മഞ്ജുവിന്‍റെ തിരിച്ച് വരവ് ചിത്രം, ടീസര്‍ റിലീസായി
കൊച്ചി: മഞ്ജു വാര്യരുടെ തിരിച്ച് വരവ് ചിത്രം ഹൗ ഓള്‍ഡ് ആര്‍ യു വിന്റെ ടീസര്‍ പുറത്തിറങ്ങി. റോഷന്‍ ആന്‍ഡ്രൂസ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ മഞ്ജുവാര്യരും കുഞ്ചാക്കോ ബോബനുമാണ് പ്രധാന താരങ്ങള്‍. മഞ്ജുവിന്റെ തിരിച്ച് വരവവെന്ന നിലയില്‍ ചിത്രത്തിന്റെ റിലീസിനായി ഏറെ പ്രതീക്ഷയോടെയാണ് ആരാധകര്‍ കാത്തിരിയ്ക്കുന്നത്.
മുംബൈ പൊലീസിന്റെ വിജയത്തിന് ശേഷം റോഷന്‍ ആന്‍ഡ്രൂസ് ഒരുക്കുന്ന ഹൗ ഓള്‍ഡ് ആര്‍ യു വിജയ പ്രതീക്ഷയിലാണ്. കൊച്ചിയിലാണ് കഥ നടക്കുന്നത്.. ഒരു സര്‍ക്കാര്‍ ഉദ്യോഗസ്ഥയുടെ വേഷമാണ് മഞ്ജുവിന് ചിത്രത്തില്‍. നായികാ പ്രാധാന്യമുള്ള ചിത്രമാണിത്. നിരുപമ രാജീവ് എന്നാണ് മഞ്ജുവിന്റെ കഥാപാത്രത്തിന്റെ പേര്. റെവന്യൂ ഡിപ്പാര്‍ട്ട്‌മെന്റിലെ യുഡി ക്ളര്‍ക്കാണ് നിരുപമ.

മാജിക് ഫ്രെയിംസിന്റെ ബാനറില്‍ ലിസ്റ്റിന്‍ സ്റ്റീഫനാണ് ചിത്രം നിര്‍മ്മിയ്ക്കുന്നത്. ബോബി-സഞ്ജയ് ടീം ആണ് ചിത്രത്തിനായി തിരക്കഥയൊരുക്കുന്നത്. പതിമൂന്ന് വര്‍ഷത്തിന് ശേഷമുള്ള മഞ്ജുവിന്റെ തിരിച്ച് വരവ് ആരാധകരെ നിരാശരാക്കില്ലെന്നാണ് പ്രതീക്ഷ.
<center><iframe width="100%" height="338" src="//www.youtube.com/embed/Y98sKreu52I" frameborder="0" allowfullscreen></iframe></center>


Click it and Unblock the Notifications