twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    മമ്മൂട്ടി എങ്ങനെ മമ്മൂക്കയായി

    By Nirmal Balakrishnan
    |

    മമ്മൂട്ടിയെ അടുപ്പമുള്ളവര്‍ വിളിക്കുന്നത് മമ്മൂക്ക എന്നാണ്. ആരാണ് മമ്മൂട്ടിയെ ആദ്യമായി മമ്മൂക്ക എന്നു വിളിച്ചതെന്നറിയാമോ? മേക്കപ്പ് ആര്‍ടിസ്റ്റ് എം.ഒ. ദേവസ്യ. ഐ.വി.ശശി സംവിധാനം ചെയ്ത തൃഷ്ണയുടെ സെറ്റില്‍ വച്ചാണ് ദേവസ്യ ആദ്യമായി മമ്മൂക്ക എന്നുവിളിക്കുന്നത്. അതുവരെ മിക്കവരും മമ്മൂട്ടിക്ക എന്നാണു വിളിച്ചത്. മമ്മൂക്ക എന്ന വിളി കേള്‍ക്കാനാണ് മമ്മൂട്ടി ഏറ്റവും ഇഷ്ടപ്പെടുന്നത്. അതോടെ എല്ലാവരും മമ്മൂക്ക എന്നു വിളിക്കാന്‍ തുടങ്ങി. ഒരു മാഗസിനു നല്‍കിയ അഭിമുഖത്തിലാണ് മമ്മൂട്ടി ഇക്കാര്യം വെളിപ്പെടുത്തിയത്.

    മമ്മൂക്ക എന്നു വിളിച്ച എം.ഒ. ദേവസ്യയുടെ മകനാണ് ഇപ്പോള്‍ മമ്മൂട്ടിയുടെ പേഴ്‌സണല്‍ മേക്കപ്പ്മാന്‍ ജോര്‍ജ്. മമ്മൂട്ടി നായകനായ ഇമാനുവല്‍ എന്ന ചിത്രം നിര്‍മിച്ചതും ജോര്‍ജ് തന്നെയാണ്. സിനിമയിലെ ആദ്യകാലത്തെ എല്ലാ താരങ്ങളുമായും അടുപ്പം പുലര്‍ത്തിയിരുന്ന ആളായിരുന്നു മേക്കപ്പ്മാന്‍ ദേവസ്യ. മോഹന്‍ലാലിന് ആന്റണി പെരുമ്പാവൂര്‍ പോലെയാണ് മമ്മൂട്ടിക്ക് ജോര്‍ജ്.

    mammootty

    മമ്മൂട്ടി രണ്ടാമതൊരിക്കല്‍ അഭിനയിക്കാന്‍ ആഗ്രഹിക്കുന്ന കഥാപാത്രം ഏതെന്നു ചോദിച്ചാല്‍ അതിനുത്തരം തൃഷ്ണയിലെ കഥാപാത്രം തന്നെയാണ്. അതേപോലെ പത്മരാജന്റെ അരപ്പട്ടകെട്ടിയ ഗ്രാമത്തിലും. 1981ല്‍ റിലീസ് ചെയ്ത ചിത്രത്തില്‍ ദാസ് എന്ന കഥാപാത്രത്തെയാണ് മമ്മൂട്ടി അവതരിപ്പിച്ചത്. എം.ടി.വാസുദേവന്‍നായരാണ് കഥയും തിരക്കഥയും രചിച്ചത്. അക്കാലത്തെ വലിയ ഹിറ്റായിരുന്നു തൃഷ്ണ. ഐ.വി.ശശിയുടെ പ്രതാപകാലത്തു സംവിധാനം ചെയ്ത ചിത്രമായിരുന്നു ഇത്. രാജലക്ഷ്മിയായിരുന്നു മമ്മൂട്ടിയുടെ നായിക. അങ്ങനെ എല്ലാംകൊണ്ടും മമ്മൂട്ടിക്കു ഭാഗ്യം സമ്മാനിച്ച ചിത്രമായിരുന്നു തൃഷ്ണ.

    English summary
    How Mammootty became Mammookka
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X