»   » തന്റെ പ്രേമം വിട്ടുകൊടുത്തിന് നിവിന്‍ പോളി സ്വന്തമാക്കിയത് ?, എന്നിട്ട് എന്ത് സംഭവിച്ചു ?

തന്റെ പ്രേമം വിട്ടുകൊടുത്തിന് നിവിന്‍ പോളി സ്വന്തമാക്കിയത് ?, എന്നിട്ട് എന്ത് സംഭവിച്ചു ?

Posted By: Rohini
Subscribe to Filmibeat Malayalam

നിവിന്റെ പ്രേമം... നിവിന് രണ്ട് പ്രേമമാണ് ഉണ്ടാത്. രണ്ടും വിജയം കണ്ടതാണ്. ഒന്ന് ഭാര്യ റിന്നയോട് കോളേജ് പഠന കാലത്ത് തോന്നിയ പ്രേമം. ആദ്യ സിനിമ റിലീസ് ആയതിന് ശേഷം റിന്നയെ നിവിന്‍ വിവാഹം ചെയ്ത് കൂടെ കൂട്ടി. റിന്നയെയോ പ്രേമത്തെയോ ആര്‍ക്കും വിട്ടുകൊടുത്തില്ല.

റിച്ചിയ്ക്ക് വേണ്ടി നിവിന്‍ പോളി ആറ് കോടി പ്രതിഫലം വാങ്ങി??; നിര്‍മാതാവ് പറയുന്നു

രണ്ടാമത്തെ പ്രേമം അല്‍ഫോണ്‍സ് പുത്രന്‍ സംവിധാനം ചെയ്ത ചിത്രമാണ്. നിവിനെ സൂപ്പര്‍സ്റ്റാര്‍ പദവിയിലേക്ക് ഉയര്‍ത്തിയതും അന്യഭാഷാ സിനിമാ പ്രേമികള്‍ക്കിടയില്‍ സ്റ്റാര്‍ ആക്കിയതും അല്‍ഫോണ്‍സിന്റെ പ്രേമമാണ്. ഈ പ്രേമമാണ് നിവിന്‍ വിട്ടുകൊടുത്തത്.. എന്തിന് ?

ആ ചങ്കൂറ്റം ഇക്കയ്ക്കും ഏട്ടനും ഇല്ല??? സംവിധായകന്റെ വലിപ്പം നോക്കാതെ നിവിന്‍ പറഞ്ഞു, നോ!!!

പ്രേമത്തിന് ശേഷം നിവിന്‍

നിവിന്‍ പോളിയുടെ കരിയറിനെ പ്രേമത്തിന് മുന്‍പെന്നും ശേഷമെന്നും വിശേഷപ്പിയ്ക്കുന്നത് വരെ എത്തിയിരുന്നു ആ സിനിമയുടെ വിജയം. മലയാളത്തിന് പുറമെ തെലുങ്കിലും തമിഴിലും കന്നടയിലുമൊക്കെ നിവിന്‍ ആരാധകരെ കൂട്ടിയത് പ്രേമം എന്ന ഒറ്റ ചിത്രത്തിലൂടെയാണ്.

തമിഴില്‍ ഹിറ്റായത്

നേരം എന്ന സിനിമ നിവിന്റെ പേരില്‍ തമിഴകത്ത് റിലീസ് ചെയ്തിരുന്നുവെങ്കിലും, നടന് സ്വീകാര്യത ലഭിച്ചത് പ്രേമത്തിന് ശേഷമാണ്. ചെന്നൈയില്‍ ചിത്രം 250 ദിവസം പ്രദര്‍ശിപ്പിച്ചു. പ്രേമത്തിന് ശേഷം തമിഴകത്ത് നിന്ന് ധാരാളം അവസരങ്ങള്‍ നിവിനെ തേടിയെത്തി. എന്നാല്‍ നല്ലൊരു തിരക്കഥയ്ക്ക് വേണ്ടി കാത്തിരിയ്ക്കുകയായിരുന്നു താരം.

റിച്ചി എന്ന ചിത്രം കിട്ടിയത്

അങ്ങനെ ഏറ്റവുമൊടുവില്‍ നിവിന്‍ തമിഴില്‍ ഒരു സിനിമ ഏറ്റെടുത്തു. ഗൗതം രാമചന്ദ്രന്‍ സംവിധാനം ചെയ്യുന്ന റിച്ചി റിലീസിന് തയ്യാറെടുക്കുകയാണ്. 2014 ല്‍ കന്നട സിനിമാ ലോകത്തെ ഇളക്കി മറിച്ച ഉളിദവരു കണ്ടതെ എന്ന ചിത്രത്തിന്റെ തമിഴ് റീമേക്കാണ് റിച്ചി. ആക്ഷന്‍ ചിത്രമായ ഉളിദവരു കണ്ടതെയെ ഏറെ മാറ്റങ്ങള്‍ക്ക് വിധേയമാക്കിയാണ് തമിഴ് സംസാരിപ്പിക്കുന്നത്.

പ്രേമം വിട്ടുകൊടുത്ത് നേടിയത്

റിച്ചി നിവിന്‍ തിരെഞ്ഞെടുക്കാന്‍ കാരണവും പ്രേമം തന്നെയാണ്. കന്നഡസിനിമയിലെ സകലകലാഭല്ലവനായ രക്ഷിത്‌ഷെട്ടി 'പ്രേമം' ചോദിച്ചപ്പോള്‍ ഉളിദവരു കണ്ടതെയെ നിവിന്‍ തിരിച്ചും ചോദിച്ചു. 2016 ല്‍ നിവിന്‍ പോളിയുടെ പ്രേമം ഏറെ ഭേദഗതികളോടെ 'കിരിക്ക് പാര്‍ട്ടി' എന്ന പേരില്‍ രക്ഷിത് ഷെട്ടി കന്നഡയിലേക്ക് റിമേക്ക് ചെയ്തിരുന്നു. ചിത്രം ബ്ലോക്ക് ബസ്റ്റര്‍ ലിസ്റ്റിലായിരുന്നു സ്ഥാനം പിടിച്ചത്.

യോഗി ആദിത്യനാഥ് അയോഗ്യന്‍? ശമ്പളം പറ്റുന്നത് കേന്ദ്രത്തില്‍ നിന്ന്, കോടതി ഇടപെട്ടു, കുടുങ്ങും!!

English summary
How Nivin Pauly gets the remake rights of Ulidavaru Kandante

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam