ഹൗ ഓള്‍ഡ് ആര്‍ യുവിന് 5.5കോടി സാറ്റലൈറ്റ് തുക

By Lakshmi

മഞ്ജു വാര്യരുടെ തിരിച്ചുവരവ് ചിത്രമായ ഹൗ ഓള്‍ഡ് ആര്‍ യുവിന് വമ്പന്‍ സാറ്റലൈറ്റ് അവകാശത്തുക. 5.5കോടി രൂപയ്ക്കാണ് റോഷന്‍ ആന്‍ഡ്രൂസ് സംവിധാനം ചെയ്ത ഹൗ ഓള്‍ഡ് ആര്‍ യുവിന്റെ സാറ്റലൈറ്റ് അവകാശം വിറ്റുപോയിരിക്കുന്നത്. ഇതിനകം തന്നെ പ്രമേയത്തിന്റെയും മഞ്ജുവിന്റെ തിരിച്ചുവരവിന്റെ പേരില്‍ ഏറെ ശ്രദ്ധിക്കപ്പെട്ട ചിത്രത്തിന്റെ സാറ്റലൈറ്റ് അവകാശ വില്‍പ്പനയും വമ്പന്‍ വാര്‍ത്തയായിരിക്കുകയാണ്.

ചിത്രം റിലീസ് ചെയ്തശേഷമാണ് സാറ്റലൈറ്റ് അവകാശം വിറ്റിരിക്കുന്നത്. ചിത്രം പ്രഖ്യാപിക്കുമ്പോള്‍ത്തന്നെ സാറ്റലൈറ്റ് അവകാശം വില്‍ക്കുന്ന പതിവാണ് ഇപ്പോഴുള്ളത്. എന്നാല്‍ ചിത്രം റിലീസ് ചെയ്തുകഴിഞ്ഞിട്ട് ഇത്രയധികം തുക സാറ്റലൈറ്റ് റൈറ്റായി നേടിയതിലൂടെ നിര്‍മ്മാതാവ് ലിസ്റ്റിന്‍ സ്റ്റീഫനും അദ്ദേഹത്തിന്റെ ബാനറായ മാജിക് ഫ്രേയിംസും പലര്‍ക്കും മാതൃകയായിരിക്കുകയാണ്.

howoldareyou

മഞ്ജുവിന്റെ ചിത്രം അനുദിനം വാര്‍ത്തകളില്‍ ഇടം നേടുകയാണ്. ചിത്രത്തില്‍ പറയുന്നതുപോലുള്ള ടെറസുകളില്‍ ഓര്‍ഗ്ഗാനിക്ക് കൃഷി എന്ന പദ്ധതി കേരളത്തില്‍ നടപ്പിലാക്കുമെന്ന് മന്ത്രി എംകെ മുനീര്‍ പ്രഖ്യാപിച്ചുകഴിഞ്ഞു. ജൂലൈ മുതല്‍ പദ്ധതി തുടങ്ങുമെന്നാണ് മന്ത്രി പറഞ്ഞിരിക്കുന്നത്. ചിത്രത്തില്‍ സ്വീകരിച്ചിരിക്കുന്ന അതേ രീതിയിലായിരിക്കും കുടുംബശ്രീയുടെ സഹകരണത്തോടെ പദ്ധതി നടപ്പിലാക്കുക. ഒരു സിനിമയ്ക്ക് എങ്ങനെ സമൂഹത്തെയും ജനങ്ങളെയും സ്വാധീനിയ്ക്കാന്‍ കഴിയുമെന്നതിന് മാതൃകയായി മാറുകയാണ് ഹൗ ഓള്‍ഡ് ആര്‍ യു.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X