»   » കഴിവുണ്ടായിട്ടും മലയാള സിനിമയില്‍ അവഗണിക്കപ്പെട്ട നടി, ഷംന കാസിം !!

കഴിവുണ്ടായിട്ടും മലയാള സിനിമയില്‍ അവഗണിക്കപ്പെട്ട നടി, ഷംന കാസിം !!

By: Rohini
Subscribe to Filmibeat Malayalam

കഴിവുണ്ടായിട്ടും ഭാഗ്യക്കേട് കൊണ്ടോ ചിലരുടെ ഇംഗികങ്ങള്‍ക്ക് മുന്നില്‍ വഴങ്ങിക്കൊടുക്കാത്തത് കൊണ്ടോ അവഗണിക്കപ്പെടുന്ന താരങ്ങള്‍ മലയാള സിനിമയില്‍ ഏറെയാണ്. അതിലൊരാളാണ് നടി ഷംന കാസിമും.

ഞാന്‍ ഭാഗ്യമില്ലാതെ പോയ നടി; പൊതു വേദിയില്‍ പൊട്ടിക്കരഞ്ഞ് ഷംന കാസിം

അലി ഭായ് എന്ന ചിത്രത്തിന് ശേഷം സൂപ്പര്‍സ്റ്റാര്‍ മോഹന്‍ലാല്‍ ഷംനയുടെ അഭിനയത്തെ പ്രശംസിച്ചിരുന്നു. തമഴ് സിനിമയ്ക്ക് മറ്റൊരു അസിനെ കിട്ടി എന്നാണ് ഇളയദളപതി വിജയ് ഒരിക്കല്‍ ഷംനയെ കുറിച്ച് അഭിപ്രായപ്പെട്ടത്. എന്നിട്ടും മലയാള സിനിമയില്‍ ഷംനയ്ക്ക് അര്‍ഹിക്കുന്ന അംഗീകാരം കിട്ടിയില്ല.

കരിയറിന്റെ തുടക്കം

മഞ്ഞ് പോലൊരു പെണ്‍കുട്ടി എന്ന ചിത്രത്തിലൂടെ 2004 ലാണ് ഷംന കാസിം അഭിനയാരങ്ങേറ്റം കുറിച്ചത്. തുടര്‍ന്ന് ഹൃദയത്തില്‍ സൂക്ഷിക്കാന്‍, ഡിസംബര്‍, പച്ചകുതിര, ഭാര്‍ഗവ ചരിതം, എന്നിട്ടും, ഒരുവന്‍, അലി ഭായ്, ഫഌഷ്, കോളേജ് കുമാരന്‍ തുടങ്ങിയ മലയാള സിനിമകളില്‍ അഭിനയിച്ചു.

അന്യഭാഷയിലേക്ക്

ശ്രീ മഹാലക്ഷ്മി എന്ന തെലുങ്ക് ചിത്രത്തില്‍ അഭിനയിച്ചുകൊണ്ടാണ് ഷംന അന്യഭാഷയിലേക്ക് കടന്നത്. തുടര്‍ന്ന് തമിഴില്‍ നിന്നും ധാരാളം അവസരങ്ങള്‍ വന്നുതുടങ്ങി. മുനിയാണ്ടി വിലഗിയാല്‍ മൂട്രാമാണ്ട്, കതക്കോട്ടൈ, ദ്രോഗി, ആടു പുലി തുടങ്ങിയ ചിത്രങ്ങളിലൂടെ തമിഴില്‍ ശ്രദ്ധേയയായി. അന്യഭാഷയില്‍ എത്തിയപ്പോള്‍ പൂര്‍ണ എന്ന പേരും സ്വീകരിച്ചു.

മടങ്ങിവരവ്

ചട്ടക്കാരി എന്ന ചിത്രത്തിലൂടെ മലയാളത്തിലെക്ക് ഒരു മികച്ച മടങ്ങിവരവിന് ഷംന കാസിം ശ്രമിച്ചു. 1974 ലെ ചട്ടക്കാരി എന്ന ചിത്രത്തിന്റെ റീമേക്കായിരുന്നു 2012 ല്‍ പുറത്തിറങ്ങിയ ചട്ടക്കാരി. സിനിമയും ഷംനയുടെ അഭിനയവും ശ്രദ്ധിക്കപ്പെട്ടെങ്കിലും നടിയ്ക്ക് മലയാളത്തില്‍ നിലനില്‍ക്കാന്‍ കഴിഞ്ഞില്ല. പിന്നീട് മലയാളത്തില്‍ ഷംന അധികം ശ്രമിച്ചില്ല എന്നതും വാസ്തവമാണ്.

അന്യഭാഷയില്‍ മികച്ച വേഷം

അതേ സമയം ഇപ്പോള്‍ തെലുങ്കിലും തമിഴിലും അഭിനയപ്പാധാന്യമുള്ള ഒത്തിരി കഥാപാത്രങ്ങള്‍ ഷംനയെ തേടിയെത്തുന്നു. മിഷ്‌കിന്‍ സംവിധാനം ചെയ്യുന്ന സവരക്കത്തി എന്ന ചിത്രം ഷംനയ്ക്ക് കരിയര്‍ ബ്രേക്കാകും എന്ന കാര്യത്തില്‍ സംശയമില്ല. ഹൊറര്‍ ചിത്രങ്ങളിലൂടെയാണ് ഷംന ഇപ്പോള്‍ തെലുങ്കില്‍ തിളങ്ങുന്നത്.

നൃത്തത്തില്‍ ശ്രദ്ധ

അഭിനേതാവ് എന്നതിനപ്പുറം നല്ലൊരു നര്‍ത്തകി കൂടെയാണ് ഷംന കാസിം. സിനിമയില്‍ അവഗണന നേരിടുകയും അവസരങ്ങള്‍ കുറയുകയും ചെയ്തതോടെ ഷംന നൃത്തത്തില്‍ ശ്രദ്ധ കൊടുത്തു. ഒരു ഘട്ടത്തില്‍ സിനിമ പൂര്‍ണമായും ഉപേക്ഷിച്ച് നൃത്തത്തിലേക്ക് മാറാന്‍ ആലോചിച്ചിരുന്നു എന്ന് സവരക്കത്തിയുടെ ഓഡിയോ ലോഞ്ചില്‍ ഷംന പറഞ്ഞിരുന്നു.

English summary
How Malayalam film industry treats Shamna Kasim
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam