വേണമെങ്കില്‍ ഒരുമണിക്കൂര്‍ മുമ്പേ പുറപ്പെടാമായിരുന്നു അല്ലേ
റാംജി റാവു സ്പീകിങ് എന്ന ചിത്രത്തില്‍ ഒരു ഫോണ്‍ സംഭാഷണത്തിന്റെ രംഗമുണ്ട്. നാടകം ബുക്ക് ചെയ്തവര്‍ വിളിച്ചു ചോദിക്കുമ്പോള്‍ ഇന്നസെന്റ പറയുന്ന ഒരു മറുപടി. 'ഞങ്ങള്‍ അര മണിക്കൂര്‍ മുമ്പേ ഇറങ്ങി. വേണമെങ്കില്‍ ഒരു മണിക്കൂര്‍ മുമ്പേ ഇറങ്ങാം' എന്ന്. മലയാളികള്‍ ഓര്‍ത്തോര്‍ത്ത് ചിരിക്കുന്ന കോമഡികളിലൊന്ന്.
ഈ ചിത്രം സംവിധാനം ചെയ്തത് ലാല്‍ ജോസ് അല്ലല്ലോ. സിദ്ദിഖ് ലാല്‍ കൂട്ടുകെട്ട് തന്നെയല്ലേ. സിനിമ സംവിധാനം ചെയ്തില്ലെങ്കിലെന്താ. ആ കോമഡി ഒരിക്കല്‍ കൂടെ ഡയറക്ട് ചെയ്തത് ലാല്‍ജോസ് തന്നെയാണ്. കാര്യം പിടികിട്ടുന്നില്ലെങ്കില്‍ തെളിച്ചു പറയാം.

ലാല്‍ ജോസ് ഇപ്പോള്‍ ഒരു ദീര്‍ഘയാത്രയിലാണെന്ന് എല്ലാവര്‍ക്കും അറിയാവുന്നതു തന്നെ. യാത്രയിലെ മനോഹരമായ ചിത്രങ്ങള്‍ പോസ്റ്റ് ചെയ്യുന്നതിനൊപ്പം ലാല്‍ജോസ് തന്റെ റിലീസിനൊരുങ്ങിനില്‍ക്കുന്ന വിക്രമാദിത്യന്‍ എന്ന ചിത്രത്തിന്റെ വിശേഷങ്ങളും പങ്കുവയ്ക്കാറുണ്ട്. ചിത്രം ജൂലൈ 25 തിയേറ്ററുകളിലെത്തും
മണിക്കൂറുകള്‍ക്ക് മുമ്പ് ലാല്‍ജോസ് തന്റെ ഫേസ്ബുക്കില്‍ ഒരു കത്ത് പോസ്റ്റ് ചെയ്തു. വിക്രമാദിത്യന്‍ എന്ന ചിത്രം എല്‍ ജെ ഫിലീംസ് ആദ്യമായി നിര്‍മിക്കുന്നതാണെന്നും റിലീസ് ദിവസം താന്‍ നാട്ടിലുണ്ടാവില്ലെന്നും പ്രേക്ഷകരെ ചിത്രം ഏല്‍പിച്ച് ഞാന്‍ യാത്ര തുടരുന്നു എന്നൊക്കെയാണ് കത്തില്‍ പറയുന്നത്.
കത്ത് തുടങ്ങുന്നത് 'പ്രിയപ്പെട്ടവരെ, ഈ കത്ത് യഥാര്‍ത്ഥത്തില്‍ ഞാന്‍ ഒരുമാസം മുമ്പ് എഴുതിയതാണെ'ന്ന് പറഞ്ഞുകൊണ്ടാണ്. ഈ പറഞ്ഞത് കേള്‍ക്കുമ്പോഴാണ് ഇന്നസെന്റ് ആ പറഞ്ഞത് ഓര്‍മവരുന്നത്. വേണമെങ്കില്‍ രണ്ട് മാസം മുമ്പ് എഴുതാമായിരുന്നു എന്ന്. എന്തായാലും കത്ത് ഫേസ്ബുക്ക് ലോകം ഏറ്റെടുത്ത് പുതിയ ടിന്റമോന്‍ ജോക്‌സില്‍ പെടുത്തിയെന്നാണ് കേള്‍ക്കുന്നത്.

Post by Laljose.

Click it and Unblock the Notifications