സൂപ്പറുകളും ലോഹിയുടെ കുടുംബത്തെ മറന്നു
കയ്യില്‍ കാമ്പുള്ള തിരക്കഥയുണ്ടെങ്കില്‍ ആര്‍ക്കും സംവിധായകനാകാമെന്ന അഭിപ്രായക്കാരനായിരുന്നു ലോഹിതദാസ്. 1998ല്‍ ഭൂതകണ്ണാടിയിലൂടെ മികച്ച നവാഗത സംവിധായകനുള്ള അവാര്‍ഡ് നേടിയ ലോഹി മോഹന്‍ലാല്‍, മമ്മൂട്ടി എന്നീ സൂപ്പര്‍താരങ്ങള്‍ക്ക് ഒട്ടേറെ നല്ല വേഷങ്ങള്‍ സമ്മാനിച്ചിട്ടുണ്ട്.
മോഹന്‍ലാലിന് അവാര്‍ഡുകള്‍ നേടിക്കൊടുത്ത കിരീടം, ഹിസ് ഹൈനസ് അബ്ദുള്ള, ഭരതം, ദശരഥം, കമലദളം, ചെങ്കോല്‍, കന്മദം എന്നീ ചിത്രങ്ങളും മമ്മൂട്ടിയ്ക്ക് ജനപ്രീതി നല്‍കിയ തനിയാവര്‍ത്തനം, അമരം, വാത്സല്യം, മൃഗയ, പാഥേയം, ഭൂതക്കണ്ണാടി, അരയന്നങ്ങളുടെ വീട് എന്നീ സിനികളും ഒരുക്കിയ ലോഹിയെ പക്ഷേ സൂപ്പര്‍താരങ്ങള്‍ മറന്നു.
അന്തരിച്ച സംവിധായകനും തിരക്കഥാക്കൃത്തുമായ ലോഹിതദാസിന്റെ രണ്ട് ആണ്‍ മക്കളുടെ വിദ്യാഭ്യാസ ചുമതല ഏറ്റെടുക്കാന്‍ തയ്യാറാണെന്ന് ഒരു സൂപ്പര്‍താരം പ്രഖ്യാപിച്ചിരുന്നു. അദ്ദേഹം ജീവിച്ചിരുന്നതെങ്കില്‍ കുട്ടികളെ എങ്ങനെ പഠിപ്പിയ്ക്കുമായിരുന്നോ അതേ സൗകര്യങ്ങളോടെ പഠിപ്പിയ്ക്കുമെന്നായിരുന്നു ഇദ്ദേഹത്തിന്റെ വാഗ്ദാനം. ലോഹിതദാസ് മരിച്ചപ്പോള്‍ കോയമ്പത്തൂര്‍ സിഎംഎസ് കോളെജിലെ ബിബിഎ വിദ്യാര്‍ത്ഥിയായിരുന്നു മൂത്തമകന്‍ ഹരികൃഷ്ണന്‍. ഇടപ്പിള്ളി ഐജിഎം സ്‌കൂളില്‍ പന്ത്രണ്ടാം ക്ലാസിലായിരുന്നു ഇളയമകന്‍ വിജയ് ശങ്കര്‍.
ഇപ്പോള്‍ തമിഴ്‌നാട് പ്രസാദ് അക്കാദമിയില്‍ സിനിമാട്ടോഗ്രഫി പഠിക്കുകയാണ് ഹരികൃഷ്ണന്‍. ഇളയമകനായ വിജയ് ശങ്കര്‍ വൈല്‍ഡ് ഫോട്ടോഗ്രഫിയില്‍ പരിശീലനം നേടുകയാണ്. ഇരുവരുടേയും വിദ്യാഭ്യാസ ചെലവ് വഹിക്കുമെന്ന് പ്രഖ്യാപിച്ച സൂപ്പര്‍താരം പിന്നീടിവരെ തിരിഞ്ഞു നോക്കിയില്ല.
അടുത്ത പേജില്‍


Click it and Unblock the Notifications