ഹൗ ഓള്‍ഡ് ആര്‍ യു; മഞ്ജുവിന്റെ പാട്ട് ഹിറ്റ്
മഞ്ജു വാര്യരുടെ തിരിച്ചുവരവ് ചിത്രമായ ഹൗ ഓള്‍ഡ് ആര്‍ യു ഇതിനകം തന്നെ ചൂടേറിയ ചര്‍ച്ചയാണ്. ഏവരും കാത്തിരിക്കുന്ന ചിത്രത്തിന്റെ ട്രെയ്‌ലറിന് പുറമേ ഇതാം പാട്ടും ഹിറ്റ് ആകുന്നു.
മെയ് 10 ന് ആണ് സിനിമയിലെ ഒരു ഗാനം യൂ ട്യൂബില്‍ അപ് ലോഡ് ചെയ്തത്. ഒറ്റ ദിവസം കൊണ്ട് 35,000 പേരാണ് ഈ പാട്ട് കേട്ടത്. സംഭവം എന്തായാലും വൈറല്‍ ആയിക്കൊണ്ടിരിക്കുകയാണ്.

മഞ്ജു വാര്യര്‍ മലയാള സിനിമയിലേക്ക് തിരിച്ചു വരുന്നു എന്ന് കേട്ടപ്പോള്‍ മുതല്‍ പ്രേക്ഷകര്‍ ആകാംക്ഷയിലാണ്. തിരിച്ചുവരവ് അറിയിച്ചുകൊണ്ട് മഞ്ജു കല്യാണ്‍ ജ്വല്ലേഴ്‌സിന്റെ പരസ്യത്തില്‍ അഭിനയിച്ചപ്പോള്‍ അത് കാണാനും യൂട്യൂബില്‍ വന്‍ തിരക്കായിരുന്നു. ലക്ഷക്കണക്കിന് പേരാണ് ആ പരസ്യം യൂട്യൂബിലൂടെ മാത്രം കണ്ടത്.
കുടുംബ ബന്ധം ഉപേക്ഷിച്ച് മഞ്ജു വീണ്ടും സിനിമയിലെത്തിയതിനെതിരെയുള്ള സന്ദേശമാണ് ദിലീപിന്റെ പുതിയചിത്രം റിങ് മാസ്റ്റര്‍ എന്ന് പരക്കെ പറഞ്ഞിരുന്നു. ഹൗ ഓള്‍ഡ് ആര്‍ യുവിന്റെ രണ്ടാമത്തെ ട്രെയ്‌ലര്‍ പുറത്തിറങ്ങിയപ്പോള്‍ അത് മഞ്ജുവിന്റെ മറുപടിയാണെന്നും വാര്‍ത്തകള്‍ ഉണ്ടായിരുന്നു.
റോഷന്‍ ആന്‍ഡ്രൂസ് ആണ് ഹൗ ഓള്‍ഡ് ആര്‍ യു സംവിധാനം ചെയ്തിരിക്കുന്നത്. കുഞ്ചാക്കോ ബോബന്‍ ഈ സിനിമയില്‍ മഞ്ജുവിന്റെ ഭര്‍ത്താവാണ്. ബോബി സഞ്ജയ് കൂട്ടുകെട്ടിന്റേതാണ് കഥയും തിരക്കഥയും. സംഗീതം ഗോപി സുന്ദര്‍.
<center><iframe width="100%" height="338" src="//www.youtube.com/embed/r4vG8VWO1Uc" frameborder="0" allowfullscreen></iframe></center>


Click it and Unblock the Notifications