മഞ്ജുവിനും ദിലീപിനും വീട്ടില്‍ പറഞ്ഞുതീര്‍ത്തൂടേ?

By അനിൽകുമാർ

വീട്ടില്‍ പറയാനുള്ളത് വീട്ടില്‍ പറഞ്ഞുതീര്‍ക്കണം. മോഹന്‍ ലാലിനെ കളിയാക്കാന്‍ വേണ്ടി പണ്ട് ശ്രീനിവാസന്‍ സിനിമ പിടിച്ച് വളിപ്പുകള്‍ പറഞ്ഞപ്പോള്‍ ഇവിടത്തെ സിനിമാ പ്രേക്ഷകര്‍ പറഞ്ഞ കാര്യമാണിത്. ഇപ്പോഴിതാ താരദമ്പതികളായ ദിലീപും മഞ്ജു വാര്യരും മലയാളി പ്രേക്ഷകരെ കൊണ്ട് വീണ്ടും ഇത് തന്നെ പറയിപ്പിക്കുന്നു. റോഷൻ ആൻഡ്രൂസ് സംവിധാനം ചെയ്ത് കുഞ്ചാക്കോ ബോബനാണ് നായകനാകുന്ന ഹൗ ഓൾഡ് ആർ യു ട്രെയിലറാണ് പുതിയ വിവാദത്തിന് തിരികൊളുത്തിയിരിക്കുന്നത്.

മഞ്ജുവിനെ അപമാനിക്കുന്ന തരത്തിലുള്ള ഡയലോഗുകള്‍ കുത്തിനിറച്ചതായിരുന്നു ദിലീപിന്റെ റിങ് മാസ്റ്റര്‍. ഇപ്പോഴിതാ തന്റെ പടത്തിലൂടെ അതിന് മഞ്ജു വാര്യര്‍ മറുപടി പറയുന്നു. 'ഞാനും സഹിച്ചിട്ടുണ്ട്, ഒരുപാട്. എനിക്കുമുണ്ടായിരുന്നു സ്വപ്‌നങ്ങളും ആഗ്രഹങ്ങളും' എന്നിങ്ങനെ പോകുന്നു തന്റെ തിരിച്ചുവരവ് ചിത്രമായ ഹൗ ഓള്‍ഡ് ആര്‍ യുവിന്റെ ടീസറിലെ മഞ്ജുവിന്റെ ഡയലോഗുകള്‍.

dileep-manju

മഞ്ജു വാര്യരോട് പറയാനുളള സകല ഉപദേശങ്ങളും നായികയായ ഹണി റോസിനെ നോക്കി പറഞ്ഞാണ് ദിലീപ് ആശ്വാസം കൊണ്ടത്. ഫേസ്ബുക്ക് അടക്കമുള്ള സോഷ്യല്‍ നെറ്റ് വര്‍ക്കിംഗ് സൈറ്റുകളില്‍ ഇത് വലിയ പ്രതിഷേധത്തിനും വഴിവെച്ചിരുന്നു. 'ജീവിതം ഒറ്റത്തവണയേ ഉള്ളൂ, പാഴാക്കിക്കളയരുത്' എന്ന് ഹൗ ഓള്‍ഡ് ആര്‍ യുവില്‍ കൂട്ടുകാരി മഞ്ജുവിന് നല്‍കുന്ന വെറുമൊരു സിനിമാ ഡയലോഗല്ല.

റിംങ് മാസ്റ്റര്‍ മഞ്ജുവിനോടുള്ള ദിലീപിന്റെ പരാക്രമമാണെങ്കില്‍ ഹൗ ഓള്‍ഡ് ആര്‍ യു ദിലീപിനുള്ള മഞ്ജു വാര്യരുടെ മറുപടിയാണ് എന്നാണ് ട്രെയിലര്‍ കണ്ട് പ്രേക്ഷകരുടെ അഭിപ്രായം. നമ്പര്‍ വണ്‍ നടിയായിരിക്കേയാണ് മഞ്ജു വാര്യര്‍ ദിലീപിന്റെ ഭാര്യയാകാന്‍ വേണ്ടി അഭിനയം നിര്‍ത്തി പോയത്. മഞ്ജുവിനും സ്വപ്‌നങ്ങള്‍ ഉണ്ടായിരുന്നിരിക്കും. അതില്‍ ആര്‍ക്കും സംശയം ഇല്ല. ആകെയുള്ള സംശയം ഇതാണ്, ഇവര്‍ക്ക് പറയാനുളളത് സ്വന്തം വീട്ടില്‍ പറഞ്ഞ് തീര്‍ത്തൂടെ, സിനിമയെന്നും പറഞ്ഞ് നാട്ടുകാരെ വെറുപ്പിക്കണോ...

<center><iframe width="100%" height="315" src="//www.youtube.com/embed/5VnYYeUI14I?rel=0" frameborder="0" allowfullscreen></iframe></center>

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X