ഒരു നിവിന്‍ പോളി ചിത്രം എങ്ങിനെ ഒരുക്കും; സ്പൂഫ് വീഡിയോ വൈറലാകുന്നു
ഒരു നിവിന്‍ പോളി ചിത്രത്തില്‍ സ്ഥിരമായി കണ്ടുവരുന്ന ചില കാഴ്ചകള്‍ ഉള്‍ക്കൊള്ളിച്ചൊരുക്കിയ സ്പൂഫ് വീഡിയോ തരംഗമാകുന്നു. രാഹുല്‍ ഹരിഹരന്‍ എന്നയാളാണ് നിവിന്‍ സിനിമകള്‍ വിലയിരുത്തി ഇങ്ങനെ ഒരു വീഡിയോ ആവിഷ്‌കരിച്ചിരിക്കുന്നത്.
ഹൗ ടു മേക്ക് എന് നിവിന്‍ പോളി ഫിലിം എന്ന ടൈറ്റിലോടെ യൂട്യൂബില്‍ പ്രത്യക്ഷപ്പെട്ട വീഡിയോ ഇതുവരെ എണ്‍പത്തിമൂന്നായിരത്തില്‍ അധികം ആളുകള്‍ കണ്ടു കഴിഞ്ഞു. തട്ടത്തിന്‍ മറയത്ത് പ്രേമം, 1983, നേരം, ബാംഗ്ലൂര്‍ ഡെയ്‌സ് തുടങ്ങിയ ചിത്രങ്ങളെ ആസ്പദമാക്കിയാണ് വീഡിയോ ഒരുക്കിയിരിക്കുന്നത്.

ഒരു സ്‌കൂള്‍ കാലം, കുറച്ച് ഊളന്മാരായ കൂട്ടുകാര്‍, ഒരു സൈക്കില്‍, ഒരു പൈങ്കിളി പ്രേമം, പ്രേമം സ്വാഹ, നായകനും സംഘവും റിബലാകുന്നു/ നാടിനും വീടിനും വേണ്ടാത്തവരാകുന്നു, നായകന് ഒരു പണി, നായകന്‍ സാധാരണ ജീവിതത്തിലേക്ക്...ഇത്രയുമായാല്‍ നിവിന്‍ പോളി ചിത്രം പൂര്‍ണമായി എന്നാണ് വീഡിയോ പറയുന്നത്.
ഇത് നിവിനിനെ കളിയാക്കാന്‍ ചെയ്തതാണോ, അല്ല നിവിന്‍ പോളി ചിത്രത്തിലെ ക്വാളിറ്റികളെ കുറിച്ച് പറഞ്ഞതാണോ എന്നറിയില്ല...എന്തായാലും സംഗതി ക്ലിക്കായി. നിവിന്‍ പോളിയും ലിങ്ക് ഷെയര്‍ ചെയ്തിട്ടുണ്ട്. ഒന്ന് കണ്ടു നോക്കൂ...


Click it and Unblock the Notifications