»   » സംഘട്ടന രംഗങ്ങള്‍ എടുക്കുമ്പോള്‍ മോഹന്‍ലാലിനെ ശ്രദ്ധിക്കണം എന്ന് മമ്മൂട്ടി വൈശാഖിനോട് പറഞ്ഞു

സംഘട്ടന രംഗങ്ങള്‍ എടുക്കുമ്പോള്‍ മോഹന്‍ലാലിനെ ശ്രദ്ധിക്കണം എന്ന് മമ്മൂട്ടി വൈശാഖിനോട് പറഞ്ഞു

Posted By: Rohini
Subscribe to Filmibeat Malayalam

ഒരു ചെറിയ ഇടവേളയ്ക്ക് ശേഷം മമ്മൂട്ടിയുടെയും മോഹന്‍ലാലിന്റെയും സിനിമകള്‍ ഒരുമിച്ച് തിയേറ്ററിലെത്തുന്ന ആവേശത്തിലാണ് ആരാധകര്‍. പരസ്പരമുള്ള പോരിന് തയ്യാറായി താരാരാധകര്‍ ഫേസ്ബുക്കില്‍ എത്തിക്കഴിഞ്ഞു.

തോപ്പില്‍ ജോപ്പന്റെ നിര്‍മാതാവ് മോഹന്‍ലാലിനെ അപമാനിച്ചോ?

എന്നാല്‍ പരസ്പരം ബഹുമാനിക്കുകയും സ്‌നേഹിക്കുകയും ചെയ്യുന്ന മോഹന്‍ലാലിന്റെയും മമ്മൂട്ടിയുടെയും സൗഹൃദത്തെ ഇതൊന്നും ബാധിക്കില്ല. പുലിമുരുകന്‍ എന്ന ചിത്രത്തില്‍ മമ്മൂട്ടിയുടെ പങ്ക് എന്താണെന്ന് അറിയുമ്പോള്‍ ഈ പറഞ്ഞതിന്റെ പൊരുള്‍ മനസ്സിലാവും.

നിര്‍മാതാവിനോട് തര്‍ക്കിച്ചു നോക്കി, ഒടുവില്‍ മനസ്സില്ലാ മനസ്സോടെ പത്മരാജന്‍ മമ്മൂട്ടിയ്ക്ക് ആ വേഷം കൊടുത്തു

പുലിമുരുകന്റെ വിശേഷങ്ങള്‍ പങ്കുവച്ച് പ്രമുഖ ഓണ്‍ലൈന്‍ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കവെ, ചിത്രത്തില്‍ മമ്മൂട്ടിയ്ക്കുള്ള പങ്കിനെ കുറിച്ച് സംവിധായകന്‍ വൈശാഖ് പറയുകയുണ്ടായി

തുടക്കം മുതല്‍

പുലിമുരുകന്റെ കഥയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ തുടക്കം മുതല്‍ പങ്കുവച്ച ആള്‍ക്കാരില്‍ ഒരാളാണ് മമ്മൂട്ടി എന്ന് വൈശാഖ് പറയുന്നു. മൃഗയ എന്ന തന്റെ ചിത്രത്തിന്റെ അനുഭവങ്ങള്‍ മമ്മൂട്ടി സംവിധായകന്‍ വൈശാഖുമായും എഴുത്തുകാരന്‍ ഉദയ് കൃഷ്ണയുമായും പങ്കുവയ്ക്കുകയുണ്ടായി. അത് സിനിമയെ സഹായിച്ചുവത്രെ.

സാങ്കേതിക വശം

സിനിമയുടെ ചിത്രീകരണം പുരോഗമിക്കവെ, പുതിയ കപ്യൂട്ടര്‍ സാങ്കേതികതയെ കുറിച്ചും പുലിമുരുകന് ആവശ്യമായ വിഷ്വലൈസേഷനെ കുറിച്ചും മമ്മൂട്ടി വൈശാഖിന് നിര്‍ദ്ദേശങ്ങള്‍ നല്‍കിയത്രെ.

മോഹന്‍ലാലിനെ ശ്രദ്ധിക്കണം

മാത്രമല്ല, സംഘട്ടന രംഗങ്ങള്‍ എടുക്കുമ്പോള്‍ മോഹന്‍ലാലിനെ ശ്രദ്ധിക്കണമെന്ന് വൈശാഖിനോട് പ്രത്യേകം പറഞ്ഞു. ഇത്തരം രംഗങ്ങളില്‍ ലാല്‍ സുരക്ഷയൊന്നും നോക്കാതെ അഭിനയിക്കും. സാഹസ രംഗങ്ങളില്‍ ലാലിന്റെ സുരക്ഷ ഉറപ്പ് വരുത്തണം എന്ന് സംവിധായകനോട് മെഗാസ്റ്റാര്‍ പറഞ്ഞു.

എല്ലാ പിന്തുണയും

പുലിമുരുകന്റെ ഷൂട്ടിങ് ഘട്ടം മുതല്‍ മെഗാസ്റ്റാറിന്റെ എല്ലാ പിന്തുണയും തങ്ങള്‍ക്ക് കിട്ടിക്കൊണ്ടിരിയ്ക്കുന്നുണ്ട് എന്നും സംവിധായകന്‍ വൈശാഖ് പറയുന്നു. ട്രെയിലറും ടീസറും ഇറങ്ങിയപ്പോള്‍ പ്രശംസിക്കുകയും ചെയ്തത്രെ.

മമ്മുക്കയുടെ കൂടുതല്‍ ഫോട്ടോസിനായി ക്ലിക്ക് ചെയ്യൂ...

English summary
Mammootty and Mohanlal, the Mollywood superstars have always encouraged each other's careers. Recently, director Vysakh revealed how Mammootty became a part of his upcoming Mohanlal starrer, Puli Murugan.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam