിരീടത്തിലെഅമ്മ

    മോഹന്‍ലാല്‍ ചിത്രത്തിലെ അമ്മ കഥാപാത്രങ്ങള്‍ എല്ലാ ശ്രദ്ധിക്കപ്പെട്ടിരുന്നു. കെപിഎസി ലളിത, കവിയൂര്‍ പൊന്നമ്മ, സുകുമാരി എന്നിവരെല്ലാം ലാലേട്ടന്‍ ചിത്രങ്ങളിലെ സ്ഥിരം അമ്മമാരായിരുന്നു. എന്നാല്‍ ലാലേട്ടന്‍ പ്രിയപ്പെട്ട അമ്മ കിരീടത്തിലെ അമ്മയാണ്. മോഹന്‍ലാല്‍ തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

     അച്ഛന്‍  മകന്‍ വൈകാരികത

    ശക്തമായ കുടുംബ പശ്ചാത്തലില്‍ ഒരുങ്ങിയ ചിത്രമായിരുന്നു കിരീടം. ശക്തമായ അച്ഛന്‍ -മകന്‍ ബന്ധമാണ് ചിത്രത്തിന്റെ മറ്റൊരു ഹൈലൈറ്റ. തിലകനാണ് മോഹന്‍ലാലിന്റെ അച്ഛനായി ചിത്രത്തില്‍ എത്തിയത്. കോണ്‍സ്റ്റബിള്‍ അച്യുതന്‍ നായര്‍ എന്ന കഥാപാത്രത്തെ തിലകന്‍ അവിസ്മരണീയമാക്കിയിരുന്നു.

    കഥ കേട്ടിട്ട് മോഹൻ ലാൽ  ചോദിച്ചത്

    ചിത്രത്തിന്റെ തിരക്കഥ അടക്കമുള്ള എല്ലാ പണിയും പൂർത്തിയായി. തിരക്കഥയുമായി ഞങ്ങൾ അതുമായി മോഹൻലാലിനെ കാണാൻ ചെന്നു. രണ്ട് രണ്ടര മണിക്കൂർ നേരത്തോളം അദ്ദേഹം കഥയിങ്ങനെ കേട്ടു. എല്ലാം കേട്ടിട്ട് ലാലിന്റെ മുഖത്ത് ഒരു ഭാവദേദവും ഉണ്ടായില്ല. ഇനി തിരക്കഥ ഇഷ്‌ടമാകാത്തതു കൊണ്ടാണോ എന്ന് ഞങ്ങൾ വിചാരിച്ചു. എന്നാൽ എല്ലാം കഴിഞ്ഞപ്പോൾ ഒരു ദീർഘ നിശ്വാസത്തോടെ അദ്ദേഹം ചോദിച്ചു. ആ വില്ലൻ വേഷം ആരാ ചെയ്യുന്നത്?.

    മോഹൻരാജിനെ  ലഭിക്കുന്നത്

    ആദ്യം വില്ലനായി ഞങ്ങള്‍ കണ്ടെത്തിയത് പ്രദീപ് ശക്തി എന്ന തെലുങ്ക് നടനെയായിരുന്നു. പ്രദീപ് അന്ന് തെലുങ്കില്‍ കത്തി നില്‍ക്കുന്ന സമയമായിരുന്നു. എന്നാല്‍ ചിത്രത്തിന്റെ ഷൂട്ടിംഗ് തുടങ്ങുന്നതിന് രണ്ട് ദിവസം മാത്രം ശേഷിക്കെ പ്രദീപ് ശക്തിയുടെ ഒരു വിവരവും ലഭ്യച്ചിരുന്നില്ല.വില്ലനെ ലഭിക്കാതെയായപ്പോള്‍ മോഹന്‍ലാല്‍ ഉള്‍പ്പെടെ ഞങ്ങള്‍ എല്ലാവരും ആശയക്കുഴപ്പത്തില്‍ ആയി. മോഹന്‍ലാലിനൊപ്പം നില്‍ക്കുന്ന ഒരു വില്ലന്‍ കഥാപാത്രം ആകാന്‍ ഇനി ആര് എന്നൊരു ചോദ്യവുമായി ഞങ്ങള്‍ ടെന്‍ഷന്‍ അടിച്ചു നില്‍ക്കുമ്പോഴാണ് അസോസിയേറ്റ് ആയിരുന്ന കലാധരന്‍ മോഹന്‍രാജിന്റെ കാര്യം പറയുന്നത്. എന്റെ അറിവില്‍ ഒരാള്‍ ഉണ്ട്. എന്‍ഫോഴ്‌സ്‌മെന്റിലാണ് ജോലി. കണ്ടു നോക്കി ഇഷ്ടപ്പെട്ടാല്‍ മാത്രം സെലക്ട് ചെയ്താല്‍ മതി. അതുവരെ ആരോടും പറയണ്ട. അങ്ങിനെ എന്നെ കാണാന്‍ ഒരാള്‍ എത്തി,

    കിരീടമുണ്ടായത് യഥാർഥ കഥയിൽ നിന്ന്

    യഥാർഥ സന്ദർഭത്തിൽ നിന്നാണ് കിരീടം എന്ന ചിത്രം ഉണ്ടായത്. തിരക്കഥകൃത്ത് ലോഹിതദാസിന്റെ പ്രദേശത്തൊക്കെ പറഞ്ഞു കേട്ടിരുന്നു ഒരു കഥയിൽ നിന്നുമാണത്രേ ഉണ്ടായത്. കേശവൻ എന്ന് പേരുള്ള റൗഡിയെ മദ്യത്തിന്റെ ലഹരിയിൽ അടിച്ചിട്ട ആശാരിയുടെ കഥയിൽ നിന്നാണ് കിരീടം എന്ന സിനിമ ഉണ്ടായത് . ചാലക്കുടിയിൽ കുപ്രസിദ്ധനായ ഒരു റൗഡിയുണ്ടായിരുന്നു , കേശവൻ എന്നായിരുന്നു പുള്ളിയുടെ പേര്. കേശവൻ പലരെയും കൊന്നിട്ടുണ്ട് കൈ വെട്ടിയിട്ടുണ്ട്, കൊല്ലാതെ കൊന്നിട്ടുണ്ട്, കേശവന്റെ പേര് കേട്ടാൽ ആരും ഒന്നും വിറയ്ക്കുമായിരുന്നത്രേ. ഈ കേശവനെയായിരുന്നു തിരുവനന്തപുരത്ത് നിന്ന് ചാലക്കുടിയിലേയ്ക്ക് താമസിക്കാൻ എത്തിയ കുടുംബനാഥനായ ഒരു ആശാരി അടിച്ചു വീഴ്ത്തിയത്. തുടർന്ന് രായ്ക്കുരാമായണം ആശാരിയും കുടുംബവും അവിടെ നിന്ന് സ്ഥലം വിടുകയായിരുന്നു.

     എറണാകുളം ടോക്ക് എച്ചിൽ തുടങ്ങിയ ബന്ധം!! ദുൽഖറുമായുള്ള സൗഹൃദത്തെ കുറിച്ച് ഹൈബി ഈഡൻ എറണാകുളം ടോക്ക് എച്ചിൽ തുടങ്ങിയ ബന്ധം!! ദുൽഖറുമായുള്ള സൗഹൃദത്തെ കുറിച്ച് ഹൈബി ഈഡൻ

    English summary
    hoW kireekkadan jose fixed negative role in kireedam
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X