മഞ്ജുവില്ലെങ്കിലും ഹൗ ഓള്‍ഡ് ആര്‍യു ഉണ്ടായേനെ

By Nirmal Balakrishnan

ഹൗ ഓള്‍ഡ് ആര്‍യു മഞ്ജുവിന്റെ തിരിച്ചുവരവിനായി എടുത്ത ചിത്രമല്ലെന്ന് സംവിധായകന്‍ റോഷന്‍ ആന്‍ഡ്രൂസ്. ഈ ചിത്രം ദിലീപിനെ കളിയാക്കാന്‍ ഉള്ളതാണെന്ന ആരോപണവും അദ്ദേഹം നിഷേധിച്ചു.പലരും പറയുന്നത് ഹൗ ഓള്‍ഡ് ആര്‍ യു മഞ്ജുവിനെ മുന്നില്‍ കണ്ടുകൊണ്ട് എഴുതിയതാണെന്നാണ്. പ്രായമാകുന്നതിനെക്കുറിച്ചുള്ള ചിന്തയില്‍ നിന്നുണ്ടായ കഥയാണ് അത്.

അങ്ങനെയാണ് ബോബി -സഞ്ജയ് ടീമുമായി കഥ പറയുന്നത്. അവര്‍ ചെയ്യാമെന്നേറ്റതോടെ പ്രൊജക്ടുമായി മുന്നോട്ടുപോയി. അന്നേരമാണ് മഞ്ജു സിനിമയില്‍ തിരിച്ചുവരുന്നുണ്ടെന്നു കേട്ടത്. പരസ്യ സംവിധായകന്‍ ശ്രീകുമാറാണ് ഇക്കാര്യം പറഞ്ഞത്. അങ്ങനെയാണ് മഞ്ജുവിനെ കണ്ടതും അവര്‍ ചെയ്യാമെന്നേറ്റതും.

Manju Warrier

രഞ്ജിത്തിന്റെ പ്രൊജക്ടിനു ശേഷമായിരുന്നു ഈ ചിത്രം ചെയ്യേണ്ടിയിരുന്നത്. എന്നാല്‍ആ ചിത്രം ഉപേക്ഷിച്ചപ്പോള്‍ ഇത് ആദ്യം ചെയ്തു. അല്ലാതെ മഞ്ജുവിന്റെ തിരിച്ചുവരനവിനു വേണ്ടി ചെയ്ത സിനിമയല്ല ഇതെന്നും റോഷന്‍ പറഞ്ഞു.

മഞ്ജുവല്ലെങ്കില്‍ മറ്റൊരു താരത്തെ വച്ച് ഈ സിനിമ ചെയ്യുമായിരുന്നു. എന്നാല്‍ മഞ്ജു വന്നതോടെ സിനിമ ആകെ മാറി. ആദ്യദിനത്തില്‍ കൊച്ചിയിലെ മാരത്തണില്‍ മഞ്ജു പങ്കെടുക്കുന്നതു ചിത്രീകരിച്ചപ്പോള്‍ തന്നെ മഞ്ജുവിന്റെ സിനിമയോടുള്ള മനോഭാവം മനസ്സിലായി. പിന്നീട് മഞ്ജു തങ്ങളുടെ സംഘത്തില്‍ അംഗമാകുകയായിരുന്നു.

ഉദയനാണ് താരത്തിലെ ഉദയഭാനുവിനു ശേഷം തന്നെ ഇത്രയധികം ഉലച്ച മറ്റൊരു കഥാപാത്രം ഉണ്ടായിട്ടില്ലെന്ന് റോഷന്‍ പറഞ്ഞു. സിനിമയിലെ നിരുപമ മഞ്ജുവിന്റെ പ്രകടനത്തോടെ പ്രതീക്ഷയ്ക്കും മുകളിലായി. സെറ്റില്‍ വളരെ സിംപിളായിട്ടായിരുന്നു മഞ്ജു പെരുമാറിയതെന്നും റോഷന്‍ പറഞ്ഞു.

സിനിമയില്‍ നിരുപമ ഭര്‍ത്താവായ രാജീവിനോടു പറയുന്ന കാര്യങ്ങള്‍ ദിലീപിനുള്ള മറുപടിയാണെന്ന ആരോപണവും റോഷന്‍ നിഷേധിച്ചു. ദിലീപ് തങ്ങളുടെ സുഹൃത്താണെന്നും അവരുടെ കുടുംബകാര്യങ്ങള്‍ സിനിമയിലേക്കു കൊണ്ടുവരാന്‍ താല്‍പര്യമില്ലെന്നും റോഷന്‍ പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X