»   » മുപ്പത് കാരനാകാന്‍ പട്ടിണി കിടക്കാനും തയ്യാറാണെന്ന മോഹന്‍ലാല്‍, എത്ര കിലോ കുറയ്ക്കണം??

മുപ്പത് കാരനാകാന്‍ പട്ടിണി കിടക്കാനും തയ്യാറാണെന്ന മോഹന്‍ലാല്‍, എത്ര കിലോ കുറയ്ക്കണം??

Posted By: Rohini
Subscribe to Filmibeat Malayalam

പ്രേക്ഷകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിയ്ക്കുന്ന ചിത്രമാണ് മോഹന്‍ലാലിന്റെ ഒടിയന്‍. വിഎ ശ്രീകുമാര്‍ മേനോന്റെ സംവിധാനത്തിലൊരുങ്ങുന്ന ചിത്രത്തിന്റെ ആദ്യഘട്ട ഷൂട്ടിങ് കാശിയില്‍ ആരംഭിച്ചു കഴിഞ്ഞു.

അധികം വായ തുറക്കരുത്, ജ്യോതികയോട് ഉര്‍വശി പറഞ്ഞത്; അത്ഭുതപ്പെട്ടുപോയി എന്ന് ജോ


ഒടിയന്‍ മാണിക്യന്‍ എന്ന കഥാപാത്രത്തിന്റെ പ്രത്യേകതകളില്‍ ഒന്ന് അയാള്‍ക്ക് മറ്റാരേക്കാളും ഉയരത്തില്‍ ചാടുവാനും ഓടുവാനും കഴിയും എന്നത് തന്നെയാണ്. അതിനു വേണ്ടി മോഹന്‍ലാല്‍ 15 കിലോയോളം കുറയ്ക്കും എന്നും വാര്‍ത്തകള്‍ വന്നിരുന്നു.


മുപ്പതുകാരനാവാന്‍

ഒടിയന്‍ മാണിക്യന്റെ ജീവിതത്തിലെ രണ്ടു കാലഘട്ടങ്ങളിലൂടെ ആണ് കഥ മുന്നോട്ടു പോകുന്നത്. അതില്‍ മുപ്പതു വയസുകാരനായ മാണിക്യന്റെ ജീവിതം അവതരിപ്പിക്കുമ്പോഴാണ് ഇത്തരമൊരു ഗെറ്റ് അപ്പ് മോഹന്‍ലാലിന് വരുന്നത്.


രണ്ട് ഘട്ടങ്ങളിലെ കഥ

ഒടിയന്‍ രണ്ടു കാലഘട്ടങ്ങളിലൂടെ കടന്നു പോകുന്നൊരു കഥയാണ്. അതില്‍ ഒന്ന് മുപ്പതു വയസുകാരനായി ഉള്ളതാണ്. ഞങ്ങള്‍ അതിനു വേണ്ടി കുറച്ചു കാര്യങ്ങള്‍ പ്ലാന്‍ ചെയുന്നുണ്ട് എന്ന് മോഹന്‍ലാല്‍ നേരത്തെ പറഞ്ഞിരുന്നു.


പട്ടിണി കിടന്നായാലും..

ഒരാള്‍ക്ക് വയസു കൂടുമ്പോള്‍ ശരീര ഭാരം കൂടുന്നു എന്ന ചിന്തയില്‍ മുപ്പതുകാരനെ ഭാരം കുറച്ചാണ് കാണിക്കുന്നത്. ആ സമയമെത്തുമ്പോള്‍ ഒരു കാര്യം ഉറപ്പ് തരാം പട്ടിണി കിടന്നയാലും തടി കുറച്ചിരിക്കും- എന്നാണ് മോഹന്‍ലാല്‍ പറഞ്ഞത്


താര സമ്പന്നം

മോഹന്‍ലാല്‍ മാത്രമല്ല ശക്തമായ താര നിര തന്നെയാണ് ചിത്രത്തിനായി അണിനിരക്കുന്നത്. വില്ലന് ശേഷം മഞ്ജുവാര്യര്‍ മോഹന്‍ലാലിന്റെ നായികയാകുകയാണ്. ശക്തനായ പ്രതിനായക കഥാപാത്രമായി എത്തുന്നത് തമിഴ് താരം പ്രകാശ് രാജാണ്. മോഹന്‍ലാല്‍ കഥാപാത്രത്തിന്റെ മുത്തച്ഛനായി അമിതാഭ് ബച്ചനും ചിത്രത്തിലെത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍.


ഒടിവിദ്യയും ഇരുട്ടും

വൈദ്യുതി വരുന്നതിനും മുമ്പുള്ള കാലത്ത് ഒടിവിദ്യ പരിശീലിച്ചിരുന്നവരുണ്ടായിരുന്നു. അവരെ ഒടിയന്മാര്‍ എന്നാണ് വിളിച്ചിരുന്നത്. രാത്രിയുടെ മറവില്‍ ഇരുട്ടത്താണ് ഒടിവിദ്യ പ്രയോഗിക്കുന്നത്. ബ്ലാക്ക് മാജിക്കാണിത്. ഇതിലൂടെ മൃഗങ്ങളായി മാറി ഇവര്‍ ജനങ്ങളെ ഭയപ്പെടുത്തിയിരുന്നു.


ഒടുവിലെ ഒടിയന്‍

ഒടിയന്മാരുടെ കണ്ണിയിലെ അവസാനത്തെ ഒടിയനായിട്ടാണ് മോഹന്‍ലാലിന്റെ ഒടിയന്‍ മാണിക്യന്‍ എത്തുന്നത്. വൈദ്യുതി വന്ന് ഇരുട്ട് ഇല്ലാതായതോടെ ഒടിവിദ്യയും പുറത്തായി. രസകരമായ ഒടിവിദ്യകളാണ് ഒടിയന്റെ പ്രധാന ആകര്‍ഷണം.


English summary
How Mohanlal will lose his weight for Odiyan

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam