വാക്കുപാലിച്ചത് ദിലീപ് മാത്രം

By Nisha Bose
<ul id="pagination-digg"><li class="previous"><a href="/news/how-malayala-cinema-esily-forgot-director-lohithadas-2-103453.html">« Previous</a>

മമ്മൂട്ടിയ്ക്കും മോഹന്‍ലാലിനും എന്ന പോലെ ദിലീപിനും ശക്തമായ കഥാപാത്രങ്ങളെ സമ്മാനിച്ചയാളാണ് ലോഹിതദാസ്. ലോഹിയുടെ തൂലികയില്‍ പിറന്ന സല്ലാപം, ജോക്കര്‍ എന്നീ ചിത്രങ്ങള്‍ ദിലീപിന്റെ കരിയറില്‍ പ്രധാനപ്പെട്ടവയാണ്.

തന്റെ തിരക്കഥകള്‍ക്കും സിനിമയ്ക്കും കണക്കു പറഞ്ഞു പ്രഥിഫലം വാങ്ങുന്ന സ്വഭാവക്കാരനായിരുന്നില്ല ലോഹിതദാസ്. സ്‌നേഹബന്ധമാണ് വലുതെന്ന് അദ്ദേഹം വിശ്വസിച്ചു. സുഹൃദ്ബന്ധത്തിന്റെ പേരില്‍ പോലും തിരക്കഥകള്‍ നല്‍കി. ഭിത്തിയിലെറിയുന്ന പന്തു പോലെയാണ് സ്‌നേഹം എന്നായിരുന്നു ലോഹിയുടെ കാഴ്ചപ്പാട്. എറിഞ്ഞാല്‍ അത് ഇരട്ടി ശക്തിയോടെ തിരിച്ചു വരുമെന്ന് പ്രതീക്ഷിച്ച ലോഹിയ്ക്ക് പക്ഷേ തെറ്റി. തന്റെ തിരക്കഥ കൊണ്ട് പേരെടുത്തവരില്‍ പലരും അദ്ദേഹത്തിന്റെ കുടുംബത്തെ പാടെ മറന്നു. പ്രയാസങ്ങളില്‍ സഹായിക്കാന്‍ ഓടിയെത്തുന്നത് ദിലീപ് മാത്രമാണെന്ന് അദ്ദേഹത്തിന്റെ ഭാര്യ സിന്ധു ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. എന്നാല്‍ ആരോടും പരിഭവമില്ലെന്നും ഇവര്‍ പറഞ്ഞു.

ജീവിത യാഥാര്‍ത്ഥ്യങ്ങളുടെ നിഗൂഢതകള്‍ മലയാളിയ്ക്ക് പകര്‍ന്നു നല്കിയ കഥാകാരനായിരുന്നു ലോഹിതദാസ്. ലോഹിയുടെ ആത്മാവില്‍ ഉറവയെടുത്ത ജീവസുറ്റ കഥകള്‍ കന്മദം പോലെ പൊട്ടിയൊലിച്ച് പടര്‍ന്നത് അഭ്രപാളികളിലേക്ക് മാത്രമല്ല, പ്രേക്ഷക മനസ്സുകളിലേക്ക് കൂടിയായിരുന്നു.

പ്രണയവും ഭീതിയും നൊമ്പരവും പകയുമൊക്കെയടങ്ങുന്ന മനുഷ്യവികാരങ്ങള്‍ കൃത്യമായ ചേരുവകളില്‍ അലിഞ്ഞു ചേര്‍ന്ന ലോഹിയുടെ തിരക്കഥകള്‍ തങ്ങളുടെ കഥകളാണെന്നും മലയാളികള്‍ തിരിച്ചറിഞ്ഞിരുന്നു. തനിയാവര്‍ത്തനങ്ങളില്ലാത്ത ലോകത്തേക്ക് ഈ അമൂല്യ പ്രതിഭ യാത്രയായെങ്കിലും അദ്ദേഹത്തിന്റെ കുടുംബത്തെ മറക്കാന്‍ ചലച്ചിത്ര പ്രേമികള്‍ക്ക് കഴിയില്ല. അതുകൊണ്ട് തന്നെ ലോഹിയുടെ കുടുംബത്തിന് താങ്ങും തണലുമായി നില്‍ക്കേണ്ടത് കലാകേരളത്തിന്റെ ചുമതലയാണ്.
ആദ്യ പേജില്‍
ലോഹിയുടെ കുടുംബം ജപ്തി ഭീഷണിയില്‍

<ul id="pagination-digg"><li class="previous"><a href="/news/how-malayala-cinema-esily-forgot-director-lohithadas-2-103453.html">« Previous</a>

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X