ഹൗ ഓള്‍ഡ് ആര്‍ യു ആര്‍ക്കുള്ള മറുപടി

By Nirmal Balakrishnan

സിനിമയില്‍ രണ്ടാംഭാഗ്യം തേടിയെത്തുന്ന മഞ്ജുവാര്യര്‍ക്ക് ഭര്‍ത്താവായ ദിലീപ് നല്‍കുന്ന മറുപടിയായിട്ടായിരുന്നു സോഷ്യല്‍മീഡിയകള്‍ റിങ്മാസ്റ്റര്‍ എന്നചിത്രത്തെ വിശേഷിപ്പിച്ചിരുന്നത്. എന്നാല്‍ ദിലീപിന് മഞ്ജുവാര്യര്‍ നല്‍കുന്ന മറുപടിയാണ് മഞ്ജുവിന്റെ ചിത്രമായ ഹൗ ഓള്‍ഡ് ആര്‍ യു എന്ന ചിത്രമെന്ന് മറുവിഭാഗം പറയുന്നു. രണ്ടുപേര്‍ തമ്മിലുള്ള മല്‍സരമായി മാറുകയാണ് മലയാള സിനിമാരംഗം.

കലാതിലകമായ പെണ്‍കുട്ടി സിനിമയിലെത്തി പേരെടുത്തപ്പോള്‍ കാമുകനെ തള്ളിപ്പറയുന്നതായിരുന്നു റിങ്മാസ്റ്ററിലെ പ്രധാനപ്രമേയം. ഹണിറോസ് ആയിരുന്നു ഈ വേഷം അഭിനയിച്ചത്. കാമുകന്റെ വേഷത്തില്‍ ദിലീപും. ഒടുവില്‍ അവളെ കാമുകന്‍ തന്നെ നല്ലവഴിയിലേക്കു നയിക്കുന്നു. ഈസംഭവമാണ് ദിലീപ് മഞ്ജുവിനു നല്‍കുന്ന മറുപടിയായി പലരും ചിത്രീകരിച്ചത്.

How Old Are You

വിവാഹിതയായ പെണ്‍കുട്ടിക്ക് സ്വപ്‌നംസാക്ഷാത്ക്കരിക്കാന്‍ പ്രായം ഒരു തടസ്സമാകില്ല എന്നതാണ് റോഷന്‍ ആന്‍ഡ്രൂസ് സംവിധാനം ചെയ്യുന്ന ഹൗ ഓള്‍ഡ് ആര്‍യു എന്ന ചിത്രത്തിന്റെ പ്രമേയം. നിരുപമ രാജീവ് എന്ന സെക്രട്ടറിയേറ്റ് ഉദ്യോഗസ്ഥ മുപ്പത്തിയാറാം വയസ്സില്‍ തന്റെ സ്വപ്‌നം സാക്ഷാത്ക്കരിക്കാനിറങ്ങുകയാണ്. നാളെയാണ് ജീവിതത്തില്‍ നിര്‍ണായകമായ ആ നിമിഷം എന്നു പറഞ്ഞുകൊണ്ടുള്ള സിനിമയുടെ ട്രെയിലറില്‍ നിന്ന് എല്ലാം വായിച്ചെടുക്കാന്‍ കഴിയും.

നിരുപമയുടെ സ്വപ്‌നസാക്ഷാത്ക്കാരത്തിന് ഭര്‍ത്താവായ രാജീവിന്റെ പിന്‍ബലമില്ല. രാജീവായി അഭിനയിക്കുന്നത് കുഞ്ചാക്കോ ബോബനാണ്. പ്രായം ഒന്നിനുമൊരു തടസ്സമാകില്ല, ഈ പ്രായത്തിലും തിരിച്ചുവന്നാല്‍മലയാള സിനിമയില്‍ നല്ലൊരു സ്ഥാനം നേടാനുണ്ട് എന്നു തെളിയിക്കാനുള്ള മഞ്ജുവിന്റെ തീരുമാനം കൂടിയാണീ ചിത്രമെന്ന് എല്ലാവരും പറയുന്നു. അതുകൊണ്ടാണ് റിങ്മാസ്റ്ററെ വെല്ലാന്‍ ഹൗ ഓള്‍ഡ് ആര്‍ യു എത്തുന്നതെന്നു പറയുന്നു.

ഈ വെള്ളിയാഴ്ചയാണ് ചിത്രം തിയറ്ററിലെത്തുന്നത്. ലിസ്റ്റിന്‍ സ്റ്റീഫന്‍ നിര്‍മിക്കുന്ന ചിത്രത്തിനു കഥയും തിരക്കഥയും എഴുതുന്നത് സഞ്ജയ് ബോബി ടീം ആണ്. റോഷന്‍ ആന്‍ഡ്രൂസിന്റെ അടുത്ത ചിത്രത്തിലും മഞ്ജു തന്നെയാണ് നായിക.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X